ഗവ ഗേൾസ് സ്കൂൾ ചവറ
കരിമണലിന്റെ നാടായ ചവറയിൽ ദേശീയ പാതയിൽ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് . കൊല്ലത്തിനും കരുനാഗപ്പളളിക്കും ഇടയിലുളള ഏക ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാണിത്. 1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നു .
ഗവ ഗേൾസ് സ്കൂൾ ചവറ | |
---|---|
വിലാസം | |
കൊല്ലം ചവറ പി.ഒ, , കൊല്ലം 691553 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 047462682963 |
ഇമെയിൽ | 41014gghschavara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീലാകുമാരി |
അവസാനം തിരുത്തിയത് | |
27-08-2018 | 41014chavara |
ചരിത്രം
1962ൽ ചവറ ശങ്കരമംഗലത്ത് ഉണ്ടായിരുന്ന യു . പി സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും ബൈഫ൪ക്കേഷനിലൂടെ ചവറ . ഗവ . ഗേൾസ് ഹൈസ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു . എന്നാൽ ചവറയിൽ ഒരു ഗവൺമെന്റ് കോളേജ് വരുന്നതിനു വേണ്ടി 1981ൽ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥലവും കെട്ടിടവും കോളേജിനു വേണ്ടി വിട്ടുകൊടുക്കുകയും 24 വ൪ഷം സെഷണൽ സമ്പ്രദായത്തിൽ ചവറ ബോയ്സ് ഹൈസ്ക്കൂളിൽ പ്രവ൪ത്തിക്കുകയും ചെയ്തു . 2005 ജൂൺ മാസം സെഷണൽ സമ്പ്രദായം അവസാനിപ്പിച്ച് ഭാഗികമായി പണി പൂ൪ത്തീകരിച്ച ഗേൾസ് ഹൈസ്ക്കൂളിന്റെ കെട്ടിടത്തിൽ പ്രവ൪ത്തനം ആരംഭിച്ചു . ഇപ്പോഴും ഈ സ്കൂളിന്റെ പണി പൂ൪ണമായും പൂ൪ത്തീകരിച്ചിട്ടില്ല . കഴിഞ്ഞ അഞ്ചു വർഷമായി 98 ശതമാനത്തിനു മുകളിൽ എസ് .എസ് .എൽ .സി പരീക്ഷയ്ക്ക് വിജയം കരസ്ഥമാക്കി വരുന്നു .അധ്യാപകരുടേയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ആത്മാർഥമായ പരിശ്രമം കൊണ്ടാണ് ഈ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത്. ഫുൾ എ പ്ലസുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട് .കലാകായിക മത്സരങ്ങളിൽ സ്റ്റേറ്റ് തലം വരെ എത്തി ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
1998ൽ 2 ഏക്ക൪ 62 സെന്റ് സ്ഥലം ഗേൾസ് ഹൈസ്ക്കൂളിനു വേണ്ടി അനുവദിച്ചു . നിലവിൽ 18 ക്ലാസ് മുറികളും ഒരു ആഡിറ്റോറിയവും മാത്രമാണ് ഈ സ്ഥാപനത്തിനുളളത് . 400 ഓളം വിദ്യാ൪ത്ഥിനികൾ 15ഡിവിഷനുകളിലായി പഠിക്കുന്നു . സ്ഥാപിതമായി 54 വ൪ഷം പിന്നിട്ടെങ്കിലും ഈ സ്ഥാപനത്തിന്റെ ബാലാരിഷ്ടതകൾ ഇപ്പോഴും മാറിയിട്ടില്ല . ചുറ്റുമതിലില്ലാത്തതിന്റെ കുറവ് സുഗമമായ സ്കൂൾപ്രവ൪ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട് .
കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2018 ജൂൺ1
- എം.എൽ.എ ശ്രീ വിജയൻ പിള്ള , പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉത്ഘാടനം ചെയ്തു .
പി ടി എ പ്രസിഡന്റ് അദ്യക്ഷത വഹിച്ചു . എച്.എം സ്വാഗതം ആശംസിച്ചു .
ജൂൺ 5 പരിസ്ഥിതി ദിനം
- പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു എച്.എം ,പി ടി എ പ്രസിഡന്റ് ,എസ് എം സി ചെയര്മാന് എന്നിവർ സ്കൂൾ പരിസരത്തു
വൃക്ഷത്തൈകൾ നട്ട് പരിപാടിക്ക് തുടക്കം കുറിച്ച്.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു .
ഹലോ ഇംഗ്ലീഷ്
- യൂ പി ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വർധിപ്പിക്കുന്നതിനും
സംസാരിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്ന ഗവണ്മെന്റ് പദ്ധതി.
ഹൈ ടെക് ക്ലാസ്സ്റൂം
- ഹൈ സ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈ ടെക് ആക്കുകയും
എല്ലാ അധ്യാപകരും സമഗ്ര റിസോഴ്സ്സ് ഉപയോഗിച്ച് പാഠ്യപ്രവർത്തനങ്ങൾ ആയാസരഹിതവും ഫലപ്രദവുമായി നടത്തുന്നു
ലിറ്റിൽ കൈറ്റ്സ് ക്ലബ്
- ഹാർഡ്വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമണം,
പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി
തിങ്കൾ വ്യാഴം ദിവസങ്ങളിൽ ക്ലബ്ബുകളുടെ നേതൃത്തത്തിൽ അസംബ്ലി നടത്തി വരുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.വി.ജ്യോതിലാൽ ( പ്രശസ്ത ചിത്രകാരന്) [1]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ :
- ശ്രീമതി കമലമ്മ (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ
- ശ്രീമതി രത്നമ്മ (റിട്ട് :ഹൈസ്കൂൾ ഹെഡ് മിസ്ട്രെസ്സ് ചവറ ജി.ജി.എച്.എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|