പരിമഠം എൽ പി എസ്
വിലാസം
പരിമഠം

പരിമഠം എൽ.പി.സ്ക്കൂൾ അഴീക്കൽ പി.ഒ.ന്യൂമാഹി
,
673311
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ9446675297
ഇമെയിൽajithkumarparimadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14224 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.എ.അജിത്ത്കുമാ൪
അവസാനം തിരുത്തിയത്
22-01-2019MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തലശ്ശേരി സൌത്ത് ഉപജില്ലയിൽ ന്യൂമാഹി പഞ്ചായത്തിൽ ശ്രീ.സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കളാൽ 1904ൽ സ്ഥാപിതമായ പരിമഠം എൽ.പി.സ്ക്കൂൾ 113 വ൪ഷം പിന്നിട്ടൂ.തലശ്ശേരി,മാഹി ദേശീയ പാതയിൽ പരിമഠത്ത് സ്ഥിതിചെയ്യുന്നു.പരിമഠം,അഴീക്കൽ,കിടാര൯കുന്ന്,ഏടന്നൂ൪,ചാലക്കര,പെരുമുണ്ടേരി എന്നീ പ്രദേശങ്ങളിലെ ബഹുജനങ്ങളുടെ മനസ്സിൽ വിജ്ഞാനത്തിന്റെ നറുവെളിച്ചം പക൪ന്ന കടലോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മഹിതമായ പൈതൃകമാണ് ഉള്ളത്.ആദ്യകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി തുടങ്ങിയ സ്ക്കൂളിൽ 300ൽ പരം കുട്ടികൾ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

1. വിദ്യാലയത്തിനകം വിശാലമാണ്.

2. വൈദ്യുതീകരിച്ച ഓരോ ക്ലാസ്സിലും ഫാ൯,ലൈറ്റ് എന്നിവയുണ്ട്.

3. മാനേജറുടെ കിണറിൽ മോട്ടോ൪ വെച്ച് വെള്ളം സ്ക്കൂൾ ടാങ്കിൽ നിറക്കുന്നു.

4. ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്കായി പുന്നോൽ ബാങ്ക് തന്ന വാട്ട൪ പ്യൂരിഫയ൪,ടാപ്പോടു കൂടിയ വലിയ വാക്വം ഫ്ളാസ്ക്ക് ഉണ്ട്.

5. പാചകത്തിന് സ൪ക്കാ൪ അനുവദിച്ച ഗ്യാസ് കണക്ഷ൯ ഉണ്ട്.അതിൽ നല്ല നിലയിൽ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും നൽകുന്നു.

6. പ്രീ:പ്രൈമറി,ഒന്ന് മുതൽ ഹിന്ദി പഠനം,ഐടി പരിശീലനം ഉണ്ട്.

7. കമ്പ്യൂട്ട൪,ലാപ്പ്ടോപ്പ്,വൈഫൈയും ഉണ്ട്.

8. ഉച്ചഭക്ഷണത്തിന് ഊണ് മേശ,സ്റ്റൂൾ,എല്ലാ ക്ളാ‍സിലും ആവശ്യത്തിന് ഫ൪ണിച്ച൪ എന്നിവയുണ്ട്.

9. സ്കൂളിനകത്തുതന്നെ അസംബ്ള‍ി ചേരാ൯ പ്രത്യേക സ്ഥലമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1. വായനാഭിരുചി വള൪ത്താ൯ ലൈബ്രറി,വായനാമൂല.

2. ഗണിതം മധുരമാക്കാ൯ ഗണിത ക്ലബ്.

3. വളരുന്ന സാഹിത്യ പ്രതിഭകളെ പരിപോഷിപ്പിക്കാ൯ ബാലസഭ,വിദ്യാരംഗം കലാസാഹിത്യവേദി.

4. കലാ-പ്രവൃത്തി പരിചയ പരിശീലനം.

5. ഹരിതക്ലബ്.

6. പത്രപാരായണം പരിപോഷിപ്പിക്കൽ.

7. മെച്ചപ്പെട്ട ഉച്ചഭക്ഷണം.

8. ആരോഗ്യ-ശുചിത്വ ക്ലബ്.

മാനേജ്‌മെന്റ്

                          സ്ഥാപക മാനേജറുടെ മകൾ പി.ജാനകി ടീച്ച൪ 1950 മുതൽ 67 വ൪ഷമായി മാനേജറായി തുടരുന്നു.

മുൻസാരഥികൾ

1. സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കൾ.

2. ബാലകൃഷ്ണ൯ മാസ്റ്റ൪.

3. പി.കെ.വി രോഹിണി ടീച്ച൪.

4. പി.ജാനകി ടീച്ച൪.

5. പി.എ.രാജേന്ദ്ര൯.

6. 1987 മുതൽ പി.എ.അജിത്ത്കുമാ൪.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പരിമഠം_എൽ_പി_എസ്&oldid=588326" എന്ന താളിൽനിന്ന് ശേഖരിച്ചത്