വുഹാനിൽ പൊട്ടിമുളച്ച് ലോകമാകെ പടർന്നുപിടിച്ച് പ്രാണവായു കവർന്നെടുത്ത് ദുഃഖത്തിൻ കൂരിരുൾ വിതച്ച് മാനവജനതയെ വീട്ടിലിരുത്തി ഭീതി പരത്തും കൊറോണ ശ്വാസം മാസ്കുകൾക്കുള്ളിൽ മറച്ചു, കൈകൾ കഴുകി, അകലം പാലിച്ച് ഒന്നായ് നമുക്കതിജീവിക്കാം ശുചിത്വബോധം പകർന്നീടാം ജീവൻ പണയം വച്ച് ഉള്ളിൽ ധൈര്യം സംഭരിച്ച് നിസ്വാർഥം പ്രയത്‌നിക്കാം ആരോഗ്യപ്രവർത്തകരെ ഓർത്തീടാം ജനനന്മയ്ക്കായി പൊരുതീടും പൊലീസുകാരെ മാനിക്കാം ഒന്നായ് പൊരുതി മുന്നേറാം കോവിഡിനെ തുരത്തീടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}