ജി.എച്ച്.എസ്.തവിടിശ്ശേരി
ജി.എച്ച്.എസ്.തവിടിശ്ശേരി | |
---|---|
വിലാസം | |
തവിടിശ്ശേരി പി ഒ തവിടിശ്ശേരി , 670306 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1955 |
വിവരങ്ങൾ | |
ഫോൺ | 04985 270564 |
ഇമെയിൽ | ghsthavidisseri@gmail.com |
വെബ്‍സൈറ്റ് | നിർമ്മാണത്തിൽ |
കോഡുകൾ | |
സ്കൂൾ കോഡ് | 13966 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉണ്ണി ടി എസ് |
അവസാനം തിരുത്തിയത് | |
27-08-2019 | Thavidisseri |
ചരിത്രം
പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ തവിടിശ്ശേരി എന്ന പ്രദേശത്ത് 1955 ൽ സ്താപിതമായ വിദ്യലയത്തിന് പ്രദേശത്തെ തവിടിമരങ്ങളോളം പഴക്കമുണ്ട്. സാമൂഹിക - സാന്പത്തിക പിന്നോക്കാവസ്ഥ അനുഭവിച്ചിരുന്ന ഈ പ്രദേശത്തിന് അറിവിൻറെ പുതുവെളിച്ചം പകരാനും സാംസ്കാരിക മുന്നേറ്റം നടത്താനും വിദ്യാലയത്തിൻറെ പിറവി കാരണമായിട്ടുണ്ട്. സമൂഹത്തിൽ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തി നാടിനു ലഭിച്ചു. തവിടിശ്ശേരി നോർത്തിൽ ശ്രീ. മൊട്ടമ്മൽ അപ്പുഗുരുക്കൾ കുടിപ്പള്ളിക്കൂടം ആരംഭിച്ചു.അത് പിന്നീട് കമ്മിയം കണ്ടത്തിൽ എന്ന സ്ഥലത്തേക്ക് മാറ്റിയെങ്കിലും വന്യമൃഗങ്ങളുടെ ശല്യം കാരണം തുടരാൻ കഴിഞ്ഞില്ല. പിന്നീട് തവിടിശ്ശേരി കിരാടിപ്പൊയിലിൽ ഒരു വിദ്യാലയം ആരംഭിച്ചു. ഇവിടെത്തെ ഏക അധ്യാപികയായിരുന്ന ശ്രീമതി ഏലിക്കുട്ടി ടീച്ചറുടെ വീട് തന്നെയായിരുന്നു വിദ്യാലയവും. പലകാരണങ്ങളാൽ ഈ വിദ്യാലയവും അധികനാൾ പ്രവർത്തിക്കാനായില്ല. പിൻകാലത്ത് നാരംകുളങ്ങര രാമൻ എന്നറിയപ്പെടുന്ന ശ്രീ ചാമക്കാൽ രാമൻ തവിടിശ്ശേരിയിൽ ആദ്യമായി ഒരു പ്രാഥമിക വിദ്യാലയം തുടങ്ങി. വിദ്യാലയത്തിന് ആവശ്യമായ സഹായം കളരിക്കൽ ദേവസ്വം കമ്മറ്റിയും നല്ലവരായ നാട്ടുകാരും നൽകുകയുണ്ടായി. മുനയംകുന്ന കെ. സി. കുഞ്ഞാപ്പുമാസ്റ്ററായിരുന്നു സ്കൂളിൻറെ പ്രധാനാധ്യാപകൻ. കുട്ടികൾ വേണ്ടത്രയില്ലാത്തിനാൽ മേലധികാരികൾ വിദ്യാലയത്തിന്റെ അംഗീകരാംനിർത്തലാക്കി. ഈ വിദ്യലയം ഇപ്പോൾ നിലവിലുള്ള തവിടിശ്ശേരി സ്കൂളിന്റെ വടക്കു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനം തുടർന്നുവന്ന പ്രസ്തുത സ്കൂൾ സമീപ ഭാവിയിൽ ഗവ: എൽ. പി. സ്കൂൾ തവിടിശ്ശേരിയായി മാറുകയും ചെയ്തു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീളിലായിരുന്ന ഈ വിദ്യാലയം 1982ൽ യു. പി. സ്കൂളായും 2013ൽ ആർ. എം. എസ്. എ. സ്കൂളായും അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ് മുറീകൾ ,ലാബു സൊഉകര്യം,പുരൊഗമിച്ചുകൊന്ദിരിക്കുന്ന കളിസ്തലം
പാഠ്യേതര പ്രവർത്തനങ്ങൾ
ഫുഡ്ബോൾ പരിശീലനം നൃത്തപരിശീലനം സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം തവിടിശ്ശേരിപ്പെരുമ കലയാട്ടം തവിടിശ്ശേരിത്തിളക്കം
മാനേജ്മെന്റ്
ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവർതിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കുറേയതികം നല്ല അധ്യാപകർ പ്രവർതിചു പോ യിട്ടുന്ദു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="12.060893" lon="75.35531" zoom="14" width="350" height="350" selector="no" controls="none"> 12.049645, 75.369215, TAGORE VIDYANIKETAN GHSS, RABEENDRAPURAM </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.