സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്

43065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43065
യൂണിറ്റ് നമ്പർLK/2018/43065
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം - സൗത്ത്
ലീഡർനസൂഹ
ഡെപ്യൂട്ടി ലീഡർഷിറിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രീത ആന്റണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2എലിസബത്ത് ട്രീസ
അവസാനം തിരുത്തിയത്
23-02-201943065
logo of little kites

ലിറ്റിൽ കൈറ്റ്സ് 2018-2019

               വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ,ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക‌ുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. 


ലിറ്റിൽ കൈറ്റ്സ് 2018-2019 യൂണിറ്റ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 13501 ഷിറിൻ മോൾ ജെ എ 9B
2 13052 മുനീറ ബീവി എ 9B
3 13053 ഫാത്തിമ ജെ 9A
4 13054 സുൽഫത്ത് എസ് 9B
5 13069 സുലേഖ ബീവി എ എസ് 9C
6 13113 ഫർസാന എസ് 9C
7 13125 ഹസ്ന എ 9C
8 13135 നൗഫിയ എം എൻ 9A
9 13099 ഷഹാന ബീവി എ എസ് 9A
10 13139 ഷിഫ പർവീൻ 9D
11 13142 ഫർസാന സക്കീർ 9D
12 13154 ആകർഷ എ എസ് എസ് 9D
13 13155 അൻസിയ എച്ച് 9D
14 13162 അപർണ വി 9D
15 13171 ആഫിയ എൻ 9B
16 13173 ജ്യോതിഷ ജെ 9C
17 13186 ആസിയ എച്ച് 9B
18 13212 ഹഫ്സാന എഫ് 9B
19 13218 ആൽഫാ ഷാജഹാൻ എ 9A
20 13216 അൽ ബസീറ എച് 9B
21 13221 മെഹറൂബ എ 9D
22 13230 അഖിന മോൾ 9C
23 13231 അൽഫിയ എൻ 9C
24 13240 ജനിഫർ ആർ 9C
25 13241 ഹിസാന എസ് 9B
26 13244 ഐഷ എസ് 9B
27 13252 ജോസ്ന ജയൻ 9D
28 13247 ആര്യ എസ് അരുൺകുമാർ 9D
29 13357 ഹാജറ ബീവി എച് 9B
30 13362 ആമിന ഹൈഫ എസ് എ 9B
31 14839 ജയസൂര്യ എസ് ജെ 9B
32 14258 മിഥുൻ കെ എസ് 9B
33 14153 നന്ദൻ എം 9A
34 14195 നന്ദു കൃഷ്ണ എ 9A
35 13707 നിഖിൽ എസ് 9B
36 14193 രോഹിത് എസ് രാജ് 9C
37 14399 വൈഷ്ണവ് കെ എ 9A
38 14420 വിഗ്നേഷ് മോഹൻ വി 9A
39 14227 വിശാഖൻ പി എൽ 9D
40 14457 വിഷ്ണു ബി എസ് 9D

യ‌ൂണിറ്റ് പ്രവർത്തനം

         2017-18 ൽ എട്ടാം ക്ലാസിലെ വിദ്യാ‍ർഥികൾക്ക് ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്ത‌ുകയുണ്ടായി. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിന് ലിറ്റിൽ കൈറ്റ്സിന്റെ അംഗീകാരം നേടിയെടുക്കാനായി - Registration No. LK/2018/43065.. 


ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം

 
ലിറ്റിൽ കൈറ്റ്സ്ഉദ്‌ഘാടനം
 
ലിറ്റിൽ കൈറ്റ്സ്
                    2018-19 വർഷത്തിൽ പുതുതായി ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉത്‌ഘാടനം ജൂലൈ 2 നു നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ഉദ്‌ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി പ്രീത ആന്റണി ടീച്ചറും ശ്രീമതി എലിസബത്ത് ടീച്ചറും ചടങ്ങിൽ സന്നിഹിതരായിരുന്നു. അംഗങ്ങളായ 40 പേർക്ക് ബാഡ്ജുകൾ വിതരണം ചെയ്തു. 


ലിറ്റിൽ കൈറ്റ്സ് ആദ്യക്ലാസ്സ്

 
ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ് മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ നയിക്കുന്നു
               ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ് ജൂൺ മാസം 21 -ാം തിയതി തിരുവനന്തപുരം മാസ്റ്റർ ട്രയിനർ ആയ പ്രിയ ടീച്ചറിന്റെയും കൈറ്റ് മിസ്ട്രസ് പ്രീത ആന്റണി ടീച്ചറിന്റെയും  നേതൃത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ടീച്ചർ പരിചയപ്പെടുത്തി. ഐ സി ടി യുടെ വിവിധ സാധ്യതകൾ കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്ക് കൂടുതൽ ആകൃഷ്ടരാക്കി.  ക്ലാസ് കുട്ടികൾക്ക് നല്ല ഒരു അനുഭവമായിരുന്നു.







ലിറ്റിൽ കൈറ്റ്സ് ക്‌ളാസ്സുകൾ

 
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് പ്രീത ടീച്ചർ കൈറ്റ്സ് ക്ലാസ് നയിക്കുന്നു
                എല്ലാ ആഴ്ചയും കൈറ്റ് മിസ്ട്രെസ്സ്മാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക്  ക്‌ളാസ്സുകൾ നടന്നു വരുന്നു. സ്ക്രാച്ച് , അനിമേഷൻ  എന്നിവയിൽ പരിശീലനം നൽകി. അനിമേഷൻ കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ഇപ്പോൾ മാഗസിൻ നിർമ്മാണത്തിന്റെ പണിപ്പുരയിലാണ്.








ലിറ്റിൽ കൈറ്റ് എക്സ്പെർട് ക്ലാസും ഏക ദിന ക്യാമ്പും

                    ലിറ്റിൽ കൈറ്റ് എക്സ്പെർട് ക്ലാസും ഏക ദിന ക്യാമ്പും എസ് ഐ ടി സി ലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. എക്സ്പെർട് ക്ലാസ് ജൂലൈ  മാസം 28  ശനിയാഴ്ച നടന്നു. ജിമ്പ് , ഇങ്ക് സ്‌കേപ്പ് എന്നിവ കുട്ടികളെ പരിശീലിപ്പിച്ചു. കൈറ്റ്  മിസ്ട്രെസ്സ്മാരും ക്‌ളാസിൽ പങ്കു കൊണ്ടു. 
                                ലിറ്റിൽ കൈറ്റ് ഏക ദിന ക്യാമ്പു ആഗസ്റ്റ് മാസം 15 ബുധനാഴ്ച നടന്നു. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നിവ കുട്ടികളെ പരിശീലിപ്പിച്ചു. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വിലയിരുത്തി.



ലീറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ സോപാനം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി സോപാനം എന്ന ഇ-മാഗസിൻ ജനുവരി 19-ാം തീയതി പ്രകാശനം ചെയ്തു.
സോപാനം