സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗത്തിൽ 8,9,10 ക്ളാസ്സുകളിലായി 6 ഡിവിഷനുകൾ ഉണ്ട്.12 അധ്യാപകർ സേവനം ചെയ്യുന്നുണ്ട്.ശ്രീ. പി. സതീശനാണ് സീനിയർ അസിസ്ററന്റ്.രണ്ടാം ഭാഷയായി അറബിക് പഠിപ്പിക്കുന്നുണ്ട്.പ്രവർത്തിപരിചയം,കായികം എന്നിവയ്ക്ക് പ്രത്യേകം അധ്യാപകരുണ്ട്.

SSLC കൗൺസിലിംങ് ക്ളാസ്സ്

അക്കാദമിക് നിലവാരം മെച്ചപ്പെടുത്തൽ

ഹൈസ്കൂൾ വിഭാഗത്തിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ.യും ചേർന്ന് കൂട്ടായ പരിശ്രമം നടത്തി വരുന്നു. എല്ലാ ആഴ്ചയും SRG യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.ഷീന.പി.വി.യാണ് SRG കൺവീനർ.

ശ്രദ്ധ

എട്ടാം ക്‌ളാസ്സിലെ പഠന പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പദ്ധതിയാണ് ശ്രദ്ധ.സർവ്വശിക്ഷാ അഭിയാനാണ് ഇതിന്റെ നടത്തിപ്പ് ചുമതല..കുട്ടികൾക്ക് പഠനത്തോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ മുൻതൂക്കം നൽകുന്നത്.അദ്ധ്യാപകർ,പൂർവ്വ വിദ്യാർഥികൾ,സന്നദ്ധ സംഘടനകൾ എന്നിവർ അടങ്ങുന്ന ഒരു റിസോഴ്സ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്.ശനിയാഴ്ചകളിലാണ് ക്ലാസ് നടത്തിവരുന്നത്.ശ്രദ്ധയുടെ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി അദ്ധ്യാപകർ ഉൾപ്പെടുന്ന ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഷീന.പി.വി.ക്കാണ് ശ്രദ്ധയുടെ മേൽനോട്ടച്ചുമതല.

നവപ്രഭ

ആർ.എം.എസ്.എ. കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ.ഒൻപതാം ക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജ്ജിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യം.രമേശൻ.കെ.യാണ് ഇതിന്റെ ചുമതല നിർവഹിക്കുന്നത്.പഠന പ്രവർത്തനങ്ങളിലെ പിന്നോക്കാവസ്ഥ കണ്ടെത്തി പ്രത്യേക ശ്രദ്ധയും കൈത്താങ്ങും നല്കുന്ന സവിശേഷ പദ്ധതിയാണിത്.ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയ്ക്കായി ആകെ 45 മണിക്കൂർ സമയമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗണിതത്തിന് 20 മണിക്കൂർ, ഭാഷയ്ക്ക് 15 മണിക്കൂർ, ശാസ്ത്രത്തിന് 10 മണിക്കൂർ. 1 മണിക്കൂർ വീതമുള്ള മൊഡ്യൂളുകളായി വിവിധ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.4 മണി മുതൽ 5 മണിവരെ ആഴ്ചയിൽ മൂന്നു ദിവസം എന്ന തോതിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. നവപ്രഭയുടെ വിലയിരുത്തലിന് സ്‌കൂൾ തല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

നവപ്രഭ പദ്ധതിയുടെ 2017-18 വർഷത്തെ ഔപചാരിക ഉദ്ഘാടനം വാർഡ് മെമ്പർ മിനി മാത്യു നിർവഹിച്ചു..പി ടി എ പ്രസിഡന്റ് കെ വി.മധുസൂദനൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ പി.പി.സുഗതൻ സ്വാഗതം ആശംസിച്ചു.സതീശൻ.പി.നന്ദി പറഞ്ഞു..നവപ്രഭയുടെ സ്‌കൂൾ തല കോർഡിനേറ്റർ രമേശൻ കാന പദ്ധതിയെപ്പറ്റി വിശദീകരിച്ചു.

മോർണിംഗ് /ഈവനിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 9.00 മുതൽ 10 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു. ഈവനിംഗ് ക്ളാസ്സ് വൈകുന്നേരം 5.00 വരെ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

എസ്. ആർ. ജി

കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായളള അധ്യാപകരുടെ ഗ്രൂപ്പാണിത്. വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി ഹാർഡ് സ്പോട്ട് കണ്ടെത്തി ചർച്ച ചെയ്യുകയും പഠന വിഭവങ്ങൾ തയ്യാറാക്കുകയും ചെയ്യുന്നു.അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ്. ആർ .ജി.യെ മാറ്റുകയും ചെയ്യുന്നു നിഷ.ടി .യാണ് കൺവീനർ.

എക്‌സ്‌ട്രാ ക്ലാസ്സ്

ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു

ബെസ്റ്റ് ക്ലാസ്

യു പി, എച്ച് എസ്,എച്ച് എസ് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

ക്വിസ് മത്സരം

കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

വായനാമൂല

ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

പ്രോഗ്രസ് റിപ്പോർട്ട് /ടേം മൂല്യനിർണയം

അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു.ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു.

ക്ളാസ്സ് പി.ടി.എ

എല്ലാ മാസവും ക്ളാസ്സ് പി.ടി.എ വിളിച്ച് പഠന നിലവാരം ചർച്ച ചെയ്യുന്നു.

പഠന യാത്രകൾ/ സഹവാസ ക്യാമ്പ്

സ്കൂൾ