എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം
മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂർ ഗ്രാമത്തിലെ ഒന്നാം വാർഡിലാണ് പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഈ കുന്നിൻ പ്രദേശത്ത് ഒരു കന്യകാലയവും ഒരു പെൺ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന് 1914-ൽ പഴേപറമ്പിൽ മാർ ളൂയീസ് മെത്രാൻ ശിലാസ്ഥാപനം നടത്തി. ബഹു. മഠത്തിൽ ചാലിലച്ചൻ ഇടവക വികാരി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പരിശ്രമഫലമായി വി. കൊച്ചുത്രേസ്യായുടെ നാമത്തിൽ 1926 മെയ് 18-ാം തീയതി ഒരു പ്രൈമറി സ്‌കൂൾ ഇവിടെ ഉദയം കൊണ്ടു. അന്നു മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ മഠത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. സി. ട്രീസാ ജോസഫ്, സി. മർസലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേർവിയ, സി. റോബർട്ട്, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്, ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ.തുടങ്ങിയ പ്രധാന അധ്യാപകരുടെ നേതൃത്വം ഈ സ്കൂളിന് പൊൻ തൂവൽ ചാർത്തി. അതിനാലായിരിക്കാം ഈ സ്‌കൂൾ ഇപ്പോഴും മഠം സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്. == ചരിത്രം == 1931 ൽ ഈ വിദ്യാലയം ഒരു മലയാളം മിഡിൽ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ൽ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ് സ്‌കൂളാക്കി മാറ്റി. 1950-ൽ ഇതൊരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കർമ്മരംഗത്ത് അണിനിരത്തിയത് പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോൾ വടക്കുഞ്ചേരിയത്രെ. 1962 ഗവൺമെന്റ് ഉത്തരവു പ്രകാരം എൽ.പി., എച്ച്.എസ് എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ൽ കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി രൂപീകൃതമായപ്പോൾ ഈ സ്‌കൂളിനെ അതിൽപ്പെടുത്തി. 2005-06 വർഷത്തിൽ ഈ സ്‌കൂളിനെ മിക്‌സഡ് സ്‌കൂൾ ആക്കുകയും അന്നുമുതൽ സെ. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോൾ ഈ സ്‌കൂളിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിലും പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉണ്ട്. എല്ലാ വർഷവും എസ്. എസ്. എൽ.സി പരീക്ഷയിൽ 100% വിജയം നേടുന്നു. കലാ,കായിക, ശാസ്ത്ര സാഹിത്യ, വിവരവിനിമയ സാങ്കേതിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു. ഈ സ്‌കൂളിൽ കാലാകാലങ്ങളായി സി. ട്രീസാ ജോസഫ്, സി. മർസലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേർവിയ, സി. റോബർട്ട്, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി മേരി കെ.ജെയും, സ്‌കൂൾ മാനേജർ റവ. ഫാ.കുര്യാക്കോസ് കൊടകല്ലിൽ ആണ്. ഈ കാലയളവിൽ പ്രഗത്ഭരായ അദ്ധ്യാപകർ, സന്യസ്‌തർ, സാമൂഹികപ്രവർത്തകർ, ഡോക്‌ടേഴ്‌സ്, നഴ്‌സസ്, എഞ്ചിനീയേഴ്‌സ്, ജഡ്‌ജസ് എന്നിങ്ങനെ നാനാതുറകളിലുള്ള വ്യക്തികളെ ഈ വിദ്യാലയം പ്രദാനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇപ്പോഴത്തെ പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റുമാരും ഈ കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം | |
---|---|
പ്രമാണം:Slths vazhakulam.jpg | |
വിലാസം | |
വാഴക്കുളം സെ.ലിറ്റി ൽ തെരേസാസ് ഹൈസ്ക്കൂൾ ,വാഴക്കുളം പി .ഒ. , മുവാററുപുഴ , 686670 , എറണാകുളം ജില്ല | |
സ്ഥാപിതം | 18 - 05 - 1926 |
വിവരങ്ങൾ | |
ഫോൺ | 04852260049 |
ഇമെയിൽ | 28041slths@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 28041 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മുവാററുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഹൈസ്‌കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്ററർ. ജൂബി ജോർജ് |
അവസാനം തിരുത്തിയത് | |
07-04-2020 | 28041 |
== മുൻ സാരഥികൾ ==
സി. ട്രീസാ ജോസഫ്, സി. മർസലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേർവിയ, സി. റോബർട്ട്, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്,ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ.
=== നേട്ടങ്ങൾ === 10 വർഷമായി എസ്. എസ്. എൽസി. പരീക്ഷയിൽ 100% വിജയം നേടിയെടുക്കുന്നു. മാത് സ്, സോഷ്യൽ സയൻസ്, സയൻസ് ഐ.ടി. പ്രവർത്തിപരിചയമേളകൾക്കും, ഓവറോൾ ഫസ്റ്റ്, സെക്കൻറ്, മാത് സിന് കുട്ടികൾ ഉപജില്ല, ജില്ല, സംസ്ഥാനതലത്തിലും വൻ വിജയം നേടി. കലാമേളകൾക്കും ഓവറോൾ സെക്കൻറ്, തേഡ് നേടി, സ്പോർട്സിനു നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. സ്ക്കോളർഷിപ്പുകൾക്കും, ക്വസ് പ്രോഗ്രാമിനും കുട്ടികൾ സമ്മാനം നേടിയെടുത്തു.. ..
ഭൗതികസൗകര്യങ്ങൾ
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സി. ട്രീസാ ജോസഫ്, സി. മർസലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേർവിയ, സി. റോബർട്ട്, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്,ശ്രീമതി.മേരി കെ ജെ., ശ്രീമതി. സുലേഖ പി. ആർ.
- യാത്ര സൗകര്യത്തിന് 2 സ്ക്കൂൾബസ് സ്വന്തമായി ഉണ്ട്
- റീഡിംഗ് റും
- സയൻസ് ലാബ്
- ലൈബ്രറി
- സ്മാർട്ട് റൂം
=== പഠന മികവ് ===
2017-18 ലെ SSLC പരീക്ഷയിൽ 100% വിജയവും 11 കുട്ടികൾക്ക് Full A+ ലഭിച്ചു.
-പഠന പിന്നാക്കാവസ്ഥക്ക് പരിഹാരം - ക്ലാസ്സ് പ്രവർ ത്തനങ്ങൾക്ക് പ്രത്യേക വർക്ക് ഷീറ്റുകൾ - നിരന്തര വിലയിരുത്തലിനായി ഓപ്പൺ ബുക്ക് ക്വിസുകൾ - പ്രതിമാസ യൂണി റ്റ് ടെസ്റ്റുകൾ - എല്ലാ മാസവും ക്ലാസ് പി ടി എ - കുട്ടിയെകുറിച് ,രക്ഷിതാവ് ,ടീച്ചർ കുട്ടി എന്നി വരുടെ വിലയിരുത്തലുകൾ രേഖപ്പെടുത്തിയ കാർഡ് * ആഴ്ചയിൽ ഒരു ദിവസം ഇഗ്ലീഷ് അസംബ്ലി * മലയാളം & ഇഗ്ലീഷ് പത്രം വായന * കമ്മ്യുണി ക്കെറ്റീവ് ഇഗ്ലീഷിൽ പരിശീലനം * എല്ലാ ആഴ്ചകളിലും ക്ലാസ് ടെസ്റ്റ് * പുസ്തകാസ്വാദനവും അവതരണവും * ദിനാചരണങ്ങളും പ്രവർത്തനങ്ങളും * കൈയ്യക്ഷരം മെച്ചപ്പെടുത്തുന്നതിന് പകർത്തെഴുത്ത് * കുട്ടികൾക്ക് പ്രത്യേക വർക്ക് ബുക്ക് * വായിക്കാനിത്തിരി നേരം -എല്ലാ ക്ലാസ്സിലും വായന കൂട്ടം * ലൈബ്രറി പുസ്തകങ്ങൾ * എല്ലാ മാസവും സി പി ടി എ * രണ്ട് മാസത്തിലൊരിക്കൽ പ്രാദേശിക പി ടി എ * മൂന്ന് മാസത്തിലൊരിക്കൽ പി ടി എ ജനറൽ ബോഡി * മേളകളിൽ രക്ഷിതാക്കളുടെ ഇടപെടൽ * വിദ്യാലയത്തിനു പുറത്ത് ദിനാചരണങ്ങൾ * ഓണാഘോഷവും ഓണ സദ്യയും * ക്രിസ്മസ്,പെരുന്നാൾ,പുതുവത്സരാഘോഷം * സ്കൂൾ വാർഷികാഘോഷം * ശാസ്ത്രം,ആരോഗ്യം,ഗണിതം ,വിദ്യാരംഗം ഇഗ്ലീഷ്, ഐ.ടി * ക്ലബുകൾക്ക് എല്ലാ മാസവും തനത് പ്രവർത്തനങ്ങൾ * എല്ലാ ദിനാചരണ ങ്ങളുടെയും സംഘാടനം ബന്ധപെട്ട ക്ലബുകൾ * പ്രവർത്തനങ്ങൾ ചിട്ടപെടുത്താൻ ദിനാചരണ കലണ്ടറും ക്ലബ് കലണ്ടറും * ദിനാചരണ ങ്ങൾ സാധ്യമായവ വിദ്യാലയത്തിനു പുറത്ത് സർഗ വേള * എല്ലാ മാസവും ക്ലാസ് മാഗസിനുകൾ * സ്കൂൾ കലാമേള * എല്ലാ മാസവും ക്വിസുകൾ എല്ലാ ക്ലാസുകളിലും ചുവർ പത്രിക * സാ ഹി ത്യ ക്യാമ്പുകൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
- സ്കൗട്ട് & ഗൈഡ്സ്.
- ജെ. ആർ.സി
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എല്ലാ വിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നെയ്ച്ചർ ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- സ്പോര്ട്ട്സ്
മാനേജ്മെന്റ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
- ശ്രീമതി സോഫി തോമസ് (ജഡ്ജി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.947949" lon="76.641977" type="map" zoom="16" width="500" controls="large">
9.944821, 76.642642
SLTHS Vahzkulam
<google map>
|
|
മുവാറ്റുപുഴ നഗരത്തിൽ നിന്നും 10 കി.മി. ദൂരത്തിൽ വാഴക്കുളം കല്ലൂർക്കാട് കവലയിൽ നിന്നും 100 മീറ്റർ മാറി ഇടതുവശത്തു ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.
മേൽവിലാസം
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്ക്കൂൾ, വാഴക്കുളം പി .ഒ. , മുവാററുപുഴ