ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/തടവിൽനിന്നും

22:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31530 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തടവിൽനിന്നും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തടവിൽനിന്നും

ഞാനെൻെറ വീട്ടിൽ കുടുങ്ങിയിരിക്കുന്നു
വീടിൻ വെളിയിലിറങ്ങാൻ കഴിയില്ല
കൂട്ടുകാരൊത്ത് കളിക്കാൻ കഴിയില്ല
നാട്ടുകാരെപ്പോലും കാണാനും പറ്റില്ല
എന്നെക്കുരുക്കിയതാരെന്നറിയേണ്ടേ
കൊറോണയെന്നൊരു ഭീകര വൈറസ്
സ്വൈര്യമായ് ചുറ്റിക്കറങ്ങുന്ന വൈറസ്
ഒന്നുണ്ട് നേട്ടം ഇതു വന്ന കാരണം
അമ്മതൻ സ്നേഹത്തിൻ മാധുര്യം ഏറിടുന്നു
മാതാവിൻ നന്മകൾ കണ്ടു ഞാൻ തൃപ്തനായ്
കോവിഡിൻ ഭീകര വേദന മറക്കുന്നു

വൈഗ ഗിരീഷ്
3 A ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത