Govt. L P School Karazhma East
................................
Govt. L P School Karazhma East | |
---|---|
വിലാസം | |
കാരാഴ്മ പി.ഒ, , 690104 | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 04792314750 |
ഇമെയിൽ | 36204alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36204 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീതാകുമാരി പി |
അവസാനം തിരുത്തിയത് | |
15-08-2018 | 60000 |
ചരിത്രം
1938 ഒക്ടോബർ 1-നാണു ഈ സ്കൂൾ തുടങ്ങിയതെന്ന് പറയപ്പെടുന്നു . മരക്കശ്ശേരി കുടുംബമാണ് സ്വന്തം സ്ഥലം സ്കൂൾ തുടങ്ങുവാനായി നൽകിയത് .മുടിത്തറ വീടിനോടു ചേർന്നു നിൽക്കുന്ന സ്ഥലത്തു നിൽക്കുന്നതിനാൽ ആകണം 'മുടിത്തറ സ്കൂൾ' എന്നാണ് നാട്ടിൽ ഈ സ്കൂൾ അറിയപ്പെടുന്നത് . 1 മുതൽ 4 വരെ ക്ലാസുകൾ നടന്നിരുന്ന ഇവിടെ 7 വർഷമായി പ്രീ പ്രൈമറിയും 10 വർഷമായി അംഗൻവാടിയും പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ് മുറികളും, 1 ഓഫീസ് മുറിയും, അടുക്കളയും, ആവശ്യത്തിന് ടോയ്‌ലറ്റ്, കിണർ, പൈപ്പ് എന്നിവ ഉണ്ട് . കൂട്ടികൾക്ക് സുഗമമായി എത്താൻ വാഹനം, മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി, ആവശ്യത്തിന് കുടിവെള്ളം, ചുറ്റുമതിൽ എന്നിവയും ഉണ്ട് . ക്ലാസ് മുറികൾ കർട്ടൻ ഉപയോഗിച്ച് വേര്തിരിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ
- ശ്രീമതി . ശ്രീകുമാരി എസ്സ്
- ശ്രീമതി. സരസമ്മ [2014- 2015]
- ശ്രീ. രാധാകൃഷ്ണൻ നായർ [2015-2016]
- ശ്രീമതി. കെ എസ്സ് ശ്രീലത [2016-2018]
സ്കൂളിലെ അധ്യാപകർ
ക്രമ സംഖ്യ |
അധ്യാപകന്റെ പേര് | തസ്തിക | വിഷയങ്ങൾ |
---|---|---|---|
1 | ഗീതാകുമാരി പി | പ്രഥമഅദ്ധ്യാപിക | |
2 | സരസ്വതി ദേവി ജി | എൽ.പി.എസ്.എ. | ഗണിതം |
നേട്ടങ്ങൾ
കഴിഞ്ഞ പത്ത് വർഷമായി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അടിക്കടി ഉയർച്ച ഉണ്ടായി വരുന്നു. കലാ -ശാസ്ത്ര പ്രവർത്തി പരിചയ മേഖലകളിലും, അധ്യയന രംഗത്തും പ്രശംസനീയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് . പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പങ്കാളിത്തം സ്കൂളിന്റെ പുരോഗതിക്ക് വളരെ സഹായിച്ചിട്ടുണ്ട്. തനതു പ്രതിഫലമെന്നോണം കഴിഞ്ഞ വർഷം 10 കുട്ടികൾ സ്കൂളിൽ പുതുതായി ചേരുകയും ചെയ്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സമൂഹത്തിൽ ഉന്നതസ്ഥാനീയരായിട്ടുള്ള പലരും ഈ സ്കൂളിന്റെ സംഭവനയായിട്ടുണ്ട് . കളയകാട്ട് ശാന്തകുമാരി ടീച്ചർ, മാതൃഭൂമി സബ് എഡിറ്റർ ഡോ. ജി വേണുഗോപാൽ, ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ എൻ നാരായണൻ, കാരാഴ്മ ശ്രീധരൻ പിള്ള, അനേകം ഡോക്ടർമാർ, എങ്ങിനീർയർമാർ, മറ്റ് ഔദ്യോഗിക മേഖലയിൽ ഇരിക്കുന്നിവർ എന്നിങ്ങനെ സമൂഹത്തിൽ വിവിധ രംഗങ്ങളിൽ സേവനം ചെയ്യുന്നവർക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നത് ഈ വിദ്യാലയ മുത്തശ്ശിയാണ് .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
|
{{#multimaps:9.274694, 76.542909 |zoom=12}}