മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം

08:12, 12 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17116 (സംവാദം | സംഭാവനകൾ) (Strength details - Boys, Girls - Total, Teachers)

കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴിൽ കോഴിക്കോട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ അംഗീകൃത സ്ഥാപനമാണ് മർകസ് ഇന്റർനാഷണൽ സ്കൂൾ. 2002ൽ മർകസിന്റെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. -->

മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം
വിലാസം
കോഴിക്കോട്


മർകസ് ഇന്റർനാഷണൽ സ്കൂൾ
,
673020
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 2002
വിവരങ്ങൾ
ഫോൺ04952732732
ഇമെയിൽcalicutmis@gmail.com
കോഡുകൾ
സ്കൂൾ കോഡ്17116 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത.കെ
അവസാനം തിരുത്തിയത്
12-11-201817116


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

വിദ്യാഭ്യാസരംഗത്തും, സേവനരംഗത്തും രാജ്യത്ത് വലിയ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന മർകസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴിൽ 2002ൽ എരഞ്ഞിപ്പാലത്ത് സ്ഥാപിച്ച വിദ്യാലയമാണ് മർകസ് ഇന്റർനാഷണൽ സ്കൂൾ. വളരെ ചുരുങ്ങിയ വിദ്യാർത്ഥികളെയുമായി ആരംഭിച്ച സ്ഥാപനം വളരെ പെട്ടെന്ന് വിദ്യാർത്ഥികളുടെ ആധിക്യം കൊണ്ട് വലിയ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുുകയാണ്. നിലവിൽ ഒന്നു മുതൽ പത്ത് വരെയുളള ക്ലാസുകളിൽ 1079 വിദ്യാർത്ഥികൾ പഠനം നടത്തികൊണ്ടിരിക്കുന്നു. ധാർമികമായ ചുറ്റുപാടിൽ നിലവാരമുളള ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നത് കൊണ്ട് തന്നെ സ്ഥാപനത്തിലേക്ക് വിദ്യാർത്ഥികൾ ആകർഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം അംഗീകാരം ലഭിച്ച മർകസ് ഇന്റർനാഷണൽ സ്കൂളിന് 78 വിദ്യാർത്ഥികൾ ഈ വർഷം 10ാം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. ഊർജ്ജസ്വലരായ അധ്യാപകരുടെ നേതൃത്വത്തിൽ ദീർഘവീക്ഷണത്തോടെയുളള പ്രവർത്തനങ്ങളും ആരോഗ്യകരമായ അധ്യാപകരക്ഷാകർത്തൃബന്ധവും സ്കൂളിന്റെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകങ്ങളാണ്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്കൂളിലുണ്ട്. സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ക്രാഫ്റ്റ് റൂം എന്നിവയും സ്കൂളിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

4½ ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകളുണ്ട്. വ്യത്യസ്തമായ ഫുട്ബോൾ, വോളിബോൾ ഗ്രൗണ്ടുകളും വിദ്യാലയത്തിനുണ്ട്. വിശാലമായ ലൈബ്രറി, പ്രത്യേക കൗൺസിലിംഗ് റൂം, ക്രാഫ്റ്റ് റൂം, 25 കംപ്യൂട്ടറുകളുളള ഇന്റർനെറ്റ് സൗകര്യമുളള കംപ്യൂട്ടർ ലാബ്, വിശാലമായ സയൻസ് ലാബ്, ഓപ്പൺ സ്റ്റേജ് എന്നിവയെല്ലാം സ്ഥാപനത്തിനുണ്ട്.

മാനേജ്മെന്റ്

കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നൂറുകണക്കിന് വിദ്യാലയങ്ങൾ കേരളത്തിനകുത്തും പുറത്തും മർകസിനുണ്ട്. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രസിഡണ്ടും, എ.പി.അബൂബക്കർ മുസ്ലിയാർ സിക്രട്ടറിയായും പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് മർകസിനുളളത്. ഗീത.കെ ആണ് പ്രധാന അധ്യാപിക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാസാഹിത്യവേദി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.268778,75.7977478 | width=800px | zoom=16 }}
      

|----

  • വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
   കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 3 കി.മി. അകലത്തായി എരഞ്ഞിപ്പാലത്ത് സരോവരം റോഡിൽ സ്ഥിതിചെയ്യുന്നു. 
   കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം