സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര

12:34, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22025 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര
വിലാസം
പെരിങ്ങോട്ടുകര

വടക്കുമുറി പി.ഒ,
തൃശൂർ
,
680570
,
തൃശൂർ ജില്ല
സ്ഥാപിതം14 - 06 - 1948
വിവരങ്ങൾ
ഫോൺ04872271869
ഇമെയിൽseraphicschool@gmail.com,seraphicperingottukara@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ.മെറിറ്റ
അവസാനം തിരുത്തിയത്
07-09-201822025


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെറാഫിക് സ്കൂൾ.FCC സഭയിലെ സന്യാസിനികളാണ് ഈ വിദ്യാലയം നടത്തുന്നത്.

ചരിത്രം

1948 ജൂണ് 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര്കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര് ക്ലാരസഭയുടെ അന്നത്തെ മദര് ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്ത്ഥിച്ചു. രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന് 29 ഡിവിഷനുകളിലായി 1170 വിദ്യാര്ത്ഥികളും 47 അദ്ധ്യാപകരുമായി പ്രവര്ത്തിച്ചു വരുന്നു ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി ഉയര്ത്തപ്പെടുകയും പുതിയ ഹെഡ്മിസ്ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.1950-51 അദ്ധ്യയനവര്ഷം 8,9 ക്ലാസ്സുകള് ആരംഭിക്കുകയുംഅടുത്ത മാര്ച്ചില് പ്രഥമ ബാച്ച് വിദ്യാര്ത്ഥിനികളെ എസ്.എസ്. എല്.സി പരീക്ഷക്ക് അയക്കുകയും ചെയ്തു പെരിങ്ങോട്ടുകര ദേശത്ത് ഒരെ ഒരു ഗവൺമെൻറ് ഹൈസ്ക്കു്ൾ മാത്രമായി ഒരു സ്ക്കൾ ഉണ്ടാകണമെന്ന് തീവ്രമായാഗ്രഹിച്ചിരുന്നവരായിരുന്നു ഇവിടുത്തെ പൂർവികർ.പെൺകുുട്ടികളുടെ സാംസ്കാരികവും സാന്മാർഗ്ഗികവുമായ വിദ്യാഭ്രാസത്തിൽ അതീവ ശ്രദ്ധാലുവായ ശ്രീ തട്ടിൽ നടയ്ക്കലാൻ പാവുണ്ണി ഒൗസേപ്പിൻെറയും, പെരിങ്ങോട്ടുകര പളളിവികാരിയായിരുന്ന കയ്യാലകം ബ.ഒൗസേപ്പച്ചൻെറയും ആഗ്രഹവും എഫ്. സി. സി. ജനറലായി സേവനമനുഷ്ടിച്ചിരുന്ന ബ.ബർണ്ണർദീത്തമ്മയുടെ ശുഷ്കാന്തിയും ഒത്തുചേർന്നതിൻെറ ഫലമായി സ്കൂൾ തുടങ്ങുന്നതിലേക്ക് അന്നത്തെ രൂപതാദ്ധ്യക്ഷനായ എത്രയും പെരിയ ബ.മാർ ജോർജ്ജ് ആലപ്പാട് തിരുമേനിയിൽ നിന്നും സർവ്വനുമതിയും ലഭിക്കുകയുണ്ടായി. മഠവും സ്കൂളും പണിയുന്നതിനായി ഒരു ഏക്കർ ഭൂമി ശ്രീ തട്ടിൽ നടയ്ക്കലാൽ ഒൗസ്സേപ്പ് ദാനമായി തന്നു. 1948 ജൂൺ 14ന് ഒന്നും രണ്ടും ഫാറങ്ങളോടുകൂടി സെറാഫിക്ക് കോൺവെൻറ് ലോവർ സെക്കണ്ടി ഗേൾസ് സ്ക്കുൾ എന്ന അഭിധാനത്തിൽ സ്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. 1948 49,50 കാലയളവുകളിൽ തുടർന്നുളള ക്ലാസ്സുകളും സ്ഥാപിതമായി. ഇൗ വിദ്യാലയം 1949 ൽ ഹെെസ്ക്കൂളായി ഉയർന്നു.1951 മാർച്ച് 26 ന് എസ് എസ് എൽ സി യ്ക്ക് 40 കുട്ടികളെ പരീക്ഷയ്ക്കിരുത്തി.കാലക്രമത്തിൽ കുട്ടികളുടെ വർധനവിനനുസരിച്ച് സ്ഥലപരിതി കൂട്ടേണ്ടതിലേക്ക് പുതിയ സ്ഥലം പണം കൊടുത്ത് വാങ്ങേണ്ടതായി വന്നിട്ടുണ്ട്.1998 ഫെബ്രുവരിയിൽ സ്ക്കൂളിന്റെ സുവർണ്ണ ജൂബിലി വിവിധ പരിപാടികളോടെഘോഷിക്കുകയുണ്ടായി. 2001 ൽ സിസ്ററർ ഗ്രെയ്സി ചിറമ്മൽ പ്രധാനധ്യാപികയായിരുന്ന കാലത്താണ് സ്ക്കൂളിനുവേണ്ടി പുതിയ ഒരു രണ്ടുനില കെട്ടിടം പണി തീർത്തത്.2017 ൽ എത്തി നിൽക്കുമ്പോൾ 25 ഡിവിഷനുകളും 874 വിദ്യാർത്ഥിനികളും 37 അധ്യാപകരടങ്ങുന്ന വിദ്യകേന്ദ്രമായിത് നിലക്കൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു. പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി 4 സ്കൂൾ ബസ്സുകളുണ്ട്. 3 സ്മാർട്ട് ക്ലാസ് മുറികളുണ്ട്.കുുട്ടികളിൽ സയസിനോടുളള സ്നേഹം വളർത്താനും പരിക്ഷണങ്ങൾ ചെയ്ത് കുുട്ടികളെ പ്രോത്സാഹിപ്പിച്ച് ഭാവി ശാസ്ത്രജഞൻമാരായി തീർക്കാനുളള എല്ലുാം സൗകരങ്ങളുമുളള സയൻസ് ലാബ് സ്കൂളിലുണ്ട്.കുുട്ടികളിൽ ആത്മീയചൈതന്യവും ദൈവവിശ്വാസവും വളർത്തുന്നതിന് സന്മാർഗക്കാസ്സുകൾ നടത്തിവരുന്നു.കൂടാതെ പളളിയും മാസാരംഭപ്രാർത്ഥനയും കുുട്ടികളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നു.പ്രകൃതിയുമായി അകന്ന് നിൽക്കുന്ന പുതുതലമുറയെ മണ്ണിനോട് ചേർത്ത്നിർത്തുവാനും പ്രകൃതിസ്നേഹം വളർത്തുവാനുളള ലക്ഷത്തോടെ "ഹരിതസേന"എന്ന സംഘന പ്രവർത്തിച്ചുവരുന്നു.അതിൻെറ ഭാഗമായി പച്ചക്കറിതോട്ടം കുുട്ടികൾ ഉണ്ടാക്കുകയും അതിൽ നിന്ന് ലഭിക്കുന്ന വിഷവിമുക്ത പച്ചക്കറികൾ ഉച്ചഭക്ഷണത്തിലെക്കായി ഉപയോഗിക്കുന്നു.ഉച്ചഭക്ഷണം കഴിക്കുന്നതിനായി കുുട്ടികൾക്ക് പ്രത്യേകസൗകര്യങ്ങളുണ്ട്.കുുട്ടികളുടെ ആരോഗ്യം പുഷ്ടിപ്പെടുത്തുവാൻ വേണ്ടി ആഴ്ച്ച്ചയിൽ മുട്ടയും പാലും വിതരണം ചെയ്യുന്നു.ജൈവ വൈവിധ്യമാർന്ന ഒരു പാർക്ക് ഉണ്ട്.ഹരിത ക്വാംപസിൻെറ ഭാഗമായി പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുളള പരിശ്രമങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് സംസ്കരണത്തിന് വേസ്റ്റ് കുുഴികളും വേസ്റ്റ് ബോക്സ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കുുട്ടികളിൽ വായനശീലം വളർത്തുന്നതിനുവേണ്ടി സ്കൂളിലെ ഒരു ക്ലാസ്സ്മുറി വായനശാലയായി പ്രവർത്തിക്കുന്നു.സാമൂഹികവും, സാംസ്കാരികവും, ശാസ്ത്രീയവുമായി ബന്ധപ്പെട്ട 1500ൽ പരം പുസ്തകങ്ങൾവായനശാലയിൽ ഉണ്ട്. കുുട്ടികളെ സദ്ഗുണസമ്പന്നരായി തീർക്കാവാനും പഠനം മെച്ചപ്പെടുത്തുവാനും വേണ്ടി സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഒരു ഹോസ്റ്റൽ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്സെറാഫിക്ക് കോൺവന്റ് സ്ക്കൂൾ . ഫ്രാൻസിസ്കൻ ക്ലാരിസ്‍ററ് സഭയുടെ തൃശൂർ അസ്സീസി പ്രോവിൻസിന്റെ കീഴിൽ ‍പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. ഈ കോൺഗ്രിഗേഷനു കീഴിൽ എൽപിയും യുപിയും അടങ്ങുന്ന 21 സ്ക്കൂളുകളും 9 ഹെെസ്ക്കൂളുകളും ഉണ്ട്. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

അവാർഡുകൾ

ബെസ്ററ് പി.ടി.എ അവാർഡ്

ബെസ്ററ് പി.ടി.എ പ്രസിഡന്റ് അവാർഡ്

ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ്

ബെസ്ററ് ‌പ്രധാന അദ്ധ്യാപികക്കുളള അവാർഡ്​​

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1948-1975 സി. ആന്സല
1975 - 81 സി. റെമീജിയ
1981 - 88 സി.ആബേൽ
1988 - 90 സി.എമിലി
1990-93 സി.ക്ലോഡിയസ്
1993-96 സി.റൊഗാത്ത
1996- 02 സി. ഗ്രെയ്സി ചിറമ്മൽ
2002- 08 സി.റാണി കുര്യൻ
2008-----2010 സി.ലുസി ജോസ്
2010----2013 സി.ജ്യോതി ഫ്രാൻസീസ്
2014---- സി. മെറിറ്റ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ.അനിത ബാബുരാജ്(കില ഫാക്കൽട്ടി )

ഡോ.ശ്രീദേവി എം ബി ബി എസ്

ഡോ.സിനിത (ഹോമിയോ)

നജ്മ - ടീച്ചർ (നാഷ്ണൽ ലെവൽ ബെസ്റ്റ് ടീച്ചർ അവാർഡ് ജേതാവ്)

അപർണ.കെ.എച്ച്- ഐ എസ് ആർ ഒ സ്റ്റുഡന്റ്

ഡോ.സനില

വഴികാട്ടി

{{#multimaps: 10.429166,76.122382 | width=800px | zoom=16 }}




ഞങ്ങളും ബ്ലോഗ് സ്പോട്ടാ….


കുട്ടികളുടെ രചനകളെ ഉൾപ്പെടുത്തി ബ്ലോഗുലകം തീർത്തതിന്റെ സന്തോഷത്തിലാണ് സെറാഫിക്കിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും . പെരിങ്ങോട്ടുകര സെറാഫിക് കോൺവന്റ് യു.പി.സ്കൂളിലെ കുട്ടികളുടെ രചനകളാണ് ഇനി മുതൽ ബ്ലോഗിലൂടെ ക്ലാസ്മുറികളുടെ ചുമരുകൾ കടന്ന് ലോകം മുഴുവനിലേക്കും വ്യാപിക്കുന്നത്. സ്കൂളിലെ ഒരു കുട്ടിയുടെ ഒരു രചനയെങ്കിലും പ്രസിദ്ധീകരിക്കപ്പെടണം എന്ന ചിന്തയാണ് ഈ ബോഗിന്റെ പിറവിക്കുപിന്നില്. ഇനിമുതല് കുട്ടികളുടെ രചനകളും അവര് വരച്ച ചിത്രങ്ങളും, സ്കൂളിന്റെ അറിയിപ്പുകളും, വാര്ത്തകളും ബോഗിലൂടെ മാതാപിതാക്കള്ക്കും വിദ്യാര്ത്ഥികള്ക്കും പൊതുജനങ്ങള്ക്കും ലഭ്യമാകും. ഇതിനുമുന്പുവരെ സ്കൂളിന്റെ മുഖപത്രമായ സെറാഫിക്ജാലകത്തിലൂടെ കുട്ടികളുടെ രചനകള് പ്രസിദ്ധീകരിക്കാറുളളത്. എന്നാല് കുട്ടികളുടെ മുഴുവന് രചനകളും ഉള്ക്കൊളളുവാന് കഴിയാത്തതിന്റെ ബുദ്ധിമുട്ടാണ് ബോഗിലൂടെ പരിഹാരമായത്. ഇതിലൂടെ വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള് കുട്ടികളെ ബോധ്യപ്പെടുത്താനും സാധിക്കും. പത്രം ഓണ്ലൈനാകുന്പോള് ചിലവുകുറയുകയും മേന്മകൂടുകയും ചെയ്യും. ബ്ലോഗ്നിര്മ്മാണത്തിന്റെ ആദ്യ പടിയായി ഓരോ കുട്ടിയും ഒരുമാഗസിന് നിര്മ്മിച്ചു. അങ്ങനെ 300ല് പരം കൈയ്യെഴുത്തു മാസികകളാണ് പരിപാടിയോടനുബന്ധിച്ച് പ്രകാശനം ചെയ്തത്. തങ്ങളുടെ രചനകള് കംപ്യൂട്ടര് മാഗസിനിലേക്ക് ചേര്ക്കും എന്നറിഞ്ഞതോടെ ഓരോ കുട്ടിയും വലിയ ആവേശത്തോടെയാണ് കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള് കുട്ടികളുടെ സഹായത്തോടെ പരമാവധി ബ്ലോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്. ബോഗിന്റെ ഉദ്ഘാടനം വി.എസ്.സുനില്കുമാര് എം.എല്.എ. നിര്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. ബോഗ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്ക്ക് ഒരു ഡിജിറ്റല് കാമറയും പി.ടിഎ കൈമാറി.

താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനിൽകുമാർ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദൻ, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലൻ, എന്നിവര് സംസാരിച്ചു

പരിപാടികള്ക്ക് യു പി അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത സെബാസ്റ്റ്യൻ, സി.ജാക്വലിൻ, സ്റ്റെല്ല പി.ജെ., ആനീസ് ജോസഫ് , ലിസിറോസ്, ബേബി, യം.ജെ., വിദ്യാര്ത്ഥികളായ ഗ്രീഷ്മ , ആര്ച്ച ടി ബാബുവിസ്മയ രമേശ്, അരേഷ്മ, ഗോപിക സാജന്, എന്നിവര് നേതൃത്വം നല്കി. ബ്ലോഗ് വിലാസം http://seraphiccghs.blogspot.com/

എം.പി ജയദേവൻ ഞങ്ങൾക്ക് തന്ന ബസ്സ്














STRONG PTA FOR OUR SCHOOL

PTA GENERAL BODY MEETING 2018














HIROSHIMA DAY CELEBRATION

August 6th 2018 Hiroshima day