ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/പരിസ്ഥിതി

13:04, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി


നമ്മുടെ ഭൂമി എത്ര മനോഹരിയാണ്. വൈവിധ്യമാർന്ന ജീവജാലങ്ങളെ കൊണ്ട് സമ്പന്നമാണ് ഭൂമി. മരങ്ങളും, പൂക്കളും, പുഴകളും,കാടും ,മേടും, മൃഗങ്ങളും ,മനുഷ്യരുമെല്ലാം ഭൂമിയുടെ മക്കളാണ്. നമ്മുടെ പരിസ്ഥിതിയെ കുറിച്ച് ചിന്തിച്ചാൽ - ശുദ്ധമായ വെള്ളവും ,മണ്ണും ,വായുവും നമ്മുടെ ജീവിതത്തിനാധാരമാണല്ലോ. പക്ഷേ ഇന്ന് രൂക്ഷമായി കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഈ പരിസ്ഥിതിയ്ക്കുണ്ടാകുന്ന മലിനീകരണമാണ്. ഭൂമിയുടെ നട്ടെല്ലായ ഈ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. ഇന്നത്തെ പരിസ്ഥിതിയുടെ അവസ്ഥ കാണുമ്പോൾ " ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും" എന്ന വരികൾ ഞാൻ ഓർത്ത് പോകുന്നു. ഭൂമി നമ്മുടെ അമ്മയാണ്. ആ ഭൂമിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് പരിസ്ഥിതി ഒരു പ്രധാന ഘടകമാണ്. ഇവയ്ക്ക് ഉണ്ടാകുന്ന നാശം നമ്മുടെ ജീവിതത്തിനു തന്നെ വിനാശഹേതുവാകുന്നു. അതു കൊണ്ട് വരുംനാളുകളിൽ മലിനീകരണങ്ങളൊന്നുമില്ലാത്ത ശുദ്ധവായു ലഭിക്കുന്ന പച്ചപ്പ് നിറഞ്ഞ ഒരു പരിസ്ഥിതിയ്ക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം

അനഘ. ഡി
4 എ ഗവ.യു.പി.എസ്സ്.ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം