സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി

14:54, 24 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21001 (സംവാദം | സംഭാവനകൾ)

ചെറുപുഷ്പം ഗേൾസ് ഹയർ സെ‍ക്കന്ററി സ്ക്കൂൾ, വടക്കഞ്ചേരി

സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
പ്രമാണം:21001.png
വിലാസം
വടക്കഞ്ചേരി

വടക്കഞ്ചേരി പി.ഒ,
പാലക്കാട്
,
678683
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04922255503
ഇമെയിൽcherupushpamvdy@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.റോസ്‌ലിൻ മാത്യൂ സി.എച്ച്. എഫ്
പ്രധാന അദ്ധ്യാപികസി.ശോഭ റോസ് സി.എച്ച്.എഫ്
അവസാനം തിരുത്തിയത്
24-01-201921001


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1964 വടക്കഞ്ചേരിയുടെ ചരിത്രത്തിൽ സുപ്രധാന വർഷമാണ്.ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിൽ വിശേഷിച്ചും ചെറുപുഷ്പം ജന്മം കൊണ്ട വർഷം! വടക്കഞ്ചേരിക്കൊരു പെൺപള്ളിക്കുടം സ്ഥാപിതമായ വർഷം. കുടുംബങ്ങളുടെ കൂട്ടായ്മ സാധിച്ചുകൊണ്ട് ഹോളി ഫാമിലി കോൺഗ്രിഗേ‍ഷന്റെ സ്ഥാപക മദർ മറിയം ത്രേസ്യായേ പിൻചെല്ലുന്നതിനുള്ള പരേതയായ മദർ ഇസബെല്ലിന്റെ നിസ്തുല പരിശ്രമം ഫലമണിയുന്നതിനുള്ള മാധ്യമം വെളിച്ചം കണ്ട വർഷം‍! ചെറുപുഷ്പം ജി‍.എച്ച്‍.എസ്സ്.എസ്സ് അന്ന് പിറന്നുവീണതോ തഴുകി താലോലിക്കാൻ, വളർത്തി ഉയർത്താൻ, ഹെഡ്മിസ്ട്രസ്സായ സി.ബ്ലെന്റീനയുടെ കരങ്ങളിലും. കാൽ ശതാബ്ദങ്ങൽക്കു മുമ്പ് ഇന്നത്തേതുപോലുള്ള ഒരു ജീവിത സൗകര്യം ഇല്ലാതിരുന്ന കാലത്ത് കുതിരാനപ്പുറം ആദ്യമായി ഉയർന്നു വന്ന ഈ പെൺപള്ളിക്കൂടത്തിന് ബാല്യദശകം കഴിച്ചു കൂട്ടുവാൻ വളർച്ചയുടെ ഘട്ടങ്ങളിലേക്ക് നടന്നടുക്കുവാൻ എന്തുമാത്രം ക്ലേശങ്ങൾ തരണം ചെയ്യേണ്ടിവന്നിരിക്കും എന്ന് നമുക്ക് ഊഹിക്കാനാവുന്നതേയുള്ളൂ. എന്നാൽ ചെറുപുഷ്പത്തിന്റെ വളർച്ചയും ഉയർച്ചയും നോക്കി കൊണ്ട് ഉന്നതമായ ലക്ഷ്യത്തോടെ, തളരാത്ത കാൽവയ്പ്പ്പോടെ, പരിശ്രമത്തിന്റെ വെന്നികൊടിയുമായി മുന്നേറി നമ്മുടെ സ്നേഹ സിസ്റ്റർ. നീണ്ട 22 വർഷത്തെ നിസ്തുലമായ സേവനത്തിന് ശേഷം സിസ്റ്റർ ബ്ലെന്റീന ഉദ്യോഗത്തിൽ നിന്നും വിരമിച്ചു.

       വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട 56 വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ.വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം 1964,ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി.കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്.
       ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. 
       വിദ്യാലയത്തിന്റെ സാരഥികളായ സി.ബ്ലെന്റീന, സി.ബീഡ്,സി.തോമാസിയ,സി.ആനി മരിയ,സി.മഞ്ജുള,ശ്രീമതി മേരിക്കുട്ടി,ശ്രീമതി എം എ മേരി,സി.ലില്ലി ആന്റോ ,സി.വത്സ തെരേസ് എന്നിവർ നിസ്തുലവും നിസ്വാർത്ഥവുമായ സേവനം അനുഷ്ഠിച്ചു .പ്രിൻസിപ്പൽ സി.റോസ്‌ലിൻ മാത്യുവിന്റെയും,ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.പ്രാരംഭഘട്ടത്തിൽ 8-ാം ക്ലാസ്സിൽ 128 വിദ്യാർത്ഥിനികളും ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ 128  വിദ്യാർത്ഥിനികളുമായി സ്താപിതമായ ഈ വിദ്യാലയം പിന്നീട്, 1998 -ൽ ഹയർ സെക്കൻഡറിയായി ഉയർന്നു. 2018-19 അധ്യായനവർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 18 ഡിവിഷനുകളിലായി  1163  കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ  492 കുട്ടികളും അധ്യയനം നടത്തിവരുന്നു .ഹയർസെക്കൻഡറി ലീഡർ കുമാരി സിൻഷ സണ്ണിയും ഹെെസ്ക്കൂൾ ലീ‍ഡർ കുമാരി  സിത്താരയും തങ്ങളുടെ കർത്തവ്യങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നു.
      അറിവിന്റെ പ്രകാശം പരത്തുന്ന ഗുുരുവിനെ പദാനുപദം അനുഗമിക്കുന്ന ശിഷ്യഗണം. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിക്കാൻ യത്നിക്കുന്ന ശിഷ്യഗണത്തോടൊപ്പം സിദ്ധിയും, സാധനയും, സർഗ്ഗശക്തിയുമുള്ള കരുത്തുറ്റ ശില്പികളാണ് 53 പേർ അടങ്ങുന്ന ഇവിടുത്തെ അധ്യാപക - അനധ്യാപക വൃന്ദം. വിദ്യാർത്ഥിനികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി  അവിശ്രാന്തം യത്നിക്കുന്ന ഇവർ എന്നെന്നും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.
  • കുട്ടികളുടെ ശാസ്ത്രകൗതുകത്തെ ഉണർത്തുകയും അതെല്ലാം പരിഹരിക്കുവാൻ തക്കവിധം മികച്ച സംവിധാനങ്ങളോടു കൂടിയ സയൻസ് ലാബ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
  • അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ ടി ലാബും പരിചയസമ്പന്നരായ അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
  • ജന്തുശാസ്ത്രത്തെ കുറിച്ചുള്ള പഠനത്തിന് ഏറ്റവും അനുയോജ്യമായ സുവോളജി ലാബ് ഞങ്ങളുടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.തത്ത്വവശത്തിനു മാത്രമല്ല പ്രായോഗികമായ പഠനത്തിനും ഈ ലാബ് വിദ്യാർത്ഥികളെ സഹായിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.,

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

മാനേജ്മെന്റ്

     പി.ടി.എ, എം.പി.ടി എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വിദ്യാലയത്തിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കു ബലമേകുന്ന ഈ ശക്തി സ്രോതസ്സുകൾ അനിവാര്യമായ ഘടകം തന്നെയാണ്.ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ റോബിൻ സക്കറിയയും ,എം.പി.ടി.എ പ്രസിഡന്റായി ശ്രീമതി .ഷിനോ ജോസഫും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

വഴികാട്ടി

{{#multimaps: 11.725381, 76.526642 | width=800px | zoom=16 }}