വരിശ്യക്കുനി എം എൽ പി എസ്

10:17, 2 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)


വരിശ്യക്കുനി മാപ്പിള എൽ പി സ്കൂൾ

വരിശ്യക്കുനി എം എൽ പി എസ്
വിലാസം
വരിശ്ശ്യക്കുനി

മുട്ടുങ്ങൽ,
വടകര-വഴി
,
673 106
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9495101891
ഇമെയിൽ16205hmchombala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16205 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപവിത്രൻ.കെ.പി കുഞ്ഞിപ്പറമ്പത്ത്
അവസാനം തിരുത്തിയത്
02-01-2019Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

വരിശ്യക്കുനി മാപ്പിള എൽ പി സ്കൂൾ ചോറോട് പഞ്ചായത്തിലെ വള്ളിക്കാട്ടിൽ വരിശ്യക്കുനി എന്ന സ്ഥലത്ത് ബഹുമാന്യനായ പള്ളിയറവീട്ടിൽ കുഞ്ഞമ്മദും മകനായ ശ്രീ പള്ളിയറവീട്ടിൽ കോയോട്ടിഹാജിയും അബ്ദുറഹിമാൻ മുസലിയാരും ചേർന്ന് 1924ൽ- പള്ളിയറവീട്ടിൽ ഒരു ഒാത്തുപള്ളിക്കൂടം തുടങ്ങി. അന്ന് ഈ പ്രദേശത്തെ മുസ്ലിം വിദ്യാർത്ഥികൾ മതപഠനത്തിനപ്പുറം മറ്റ് ഭാഷാപഠനത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ല അതുകൊണ്ടു തന്നെ ഒാത്തുപഠനം കഴിഞാൽ കുട്ടികൾ നേരെ വീട്ടിലേക്ക് പോകും.സ്കൂൾ പഠനത്തെക്കുറിച്ച് അവർക്ക് ഒരു അറിവും കിട്ടിയിരുന്നില് ഈ ചുറ്റുപാടിലാണ് 1925 ൽ ഒാത്തുപഠിക്കാനെത്തിയ പല പ്രായത്തിലുള്ള കുുട്ടികളിൽ നിന്നും തിരഞ്ഞെടുത്തവരെ ഭാഷയും കണക്കും പഠിപ്പിക്കാനായി ഈ വിദ്യാലയം ആരംഭിച്ചത്അന്നുവരെ ഒാത്തുപഠനം മാത്രം ഉണ്ടായിരുന്ന സ്ഥലത്ത് മറ്റുള്ള വിഷയങ്ങളും പഠിപ്പിക്കാൻ തുടങ്ങിയതോടെ വള്ളിക്കാട്, ഒഞ്ചിയം, വെള്ളികുളങ്ങര, വൈക്കിലശേരി, വരിശ്യക്കുനി, മുട്ടുങ്ങൽ, എന്നീ ഭാഗങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ഈ സ്കൂളിൽ എത്തിച്ചേർന്നു. അക്കാലങ്ങളിൽ മുസ്ലിം സമുദായത്തിൽപ്പെട്ട കുട്ടികളായിരുന്നു മുഴുവനും. 1 മുതൽ 5വരെ ക്ളാസുകളാണ് ഉണ്ടായിരുന്നത് . അന്നത്തെ ചുറ്റുപാടിൽ മുസ്ളിം പെൺകുട്ടികൾ 5-ാം തരത്തോടെ പഠനം നിർത്തുകയാണ് പതിവ് മറ്റു വിദ്യാലയങ്ങളിൽ അവർ തുടർന്നു പഠിച്ചിരുന്നില്ല. ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപകർ ശ്രീ പി കെ മൗലവി ഒാർക്കാട്ടേരി, ജനാബ് കോയോട്ടി ഹാജി, ശ്രീ കോമുള്ളി നാരായണ പണിക്കർ, ശ്രീ കെ കെ ശങ്കരക്കുറുപ്പ് ജനാബ് കെ അബ്ദുറഹിമാൻ എന്നിവരായിരുന്നു. ഈ സ്കൂളിൽ ഒന്നാമതെത്തിയ കട്ടി ശ്രീ പള്ളിയറവീട്ടിൽ മൂസയും രണ്ടാമത്തെ കുട്ടി ശ്രീ പള്ളിയറവീട്ടിൽ യൂസഫും ആയിരുന്നു. 1970 വരെ 5ാം തരം വരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ധാരാളം വ്യക്തികൾ പഠിച്ച് ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്.അവർ പലരും വിദേശങ്ങളിലും സ്വദേശങ്ങളിലും ഒൗദ്യോഗികവും കച്ചവടവുമായി ഇന്നും തുടരുന്നു. ശ്രീ എൻ പി കുഞ്ഞമ്മദ് (മുൻ പ്രിൻസിപ്പാൾ അഴിയൂർ ഗവ.ഹൈസ്കൂൾ),അഡ്വ. എെ മൂസ്സ, ശ്രീ ഇബ്രാഹിം (മുൻ ആർ ടി ഒ) ഇങ്ങനെ നീളുന്നു ആ പട്ടിക. ഇന്ന് ഈ വിദ്യാലയത്തിലെ അധ്യാപകരായി തുടരുന്നവർ ശ്രീ പവിത്രൻ കെ പി, ശ്രീമതി രജനി കെ പി,ശ്രീമതി നസീമ എം കെ, ശ്രീ സോമൻ സി എന്നിവരാണ്.

ഭൗതികസൗകര്യങ്ങൾ

അ‍‍‌ഞ്ചു ക്ലാസു മുറികളുള്ള പ്രീ കെ ഇ ആർ കെട്ടിടം, ഒരു മുറി ഉള്ള പോസ്റ്റ് കെ ഇ ആർ കെട്ടിടം, 4കമ്പ്യട്ടർ ഉള്ള കമ്പ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് കണക്ഷൻ, മൈക്ക് സെറ്റ്, കളിസ്ഥലം,ടൈൽസ് പാകിയ ബാത്റൂമും യൂറിനലും,ടൈൽസ് പാകിയ അടുക്കള എന്നിവ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ശങ്കരക്കുറുപ്പ്
  2. ശ്രീ കുഞ്ഞബ്ദുള്ള പി വി
  3. ശ്രീമതി ശാന്തകുമാരി എൻ പി
  4. ശ്രീ ദാമോദരൻ വി പി
  5. ശ്രീ അശോകൻ പി സി
  6. ശ്രീമതി ജാനകിയമ്മ
  7. ശ്രീ അബ്ദുറഹിമാമൻ കെ എം
  8. ശ്രീമതി ഖമർബാൻ
  9. ശ്രീ സുകുമാരൻ
  10. ശ്രീ മഹമൂദ്
  11. ശ്രീമതി സുലോചന
  12. ശ്രീമതി നളിനി സി കെ
  13. ശ്രീമതി വിനീത പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഡ്വ. എെ മൂസ്സ
  2. ശ്രീ ഇബ്രാഹിം (മുൻ ആർ ടി ഒ)
  3. ശ്രീ എൻ പി കുഞ്ഞമ്മദ് (മുൻ പ്രിൻസിപ്പാൾ അഴിയൂർ ഗവ.ഹൈസ്കൂൾ)

വഴികാട്ടി

{{#multimaps:11.639752,75.5864765 |zoom=13}}

"https://schoolwiki.in/index.php?title=വരിശ്യക്കുനി_എം_എൽ_പി_എസ്&oldid=571664" എന്ന താളിൽനിന്ന് ശേഖരിച്ചത്