സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്.എസ്.എസ്. തുവ്വൂർ
വിലാസം
തുവ്വൂർ

തുവ്വൂർ .
മലപ്പുറം
,
679327
,
വണ്ടൂർ ജില്ല
സ്ഥാപിതം01 - 07 - 1974
വിവരങ്ങൾ
ഫോൺ04931284417
ഇമെയിൽghsstuvvur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവണ്ടൂർ
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുലൈഖ കെ കെ
പ്രധാന അദ്ധ്യാപകൻപുഷ്പ തമ്പാട്ടി
അവസാനം തിരുത്തിയത്
20-03-2019GHSTUVVUR


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

   കേരള സർക്കാർ 1957ൽ  തുവ്വൂരിൽ ഹൈസ്കൂൾ അനുവദിച്ചെങ്കിലും പ്രാവർത്തികമാക്കുവാൻ സന്നദ്ധരായവർ ഇല്ലാതിരുന്നതിനാൽ പദ്ധതി സമീപ പ്രദേശമായ കരുവാരകുണ്ടിലേക്ക് നീങ്ങുകയാണുണ്ടായത് പിന്നീട് വർഷങ്ങൾക്ക്ശേഷം തിരൂരങ്ങാടി എം.എൽ.എ ആയിരുന്ന ശ്രീ. കെ. പി രാമൻ മാസ്റ്റർ മുഖേന സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് 1974 ൽ  തുവ്വൂരിൽ ഹൈസ്കൂൾ ആരംഭിക്കുവാൻ അനുവാദം ലഭിച്ചു.പക്ഷേ 3 ഏക്കർ സ്ഥലവും 15000 രൂപയും സർക്കാറിലേക്ക് ഏൽപ്പിക്കുകയോ, 3 ഏക്കർ സ്ഥലവും നിശ്ചിത അളവിലുള്ള കെട്ടിടം നിർമ്മിച്ചു നൽകുമെന്ന് 3 സ്പോൺസർമാർ ബോണ്ട് ഒപ്പിട്ട് നൽകുകയോ ചെയ്യണമെന്ന നിബന്ധന പാലികേണ്ടതുണ്ടായിരുന്നുവെങ്കിലും ഉൽപ്പതിഷ്ണുക്കളായ കുറച്ചു പേർ ഉണർന്നു പ്രവർത്തിച്ചതിനാൽ, പൂളമണ്ണ കുടുമക്കാട്ടു മന ശ്രീ.ശങ്കരൻനമ്പൂതിരി പ്രസിഡൻറായി രൂപീകൃതമായ  ഹൈസ്കൂൾ സ്ഥാപന കമ്മിറ്റി രംഗത്തിറങ്ങുകയുണ്ടായി. ജനാബ് കളത്തിൽ മുഹമ്മദ് ഹാജി അദ്ദേഹത്തിൻറെ സഹോദരരായ ഉണ്ണിരായിൻഹാജി, അവറാൻ ഹാജി എന്നിവരുടെ സഹകരണത്തോടെ ഇപ്പോൾ ഹൈസ്കൂൾ നിലനിൽക്കക്കുന്ന 3 ഏക്കർ സ്ഥലം വിലകൊടുത്തു വാങ്ങി സർക്കാറിലേക്ക് ഗവർണരുടെ പേരിൽ രജിസ്റ്റർ ചെയ്ത് ഏൽപ്പിച്ച് കൊടുക്കുകയും, ജനാബുമാരായ കളത്തിൽ മുഹമ്മദ് ഹാജി , അല്ലൂരാൻ കുഞ്ഞാൻ ഹാജി, പറവട്ടി മുഹമ്മദ് എന്ന ബാപ്പു എന്നീ സ്പോൺസർമാർ കെട്ടിടം നിർമ്മിച്ചുകൊടുക്കാമെന്ന സർക്കാറിലേക്ക് ബോണ്ട് ഒപ്പിട്ട് മലപ്പുറം ഡി.ഇ.ഏ പക്കൽ ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തശേഷം, ക്ലാസ്സ് തുടങ്ങുവാൻ അനുമതി ലഭിക്കുകയുണ്ടായി.

തുടർന്ന് തുവ്വൂർ മുർശിദുൽ അനാം സംഘത്തിൻറെ കീഴിൽ പ്രവർത്തിച്ചിരുന്നതും, ഇപ്പോൾ ഇസ്സത്തുൽ ഇസ്ലാം ഷോേപ്പിങ്ങ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന അൽ മദ്രസത്തൂൽ ഇസ്ലാഹിയ്യ: കെട്ടിടത്തിൽ സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ ഹൈസ്കൂൾ ക്ലാസ്സുകൾ പ്രതിഫലം കൂടാതെ നടത്തുവാൻ അല്ലൂരാൻ കുഞ്ഞാൻ ഹാജിയുടെനേതൃത്തിലുള്ള മുർശിദുൽ അനാം സംഘം അനുവദിക്കുകയുണ്ടായി.

              21/08/1974 തിങ്കളാഴ്ച രാവിലെ 10.മണിക്ക് ശ്രീ.ശങ്കരൻനമ്പൂതിരി ക്ലാസ്സു മുറി തുറന്ന  കൊടുത്തതോടുകൂടി തുവ്വൂർ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്വന്തം കെട്ടിടത്തിലേക്ക് ഹൈസ്കൂൾ മാറുന്നതുവരെ മദ്രസാ ഫർണീച്ചറുകൾ ഉപയോഗിക്കുവാൻ മദ്രസാ കമ്മിറ്റി അനുവദിച്ചിരുന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്.എങ്കിലും ഹൈസ്കൂൾ കെട്ടിടം പണിയുവാനുള്ള മാർഗ്ഗം ഗൗരവമായി ചിന്തിക്കുകയും, നാട്ടിലെ പ്രധാനികൾ മുന്നോട്ടിറങ്ങുകയും താഴെ പറയുന്നവരുടെ നേതൃത്വത്തിൽ സംഘടിച്ച് കെട്ടിടം പണിത്  സർക്കാറിലേക്ക് ഏൽപ്പിച്ച്കൊടുക്കുകയും ചെയ്തു. ചെയ്തു.

1.ടി.മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി-പഞ്ചായത്ത് പ്രസിഡൻറ് 2.എം.കെ.രമണൻ-വില്ലേജ്ഓഫീസർ. 3.കെ.സി. മുഹമ്മദ്കുട്ടി. 4.പറവട്ടി സൈതാലി ഹാജി. 5.പറവട്ടി മുഹമ്മദ്എന്നകുഞ്ഞാപ്പ. 6.അല്ലൂരൻകുഞ്ഞാൻഹാജി. 7.കെ.ശങ്കരൻനമ്പൂതിരി. 8.കെ.നാരായണൻനായർ.

        ഇവരിൽ കെ.നാരായണൻ നായർ മാത്രമേ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളു.

സ്ക്വാഡ്പ്രവർത്തനത്തിലൂടെ സംഭാവനകൾ സ്വീകരിച്ചും, ടിക്കറ്റ് വെച്ച് ഫുഡ്ബോൾ ടൂർണമെൻറെുകൾ നടത്തിയും, നാടകം, കഥാപ്രസംഗം, ഗാനമേള എന്നിവ നടത്തിയും മുഴുവൻ നാട്ടുകാരുടേയും സഹായ സഹകരണത്തോടെയാണ് കെട്ടിട നിർമ്മാണത്തിനുള്ള വഹകൾ കണ്ടെത്തിയത്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ മരഉൽപ്പടികൾ അധികവും തറക്കൽ കുടുംബം നൽകിയതാണ്.

     കെട്ടിടം പണി പൂർത്തിയായി ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റു് പെരിന്തൽമണ്ണ അസി.എക്സി.എഞ്ചിനിയർ നൽകിയതോടുകൂടി, ഇക്കാലത്തെപോലുള്ള ചടങ്ങുകളൊന്നുമില്ലാതെ, ക്ലാസ്സുകൾ മദ്രസാ കെട്ടിടത്തിൽ നിന്ന് ഹൈസ്കൂൾ കെട്ടിടത്തിലേക്ക് 1978 ൽ മാറ്റുകയുണ്ടായി. ആദ്യകാല ഹെഡ്മാസ്റ്റർ ശ്രി .മത്തായി മാസറ്ററും, പി.ടി.എ്യുപ്രസിഡൻറെ ് ശ്രി. കൃഷ്ണൻ വൈദ്യരും ആയിരുന്നു

1974- ൽ‍ കേരളാ സർക്കാരാണ് ജി.എച്ച്. എസ്.എസ്. തുവൂർ.സ്ക്കൂൾ സ്ഥാപിച്ചത്. യശശ്ശരീരനായ ശ്രീമാൻ കെ.കെ.എസ് തങ്ങളുടെയും ഈ പ്രദേശത്തുകാരുടെയും ശ്രമഫലമായാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.ഈ സ്ഥാപനം പെരുമ്പിലാവ് നിലമ്പുർ NH-213 ന്റെ ഓരത്ത്തുവൂർ ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 32 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2004 -ൽ ആണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നുവിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.‍ഇപ്പോൾ പുഷ്പ തമ്പാട്ടി ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയി തുടരുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,4 സ്റ്റാഫുറൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപുരകൾ , അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കംപ്യൂട്ടറുകളുമുണ്ട് . രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ സംരംക്ഷണ യജ്ഞം‍‍‍‍‍

   സ്‌കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. 8 മുതൽ 12 വരെ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ഓരോ ക്ലാസിലും ഓരോ കുട്ടിക്കും കരിക്കുലം വികസനം ചെയ്യുന്ന ആശയധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന്  വിദ്യാലയത്തിന് പ്രാവർത്തികമാക്കാനാകുന്നതും, വിദ്യാലയത്തിലെ വിവിധ സബ്‌ജക്റ്റ് കൗൺസിലുകൾ രൂപപ്പെടുത്തിയതുമായ പ്രവർത്തനങ്ങളാണ് ഈ പ്ലാനിൽ അവതരിപ്പിക്കപ്പെട്ടത്. 
          അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്.

കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ.


എസ് എസ് എൽ സി ഫലം

2003 - 04 31
2004 - 05 35
2005 - 06 39
2006 - 07 62
2007 - 08 37
2008 - 09 71
2009 - 10 60
2010 - 11 58
2011 - 12 48
2012 - 13 54
2013 - 14 94
2014 - 15 98
2015 - 16 97.4
2016 - 17 99
2017 - 18 99.4

ഹയർ സെക്കന്ററി ഫലം

2011 - 12 66
2012 - 13 90
2013 - 14 97
2014 - 15 92
2015- 16 91
2016- 17 93
2017- 18 99

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്.

  • സാമൂഹ്യ ശാസ്ത്ര ക്ലബ്.
  • മാത്തമാറ്റിക്സ് ക്ലബ്.
  • ഇംഗ്ലീഷ് ക്ലബ്.
  • ഐ.ടി.ക്ലബ്.
  • ജെ.ആർ.സി.
  • പരിസ്ഥിതി ക്ലബ്.
  • എസ്.പി.സി.
  • ട്രാഫിക് ക്ലബ്.
  • കാർഷിക ക്ലബ്.
  • പരിസ്ഥിതി ക്ലബ്
  • ജാഗ്രത സമിതി

ക്ലബ്ബ് പ്രവർത്തനങ്ങൾ

കൗമാര ക്ലബ്ബ്.

തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുള്ള കാലഘട്ടത്തിൽ ബേധവൽക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ ക്ലബ്ബിന്റെലക്ഷ്യം. ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.

നാച്വർ ക്ലബ്ബ്

പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു

കാർഷിക ക്ലബ്ബ്

കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളിൽ കൃഷിയോടാഭിമുഖ്യം വളർത്തിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽസയൻസ് ക്ലബ്ബ്

സാമൂഹ്യശാസ്ത്ര പഠനത്തിൽ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്ര ക്ലബ്ബ്

ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തിൽകുട്ടികളിൽശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളർത്തിയെടുക്കുവാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു.

ഗാന്ധിദർശൻ

ഗാന്ധിജിയുടെ ദർശനങ്ങൾക്ക് പ്രാധാന്യം നല്കി പ്രവർത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദർശൻ. പ്രവൃ‍ത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവർത്തനങ്ങളിൽ ക്ളബ് അംഗങ്ങൾ ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും കലാപരിപാടികളിലുംപങ്കെടുക്കാറുണ്ട


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സി.ജെ.മത്തായി എസ് ബാലകൃഷ്ണ അയ്യർ കെ എസ് ഗൗരി ടി എ മാർക്കോസ് ടി.ദേവദാസ്. എം എ കൃഷ്ണൻ കെ.ഫ്രാൻസിസ് ശ്രീദേവിഅമ്മ. കെ.ജി.വിജയമ്മ. ഡി.ലളിതാബായ്. മേരി ജോർജ് അബ്ദുസ്സമദ് കെ വേലായുധൻ എം കൃഷ്ണൻനമ്പൂതിരി വി.കോമളവല്ലി. കെ.ടി.കുര്യക്കോസ്. അലീസുട്ടി കെ സി കുര്യാക്കോസ് പി.ഗോമതി. എം.മറിയം എം കെ സുകുമാരൻ ആചാരി സി.വി.വിജയകുമാരി. വി രാജൻ എ.സരോജിനി. പി.വേലായുധൻ എസ് മണിലാൽ കെ.പ്രഭാവതി. പി.ശാന്തകുമാരി അമ്മാൾ എം.മേരി അഗസ്റ്റിൻ ഒ.എം.നീലകണ്ഠൻ നമ്പൂതിരി എസ്.റീത്ത. വി.ലക്ഷ്മിബായ്. വി.സത്യൻ ടി.വി.സുരേഷ്. എം.സി.ഗൗരി. സി എൻ.കുഞ്ഞോമന. കുട്ടിഹസ്സൻ മാട്ടുമ്മത്തൊടി

സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

        വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായവർ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളിൽ പെടുന്നു

കുട്ടികളുടെ കലാ സൃഷ്ടികൾ

കുട്ടികൾ വരച്ച ചില ചിത്രങ്ങൾ

ചിത്രം 1 ചിത്രം 2 ചിത്രം 3
 
ഡിജിറ്റൽ പെയിന്റിംങ്ങ്
 
1
 
alt text
|

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._തുവ്വൂർ&oldid=629877" എന്ന താളിൽനിന്ന് ശേഖരിച്ചത്