Govt.U.P.School Perisseri
................................
Govt.U.P.School Perisseri | |
---|---|
വിലാസം | |
പേരിശ്ശേരി പേരിശ്ശേരി. പി.ഒ, , 689126 | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 9446031206 |
ഇമെയിൽ | gupsperissery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36365 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി.ജി.സജികുമാർ |
അവസാനം തിരുത്തിയത് | |
02-01-2019 | Abilashkalathilschoolwiki |
ചരിത്രം
ഗവണ്മെന്റ് യു.പി.സ്ക്കൂൾ പേരിശ്ശേരി .ഗ്രാമീണ നന്മകൾ വിരിയുന്ന ,സ്നേഹത്തിന്റെ, മതസൌഹാർദ്ദത്തിന്റെ വിളനിലമായ ചെങ്ങന്നൂരിനടുത്ത് നൂറ്റിപ്പതിമൂന്ന് വർഷങ്ങളായി പേരിശ്ശേരി നിവാസികൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയമുത്തശ്ശി..ലോകത്തിന്റെ പല കോണിലേക്കും ശിഷ്യഗണങ്ങളെ എത്തിക്കാൻ കഴിഞ്ഞ വിദ്യാലയം .ഭിന്നതകളുടെ അതിർവരമ്പുകളില്ലാതെ പ്രഗത്ഭരും പ്രശസ്തരുമായ അധ്യാപക ശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ ഒരുമയുടെ കരുത്തിൽ മുന്നേറുന്ന വിദ്യാലയം. സാധാരണക്കാരുടെയും പാർശ്വവത്ക്കരിക്കപ്പെടുന്നവരുടേയും മക്കൾ പഠിക്കുന്ന വിദ്യാലയം.സമൂഹത്തിന്റെ പിന്തുണതേടുന്ന വിദ്യാലയം.ഈ വിദ്യാലയം പൊതു സമൂഹത്തിന്റെയാണ്.
1904 ൽ ലോവർ പ്രൈമറി വിദ്യാലയമായിട്ടായിരുന്നു തുടക്കം.1923 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. ശ്രീ ആയില്യം തിരുനാൾ രാജാവ് ഭരിച്ചിരുന്ന കാലത്ത് തിരുവിതാംകൂറിൽ പതിനെട്ടര പള്ളിക്കൂടങ്ങൾ സ്ഥാപിച്ച കൂട്ടത്തിൽ അര പള്ളിക്കൂടമായിട്ടാണ് ഗവ.യു.പി.എസ്സ് പേരിശ്ശേരിയുടെ ആരംഭം. തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ ഭരണകാലത്ത് പേരിശ്ശേരി ഇടവന മഠം കിരിയർ ഈശനാർ എന്നപേരിൽ സ്ഥാനപ്പേരുണ്ടായിരുന്ന നാടുവാഴിയുടെ ഭരണത്തിൻ കീഴിലായിരുന്നു.നാടുവാഴിയുടെ ആരാധനായങ്ങളിൽ പൂജ ചെയ്യുന്നതിനായി എട്ടോളം ബ്രാഹ്മണ കുടുംബാംഗങ്ങൾക്കും ഊരാഴ്മാവകാശം അനുവദിച്ചിരുന്നു. അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടു പ്രമാണിമാർക്കുമായിരുന്നു ആദ്യകാലത്ത് ഈ വിദ്യാലയത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്. സാമൂഹിക പരിഷ്കർത്താക്കളുടേയും നവോഥാന നായകന്മാരുടേയും സമരത്തിന്റെ ഫലമായി പിന്നീട് ഈ വിദ്യാലയത്തിൽ അവർണർക്കുകൂടി പഠിക്കുന്നതിനു സാധിച്ചു. കൊല്ലവർഷം 1099 ലെ വെള്ളപ്പൊക്കത്തിൽ പമ്പാ നദി കര കവിഞ്ഞൊഴുകുകയും പേരിശ്ശേരി വെള്ളത്തിനടിയിൽ ആവുകയും,ആ വെള്ളപ്പൊക്കത്തിൽ ഒഴുകി വന്ന കാട്ടു തടികൾ കൊച്ചീപ്പറമ്പിൽ ഉണ്ണൂണ്ണി മാപ്ലയുടെ നേതൃത്വത്തിൽ കരയ്ക്കടുപ്പിച്ച് തച്ചന്മാരുടെ സഹായത്താൽ കീറി ആ ഉരുപ്പടികളും ഇടവന മഠത്തിൽ നിന്നും നൽകിയ തടികളും ഉപയോഗിച്ചാണ് ഈ വിദ്യാലയത്തിന്റെ മേൽക്കൂര പണിതതെന്നാണ് ഇന്നു ജീവിച്ചിരിക്കുന്ന പൂർവ്വവിദ്യാർഥികൾ പറയുന്നത്. വിദ്യാലയം പണിയുന്നതിനായുള്ള സ്ഥലം ഇതിനോടു ചേർന്നു താമസിക്കുന്ന കുളങ്ങരപുളിമ്പള്ളിൽ വീട്ടുകാരുടെ ഉടമസ്ഥതിയിൽ ആയിരുന്നുവെന്നും സർക്കാർ ആ സ്ഥലം അവരിൽ നിന്നും വാങ്ങിയാണ് പിന്നീടുള്ള കെട്ടിടങ്ങൾ നിർമ്മിച്ചതെന്നുമാണ് പഴമക്കാർ പറയുന്നത്. ശ്രീ ബാലകൃഷ്ണവാര്യർ നടുക്കേവാര്യത്ത്,കുഞ്ചുപിള്ള പുലിയൂർ,പഴവീട്ടിൽ ജോൺസർ,ആല പാലമൂട്ടിൽ പപ്പു കാരണവർ എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപക ശ്രേഷ്ഠരായിരുന്നു.1999 ലെ ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ.വേലൂർ പരമേശ്വരൻ നമ്പൂതിരി ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്നു. മാതൃഭൂമി പത്രത്തിന്റെ എഡിറ്റർ ആയിരുന്ന ശ്രീ മാധവ വാര്യർ, മുൻ എം.എൽ.എ ശ്രീമതി ശോഭനജോർജ്ജ് ,മലയാള ഭാഷയിൽ ഡോക്ടറേറ്റ് നേടി ഇപ്പോൾ ഹയർ സെക്കൻഡറി അധ്യാപികയുമായ ശ്രീമതി ലത പ്ലാവേലിൽ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്.ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം പേർ ഈ വിദ്യാലയമുത്തശ്ശിയുടെ സന്തതികളാണ്.
==
== ഭൗതികസൗകര്യങ്ങൾആകെ സ്ഥലത്തിന്റെ അളവ് -65 സെന്റ് കെട്ടിടങ്ങളുടെ എണ്ണം പ്രധാന കെട്ടിടം ഓടിട്ടത്-1 മൂന്നു ക്ലാസ്സ് മുറികളുള്ള ആർ.സി.സി കെട്ടിടം -1 എസ്സ്.എസ്സ്.എ നിർമിച്ച ഒരു ക്ലാസ്സ് മുറി മാത്രമുള്ള ആർ.സി.സി കെട്ടിടം -1 പാചകപ്പുര -1
==
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ ബാലകൃഷ്ണവാര്യർ നടുക്കേവാര്യത്ത്,,
- കുഞ്ചുപിള്ള പുലിയൂർ,
- പഴവീട്ടിൽ ജോൺസർ
- ആല പാലമൂട്ടിൽ പപ്പു കാരണവർ
- ശ്രീ.വേലൂർ പരമേശ്വരൻ നമ്പൂതിരി
- ശ്രീമതി.എം.കെ.തങ്കമണി
== നേട്ടങ്ങൾ പരിമിതികൾ ധാരാളം ഉണ്ടെങ്കിലും ഇതിനിടയിൽത്തന്നെ ചില വിജയ രേഖകൾ ചാർത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും അക്കാദമിക അനക്കാദമിക മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആലപ്പുഴ ജില്ലയിലെ എണ്ണപ്പെട്ട വിദ്യാലയങ്ങളിലൊന്നാണ് ഗവ.യു.പി.എസ്സ്.പേരിശ്ശേരി.വിദ്യാരംഗം കലാവേദി,ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ എന്നിവയിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് 2009 മുതൽ ഈ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സ്കൂൾ പച്ചക്കറി കൃഷി വികസന പദ്ധതിയിൽ കഴിഞ്ഞ 10 വർഷമായി ഓരോ വർഷവും ഏതെങ്കിലും ഇനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.2010 ൽ കേന്ദ്ര കൃഷി മന്ത്രി അഗത സാംഗ്മയിൽ നിന്നും കൃഷിക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്.2016-17 വർഷം ഉപജില്ല ശാസ്ത്രമേളയിൽ യു.പി വിഭാഗം പ്രോജക്റ്റിലും സ്റ്റിൽ മോഡലിലും ഈ വിദ്യാലയത്തിനു ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.2015-16 വർഷം ചെങ്ങന്നൂർ സബിജില്ലയിൽ നടന്ന എൽ.എസ്സ്.എസ്സ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി ഹേമന്ത്.എസ്സ് സ്കോളർഷിപ്പ് നേടി.2017-18 വർഷം നടന്ന സബ്ജില്ല കായികമേളയിൽ സ്വന്തമായി ഒരു കളിസ്ഥലം പോലുമില്ലത്ത ഈ വിദ്യാലയത്തിലെ കുട്ടികൾ അനവധി മെഡലുകൾ നേടി.കിഡ്ഡീസ് വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം ഫൂൽമുനിമുദി, ആദിനാഥ് എന്നീ കുട്ടികൾ കരസ്ഥമാക്കി.കഴിഞ്ഞ നാലുവർഷങ്ങളിലായി ആലപ്പുഴ കൃഷി വകുപ്പ് സ്ക്കൂൾ പച്ചക്കറി കൃഷിയിക്ക് നിരവധി അവാർഡുകൾ ഈ വിദ്യാലയത്തിനു സമ്മാനിക്കുകയുണ്ടായി. 2016-17 വർഷം ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച സ്ഥാപന മേധാവിക്കുള്ള അവാർഡ് നൽകി പ്രഥമാധ്യാപകൻ സജികുമാറിനെ ആദരിച്ചു. 2015-16 വർഷം ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല സ്ക്കൂൾ കൃഷി കോ-ഓർഡിനേറ്റർക്കുള്ള അവാർഡ് ഈവിദ്യാലയത്തിലെ അധ്യാപകൻ ശ്രീ അജികുമാറിനു നൽകി ആദരിക്കുകയുണ്ടായി. 10സെന്റ് സ്ഥലത്തുനിന്നും ശാസ്ത്ര പഠനത്തോടൊപ്പം ജൈവ കാർഷികരീതിയിലൂടെ ഏറ്റവുംകൂടുതൽ വിളവുൽപ്പാദിപ്പിച്ച് ആ വിളവുകൾ മുഴുവനായും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുപയോഗിക്കുന്ന ചെങ്ങന്നൂർ സബ്ജില്ലയിലെ ഏക വിദ്യാലയം ഗവ.യു.പി.എസ്സ് പേരീശ്ശേരിയാണ്. 2017-18 വർഷം ചെങ്ങന്നൂരിലെ ഏറ്റവും വലിയ മേളയായ ചെങ്ങന്നൂർ ഫെസ്റ്റിൽ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ ശ്രീ.സ്ജികുമാർ.വി.ജി യെ ചെങ്ങന്നൂർ താലൂക്കിലെ ഏറ്റവും മികച്ച പ്രഥമാധ്യാപകനുള്ള അവാർഡ് നൽകി ആദരിച്ചു. മാലിന്യമുക്തകേരളം, ഹരിതകേരളം പദ്ധതികളിൽ സജീവ സാന്നിധ്യം ഈ വിദ്യാലയത്തിനുണ്ട്.വിദ്യാലയ പരിസരത്തുള്ള ചിറമേൽപ്പടി തോട് സംരക്ഷണവുമായി ബന്ധപ്പെട്ട് ഈവിദ്യാലയത്തിലെ കുട്ടികൾ സർവ്വേ നടത്തുകയും ഈ തോട്ടിലെ വെള്ളം ശാസ്ത്രീയമായി പരിശോധിച്ച് വിവരം പുലിയൂർ ഗ്രാമ പഞ്ചായത്തിനെ അറിയിക്കുകയും അവിടെയുള്ള ജനങ്ങളെ കുട്ടികൾ തന്നെ ലഘുലേഖകൾ നൽകി ബോധവത്ക്കരിക്കുകയും ആ മീറ്റിംഗിൽ ജനപ്രതിനിധികളെ പങ്കെടുപ്പിക്കുകയും ചെയ്തതിന്റെ ഫലമായി തോടിനോടനുബന്ധിച്ചു വർഷങ്ങളായി തരിശുകിടന്ന പാടശേഖരങ്ങൾ പൂർവ്വ വിദ്യാർഥി ഏറ്റെടുത്ത് ഇപ്പോൾ കൃഷിചെയ്തുകൊണ്ടുമിരിക്കുന്നു.ഈ പ്രോജക്റ്റിനു കുട്ടികൾക്ക് സബ്ജില്ലാ തല ശാസ്ത്രമേളയിൽ ഗവേഷണ പ്രോജക്റ്റിനു ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.
==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ മാധവ വാര്യർ,
- മുൻ എം.എൽ.എ ശ്രീമതി ശോഭനജോർജ്ജ്
- ഡോ: ലത പ്ലാവേലിൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|