ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/അക്ഷരവൃക്ഷം/തിരിച്ചടി

തിരിച്ചടി

വേണ്ടതെല്ലാം തന്നൂട്ടി
വളർത്തിയൊരമ്മയെ
കൊല്ലാൻ തുനിയുന്നു മക്കൾ
എല്ലാം സഹിച്ച് പൊറുക്കുന്നു പാവം .....
എന്നിട്ടാരു മനസ്സിലാക്കുന്നാ ഭാവം
വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞൂ നിർഭയം
നെഞ്ചു പിളർന്ന് രക്തമൂറ്റീയാവോളം
ഏറ്റവുമൊടുവിൽ ക്ഷമ കെട്ട
അസഹ്യമായ വേദനയാൽ
നെഞ്ചു പൊട്ടിക്കരഞ്ഞു.
ആ കണ്ണീരിൻ ശക്തിയാൽ
മനുഷ്യസൃഷ്ടികളൊക്കെയും
നിലം പതിച്ചു!
കനിഞ്ഞു നൽകിയതിനപ്പുറം
കട്ടെടുക്കാൻ ശ്രമിച്ചതിൻ ഫലം

നഫീസത്തുൽ മിസ്രിയ
10 D ഐ യു എച്ച് എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ഫലകം:Verifeid