സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൊറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

വുഹാനിൽ പൊട്ടിമുളച്ച്
ലോകമാകെ പടർന്നുപിടിച്ച്
പ്രാണവായു കവർന്നെടുത്ത്
ദുഃഖത്തിൻ കൂരിരുൾ വിതച്ച്
മാനവജനതയെ വീട്ടിലിരുത്തി
ഭീതി പരത്തും കൊറോണ

ശ്വാസം മാസ്കുകൾക്കുള്ളിൽ മറച്ചു,
കൈകൾ കഴുകി, അകലം പാലിച്ച്
ഒന്നായ് നമുക്കതിജീവിക്കാം
ശുചിത്വബോധം പകർന്നീടാം

ജീവൻ പണയം വച്ച്
ഉള്ളിൽ ധൈര്യം സംഭരിച്ച്
നിസ്വാർഥം പ്രയത്‌നിക്കാം
ആരോഗ്യപ്രവർത്തകരെ ഓർത്തീടാം
ജനനന്മയ്ക്കായി പൊരുതീടും
പൊലീസുകാരെ മാനിക്കാം
ഒന്നായ് പൊരുതി മുന്നേറാം
കോവിഡിനെ തുരത്തീടാം


റോസ്ഫിൽ മരിയ
7 C സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത