എം.എച്ച്.എസ്. എസ്. മൂന്നിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൂന്നിയുർ പഞ്ചയത് ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മൂന്നിയൂർ ഹൈസ്ക്കൂൾ .1972-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമുള്ള വിദ്യാലയങ്ങളിലൊന്നാണ്.
എം.എച്ച്.എസ്. എസ്. മൂന്നിയൂർ | |
---|---|
വിലാസം | |
മലപ്പുറം മൂന്നിയുർ പി.ഒ, , മലപ്പുറം 676311 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0494 2462408, 3203219 |
ഇമെയിൽ | mhsmailbox@gmail.com |
വെബ്‍സൈറ്റ് | http://www.moonniyurhighschool.org |
കോഡുകൾ | |
സ്കൂൾ കോഡ് | 19012 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി. |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്‌ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Mohan.T |
പ്രധാന അദ്ധ്യാപകൻ | Rajeev.N |
അവസാനം തിരുത്തിയത് | |
13-01-2019 | Mohammedrafi |
ചരിത്രം
പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂർ. എന്നാൽ വിദ്യാഭ്യാസം അവർക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കി. ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ ഇർശാദുസ്സിബിയാൻ മദ്രസ്സയുടെ പഴയകെട്ടിടത്തിൽ ഒരു എലമെന്ററി സ്ക്കൂൾ സ്ഥാപിച്ചു. ഏതാനും വർഷങ്ങൾ കഴിഞ്ഞു വിദ്യാർത്ഥികളുടെ വർധനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൗകര്യമുള്ള മറ്റു പ്രദേശത്തേയ്ക്ക് സ്ക്കൂൾ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ ശ്രീ. അഹമ്മദ് സി. എം അദ്ദേഹത്തിന്റെ സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് എലിമെന്റെറി സ്ക്കൂൾ യു. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിർത്തി. അതാണ് ഇന്ന് മൂന്നിയൂർ ഹൈസ്ക്കൂളിനോട് തൊട്ടുരുമ്മി നിൽക്കുന്ന ജി. എം. യു. പി എസ് പാറക്കടവ്. 1975-76ൽ അന്നത്തെ ഗവർൺമെന്റ് മൂന്നിയുർ പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1976 ഫെബ്രുവരി 28 ന് ബഹുമാന്യനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. അവുക്കാദർ കുട്ടി നഹ സ്ക്കൂളിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1976 ജൂൺ രണ്ടാം തിയ്യതി രണ്ടു ഡിവിഷനുകളിലായി അറുപത്തി നാലു കുട്ടികളും നാല് അദ്ധ്യാപകരും അടങ്ങുന്ന മൂന്നിയൂർ ഹൈസ്ക്കൂൾ ശ്രീ. ഹംസ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവർത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളി ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ്ക്രോസ്.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.