എ.യു.പി.എസ്.കുലുക്കല്ലൂർ
'വിദ്യാകൽപലത' എന്ന പേരിൽ വിദ്യാദാന തത്പരനായ ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്.. തുടർന്ന് വിദ്യാലയത്തിൻറെ രക്ഷാകർത്താവ് ഒരുപുലാശ്ശേരി മനക്കൽ ഭവദാസൻ നമ്പൂതിരിപ്പാടായിരുന്നു. തുടർന്ന് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് വിദ്യാലയത്തിൻറെ ഭരണ സാരഥ്യം ഏറ്റെടുത്തു. വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ക്കൂളാക്കി മാറ്റുകയും പ്രശസ്തവും സ്തുത്യർഹവുമായ നിലയിൽ ഉയർത്തി കൊണ്ടുവരികയും ചെയ്തത് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് ആണ്. ഇന്ന് ഒരുപുലാശ്ശേരി മനക്കൽ കെ ഒ എം ഭവദാസൻ നമ്പൂതിരിപ്പാടിൻറെ നേതൃത്തത്തിൽ വിദ്യാലയം മികച്ച ഭൗതിക സാഹചര്യങ്ങളോടെ പരിശോഭിക്കുകയും ചെയ്തു വരുന്നു....
എ.യു.പി.എസ്.കുലുക്കല്ലൂർ | |
---|---|
വിലാസം | |
കുലുക്കല്ലൂർ കുലുക്കല്ലൂർ(പി.ഒ),കുലുക്കല്ലൂർ , 679337 | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 04662215989 |
ഇമെയിൽ | aups.kulukkallur1932@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20464 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയകൃഷ്ണൻ.സി.വി |
അവസാനം തിരുത്തിയത് | |
15-08-2018 | 20464 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
കുലുക്കല്ലൂർ എ .യു.പി സ്‌കൂൾ ഒന്ന് മുതൽ ഏഴ് വരെ 20 ക്ലാസുകൾ ആണ് ഉള്ളത് .ഇതിനു പുറമെ പ്രീപ്രൈമറി വിഭാഗത്തിൽ 3 ക്ലാസുകൾ കൂടി ഉണ്ട് .വിശാലമായ ഒരു കമ്പ്യൂട്ടർലാബ് ഇവിടെ ഉണ്ട് .പ്രൈമറി പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടു കൊണ്ട് ലഭിച്ച 15 ലാപ്ടോപ്പുകളും 6 പ്രോജെക്ടറുകളും ഫലപ്രദമായി ഉപയോഗിക്കുന്നു. കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യപാർക്കിൽ ശലഭ ഉദ്യാനം ,നക്ഷത്ര വനം എന്നിവ ഉൾപ്പെടുന്നു .ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ ,ശുദ്ധജല സൗകര്യം ,വാഹന സൗകര്യം ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയും ഇവിടെ ഉണ്ട്. വിശാലമായ കളിസ്ഥലം പഞ്ചായത്തിന്റെ പൈക്ക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതാണ്. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടം പണി പൂർത്തിയായി വരുന്നു.
-
ഐ .ടി ലാബ്
-
സ്മാർട്ട് ക്ലാസ്
-
ക്ലാസ് മുറികൾ
-
കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ലബ്,മാത്സ് ക്ലബ്,സോഷ്യൽ ക്ലബ്,റേഡിയോക്ലബ് ,നേച്ചർ ക്ലബ്,ഹെൽത്ത് ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്,അറബി ക്ലബ്,ഉറുദു ക്ലബ്,മലയാളം ക്ലബ്,സംസ്ക്റ്തം ക്ലബ്,സ്ക്ഔട്ട് ആന്റ് ഗൈഡ്,കുട്ടിപ്പോലീസ്,ഐ ടി ക്ലബ് ,ടാലെന്റ്റ് ക്ലബ്, എനർജി ക്ലബ് ,സീഡ് പ്രവർത്തനങ്ങൾ
-
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
-
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
-
S.S ക്ലബ് പ്രവർത്തനങ്ങൾ
-
സ്കൗട്ട് & ഗൈഡ്
-
സ്പോർട്സ്
-
ഉറുദു ടാലെന്റ്റ് ടെസ്റ്റ്
-
കലോത്സവം
-
ട്രാഫിക് പോലീസ്
-
കുട്ടിപ്പോലീസ്
2018-19 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ
ജൂൺ 2018-19
. പ്രവേശനോത്സവം
A U P S കുലുക്കല്ലൂരിൽ പ്രവേശനോത്സവം ഗംഭീരമായി നടന്നു.രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ C V ജയകൃഷ്ണൻ, P T A പ്രസിഡന്റ് ജയരാജ് കുലുക്കല്ലൂർ, സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയ ഒന്നാം തരത്തിലെ കുഞ്ഞു മക്കൾക്ക് സ്കൂൾ മാനേജർ K O M ഭവദാസൻ, P T A വൈസ് പ്രസിഡന്റ് മുഹമ്മദ്, ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ എന്നിവർ ചേർന്ന് മധുരത്തോടൊപ്പം സമ്മാനമായി പഠന കിറ്റും വിതരണം ചെയ്തു.
-
പ്രവേശനോത്സവം-മധുര പലഹാരങ്ങളും പഠന കിറ്റും വിതരണം ചെയ്യുന്നു
-
പ്രവേശനോത്സവം- പ്രത്യേക അസംബ്ലി
. പരിസ്ഥിതി ദിനം
ഇന്ന് പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി എല്ലാ കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിയാണ് ഹരിതോത്സവം ഒന്നാം ഉത്സവത്തിന് തുടക്കം കുറിച്ചത്. തുടർന്ന് PTA പ്രസിഡന്റ് ജയരാജ് കുലുക്കല്ലൂർ, ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ മാസ്റ്റർ, O P ഭവദാസൻ മാസ്റ്റർ,P ബഷീർ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ എന്നിവർ ചേർന്ന് ഫല വൃക്ഷത്തൈ നട്ടു.ഓരോ ക്ലാസും ഒരു മരത്തൈ നട്ടു പിടിപ്പിക്കുക എന്നതായിരുന്നു ഒരു പ്രധാന പരിപാടി. സീനിയർ അസിസ്റ്റന്റ് രാധടീച്ചറും രണ്ടാം ക്ലാസ്സിലെ കുട്ടികളും ചേർന്ന് പ്ലാവിൻ തൈ ആണ് നട്ടത്. കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്റർ, ബാഡ്ജ് എന്നിവ തയ്യാറാക്കി. തുടർന്ന് പരിസ്ഥിതി ദിന ക്വിസ് നടത്തി.I T സാധ്യത ഉപയോഗിച്ച് നാലാം ക്ലാസ്സുകാർ തയ്യാറാക്കിയ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ പ്രസന്റേഷൻ വേറിട്ട അനുഭവ മായി...
-
മരം നടൽ ഉദ്ഘാടനം പി ടി എ പ്രസിഡന്റ്
-
പരിസ്ഥിതി ദിനം
-
മരം നടുന്നു
-
കുട്ടികൾ വൃക്ഷത്തൈകളുമായി
-
ക്ലാസ്സിനൊരു മരം
. ജൈവ വൈവിധ്യ പാർക്ക് ഉദ്‌ഘാടനം
A U P S കുലുക്കല്ലൂരിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും അടക്കാപുത്തൂർ സംസ്കൃതിയുടെയും നേതൃത്വത്തിൽ പൂർവ്വ അദ്ധ്യാപിക ശ്രീമതി ദേവയാനി ടീച്ചറുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ നിർമിച്ച ജൈവ വൈവിധ്യ പാർക്ക് ഉദ്ഘാടനം ബഹുമാനപ്പെട്ട എം.പി. ശ്രീ എം.ബി.രാജേഷ് നിർവഹിച്ചു. ചടങ്ങിൽ കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഗോപകുമാർ അധ്യക്ഷത വഹിച്ചു. PTA പ്രസിഡന്റ് ശ്രീ ജയരാജ് കുലുക്കല്ലൂർ സ്വാഗതവും ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഇതിനോടൊപ്പം S S L C, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ കുട്ടികൾക്കും ജില്ലാ അത്‌ലറ്റിക് മീറ്റിൽ വിജയം കൈവരിച്ച കുട്ടികൾക്കും സമ്മാന വിതരണവും നടന്നു. സ്കൂളിലെ ഉദ്യാനത്തിന്റെ ഫോട്ടോ സ്വന്തം ക്യാമറയിൽ പകർത്തിയ ശേഷം സ്കൂളിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് M P ശ്രീ എം. ബി രാജേഷ് മടങ്ങിയത്. ചടങ്ങിൽ വാർഡ് മെമ്പർ മാരായ സി. പ്രസാദ്, മുംതാസ് ലൈല, സംസ്കൃതി പ്രവർത്തകനായ ശ്രീ രാജേഷ് അടക്കാപുത്തൂർ, PTA വൈസ് പ്രസിഡന്റ് മുഹമ്മദ്, മാനേജർ K O M ഭവദാസൻ, സി വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദേവയാനി ടീച്ചറുടെ പേരിൽ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് ഓർമ്മ മരം വിതരണം നടന്നു. സംസ്കൃതി പ്രവർത്തകരായ uc വേണുഗോപാൽ , k ജയദേവൻ , വിനീഷ് വേണു ,കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ Dr.ഷാബു, പൂർവ്വ വിദ്യാർഥി സംഘടനാ പ്രവർത്തകരായ ദിനേഷ് സിവി , സുധീഷ് ടി പി തുടങ്ങിയവരും പൂർവ്വ അദ്ധ്യാപകരും PTA, MPTA അംഗങ്ങളും,രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
-
ജൈവ വൈവിധ്യ പാർക്ക്
-
നക്ഷത്ര വനം
-
ശലഭോദ്യാനം
-
ജൈവ വൈവിധ്യ പാർക്ക് ഉദ്ഘാടനം
-
സീഡ് ക്ലബ് അംഗങ്ങളോടൊപ്പം
-
ഫല വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു
-
അനുമോദനം
-
മിനി അത്‌ലറ്റിക് മീറ്റ് ജേതാക്കൾക്കൊപ്പം
-
പാർക്ക്
. വായനാദിനം
കുലുക്കല്ലൂർ A U P സ്കൂളിൽ വായന ദിനത്തിൽ വായന പക്ഷാചരണ പ്രവർത്തനങ്ങളുടെയും ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ശ്രീ ദേവൻ മാസ്റ്റർ നിർവഹിച്ചു.ചടങ്ങിൽ ബഷീർ മാസ്റ്റർ സ്വാഗതവും രാധ ടീച്ചർ നന്ദിയും പറഞ്ഞു . M T യുടെ മാണിക്യക്കല്ല് എന്ന കഥ രസകരമായി അവതരിപ്പിച്ചു കൊണ്ട് വായനയുടെ രസം എന്താണെന്ന് ദേവൻ മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.മുത്തശ്ശിപ്പാട്ടും സ്വന്തം ബാല്യകാല അനുഭവങ്ങളും പങ്കുവെച്ചു കൊണ്ട് വായനയുടെ പ്രസക്തിയെ കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു..
-
വായന പക്ഷാചരണം, ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം
. യോഗാദിനം
AUPS കുലുക്കല്ലൂരിൽ യോഗ ദിനത്തിൽ വിമല ടീച്ചറുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു. ഇതിനോടൊപ്പം നടന്ന പൊതു ചടങ്ങിൽ കരാട്ടെ BLACK BELT നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി കൂടിയായ സഫീദ ഹുസൈനിന്റെ കരാട്ടെ പ്രദർശനം നടന്നു. ചടങ്ങിൽ കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ Dr. ഷാബു,ഹുസൈൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.Dr.ഷാബു യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. ഹെഡ് മാസ്റ്റർ C V ജയകൃഷ്ണനും സീനിയർ അസിസ്റ്റന്റ് രാധ ടീച്ചറും ചേർന്ന് സഫീദയെ ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ ബഷീർ മാസ്റ്റർ സ്വാഗതവും രാധ ടീച്ചർ നന്ദിയും പറഞ്ഞു.
-
കരാട്ടെ പ്രദര്ശനം
-
യോഗ പരിശീലനം
. ലഹരിവിരുദ്ധ ദിനം , മഴക്കാല രോഗങ്ങൾ - ബോധവൽക്കരണ ക്ലാസ്
AUPS കുലുക്കല്ലൂരിൽ മഴക്കാലരോഗങ്ങളെ കുറിച്ചും ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവ്വേദ ആശുപത്രിയിലെ Dr. ഷാബു ക്ലാസ്സ് നടത്തി . മഴക്കാലത്ത് പാലിക്കേണ്ട ആയുർവ്വേദ ചര്യകൾ , ഭക്ഷണ രീതികൾ , രോഗങ്ങൾ പരക്കുന്നത് തടയൽ , ശുചിത്വ ബോധം , മിഠായികളിലെ ലഹരി , പുകവലി- മദ്യം എന്നിവയുടെ ദോഷം , കഞ്ചാവ് പോലുള്ള മയക്കു മരുന്നുകളുടെ വ്യാപനം തടയൽ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളിൽ മികച്ച അവബോധം ഉണ്ടാക്കാൻ ഡോക്ടറുടെ ബോധവത്ക്കരണ ക്ലാസ്സിന് കഴിഞ്ഞു ... ചടങ്ങിൽ HM -C V ജയകൃഷ്ണൻമാസ്റ്റർ , രാധ ടീച്ചർ, പ്രദീപ് മാസ്റ്റർ ,ബഷീർ മാസ്റ്റർ,നൗഷാദ് മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
-
ബോധവത്ക്കരണ ക്ലാസ്
-
Dr .ഷാബു സംസാരിക്കുന്നു
ജൂലൈ 2018-19
. സ്കൂളിലെ ആദ്യ ഡിജിറ്റൽ പത്രം "സ്പന്ദനം" പ്രകാശനം ചെയ്തു
A U P S കുലുക്കല്ലൂരിലെ ആദ്യ ഡിജിറ്റൽ പത്രം *സ്പന്ദനം* പ്രകാശനം ചെയ്തു. A U P S കുലുക്കല്ലൂരിലെ ആദ്യ ഡിജിറ്റൽ പത്രത്തിന്റെ കോപ്പി ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ, സ്കൂൾ ലീഡർ തീർത്ഥ ഗോഗുലിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ഓരോ മാസത്തേയും പ്രധാന പ്രവർത്തനങ്ങൾ,കുട്ടികളുടെ കലാസൃഷ്ടികൾ, ലേഖനങ്ങൾ എന്നിവയാണ് പത്രത്തിൽ ഉൾക്കൊള്ളിക്കുന്നത്. എല്ലാ മാസവും ഒരു പത്രം പ്രസിദ്ധീകരിക്കും.
-
ഡിജിറ്റൽ പത്രം പ്രകാശനം
-
ഡിജിറ്റൽ പത്രം ലക്കം 1
. റേഡിയോ ക്ലബ് ഉദ്‌ഘാടനം
A U P S കുലുക്കല്ലൂരിൽ സ്കൂൾ റേഡിയോ ക്ലബ് ഉദ്ഘാടനം ആകാശ വാണി കാഷ്വൽ അനൗൺസർ ആയിരുന്ന *ശ്രീമതി ചിത്ര ടീച്ചർ* നിർവഹിച്ചു. സ്കൂൾ റേഡിയോ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായിത്തന്നെ ചിത്ര ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഒപ്പം ആകാശ വാണിയിലെ അനുഭവങ്ങളും പങ്കുവെച്ചു..മനോഹരമായ ഒരു കവിതയും ടീച്ചർ ആലപിച്ചു. കുട്ടികൾക്ക് റേഡിയോ അവതരണത്തെ കുറിച്ച് പുതിയ അറിവുകൾ നേടാൻ കഴിഞ്ഞു. ചടങ്ങിൽ രാധ ടീച്ചർ സ്വാഗതവും ജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ റേഡിയോ പരിപാടികൾ നടന്നു.
-
റേഡിയോ ക്ലബ് ഉദ്ഘാടനം
-
കുട്ടികളുടെ റേഡിയോ പ്രോഗ്രാം
-
ചിത്ര ടീച്ചർ കവിത ആലപിക്കുന്നു
. ബഷീർ ദിനം
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ഇന്ന് (5 /7/2018 ) കുലുക്കല്ലൂർ എ യു പി സ്‌കൂളിൽ ഐ സി ടി സാധ്യതകളും ലൈബ്രറി പുസ്തകങ്ങളും ഉൾപ്പെടുത്തി നടത്തിയ പ്രവർത്തനങ്ങൾ ...
-
ബഷീർ ദിനം കുറിപ്പ്
-
വീഡിയോ പ്രദര്ശനം
-
പുസ്തക പ്രദര്ശനം
-
ബഷീർ കൃതികൾ
. ചാന്ദ്രദിനം
എ യു പി എസ് കുലുക്കല്ലൂരിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് പതിപ്പ് നിർമ്മാണം ,ക്വിസ് എന്നിവ നടന്നു .പതിപ്പ് നിർമ്മാണ മത്സരത്തിൽ VII A ക്ലാസ് ഒന്നാം സ്ഥാനം നേടി .
-
പതിപ്പ് പ്രദര്ശനം
-
പതിപ്പ് നിർമ്മാണ മത്സരം ജഡ്ജ്മെന്റ്
-
എക്സിബിഷൻ
-
പതിപ്പുകൾ
. വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം
A U P S കുലുക്കല്ലൂരിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ സുധീർ മാസ്റ്റർ നിർവഹിച്ചു. കുട്ടികൾക്കായി കൗതുകം ജനിപ്പിക്കുന്ന വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.ഏഴാം ക്ലാസ്സിലെ പ്രകാശത്തിന്റെ പ്രതിപതനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമായി. ഇന്ന് നടക്കുന്ന ഈ നൂറ്റാണ്ടിലെ ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണത്തെ കുറിച്ച് വിശദമായ ഒരു ക്ലാസും അദ്ദേഹം നൽകി.ചടങ്ങിൽ സ്കൂൾ ലീഡർ തീർത്ഥ ഗോഗുൽ സ്വാഗതവും മുജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു. ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ, രാധ ടീച്ചർ, പ്രസന്ന ടീച്ചർ,P.ബഷീർ മാസ്റ്റർ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉപജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ രണ്ടാം സ്ഥാനം നേടിയ നിയാസിനും പങ്കെടുത്ത മറ്റു കുട്ടികൾക്കും സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ സമ്മാനിച്ചു. വിവിധ ക്വിസ് മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഹെഡ് മാസ്റ്റർ C V ജയ കൃഷ്ണൻ മാസ്റ്റർ, പ്രസന്ന ടീച്ചർ എന്നിവർ വിതരണം ചെയ്തു. ഇതിനോടൊപ്പംസ്കൂളിലെ കുട്ടികൾക്കായി *എഴുവന്തല വായനശാല, ഭാവന arts & sports ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ* നടത്തിയ *ഫുട്ബോൾ ലോക കപ്പ് പ്രവചന മത്സരത്തിൽ* വിജയിച്ച അഞ്ചാം ക്ലാസ്സിലെ *ഗൗരി കൃഷ്ണയ്ക്ക് രാധ ടീച്ചർ സമ്മാനം നൽകി. ആറാം ക്ലാസ്സിലെ ഷഹീദക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു. ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കുന്നതിനായി *സീഡ് ക്ലബ്ബിന്റെ* നേതൃത്വത്തിൽ നടപ്പാക്കുന്ന *love plastic* പദ്ധതിയുടെ ഉദ്ഘാടനം സീഡ് ക്ലബ് കൺവീനർ മുജീബ് മാസ്റ്റർ നിർവഹിച്ചു.
. ഫീൽഡ് ട്രിപ്പ്
കുലുക്കല്ലൂർ A U P S ലെ കുട്ടികൾ RARS സന്ദർശിച്ചു. കുലുക്കല്ലൂർ A U P സ്കൂളിൽ സീഡ് ക്ലബ്, സയൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് (RARS) ഫീൽഡ് ട്രിപ്പ് നടത്തി. കാലാവസ്ഥ നിരീക്ഷണം, മഴയുടെ അളവ്, ബാഷ്പീകരണ നിരക്ക്, കാറ്റിന്റെ ദിശ,സൂര്യ പ്രകാശത്തിന്റെ ചൂട്,മണ്ണിന്റെ താപനില തുടങ്ങിയവ അളക്കുന്നതിനെ കുറിച്ചും അതിനു വേണ്ട ഉപകരണങ്ങളെ കുറിച്ചും നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. ടിഷ്യു കൾച്ചർ, ബഡിങ്, ലയറിങ്, ഗ്രാഫ്റ്റിങ് തുടങ്ങിയ തൈ ഉല്പാദന രീതികൾ നേരിൽ കണ്ടു പഠിക്കാൻ കഴിഞ്ഞു.റൈസ് മ്യൂസിയത്തിൽ പരമ്പരാഗത കൃഷി ഉപകരണങ്ങൾ,സങ്കരയിനം നെൽ വിത്തുകൾ എന്നിവയും കുട്ടികൾ പരിചയപ്പെട്ടു.
. ജനറൽ പി .ടി .എ
ആഗസ്ററ് 2018-19
. ഡിജിറ്റൽ പത്രം "സ്പന്ദനം" ലക്കം 2 പ്രസിദ്ധീകരിച്ചു .
-
ഡിജിറ്റൽ പത്രം ലക്കം 2
. ഹിരോഷിമ -നാഗസാക്കി- ക്വിറ്റ് ഇന്ത്യ ദിനം
കുലുക്കല്ലൂർ A U P സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി യുദ്ധ വിരുദ്ധ റാലി നടന്നു. കുട്ടികൾ യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. സ്കൂൾ ലീഡർ തീർത്ഥ ഗോഗുൽ ഹിരോഷിമ നാഗസാക്കി ദിനത്തെ കുറിച്ചുള്ള കുറിപ്പ് അസംബ്ലിയിൽ വായിച്ചു. കുട്ടികൾ പോസ്റ്റർ, ബാഡ്ജ്, സഡാക്കോ കൊക്കുകൾ എന്നിവ നിർമ്മിച്ചു. ക്ലാസ്സ് തലത്തിൽ ക്വിസ് നടത്തി.ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം നടത്തി.അസ്സംബ്ലിയിൽ കുറിപ്പ് വായന നടത്തി .
മാനേജ്മെന്റ്
ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്.. തുടർന്ന് വിദ്യാലയത്തിൻറെ രക്ഷാകർത്താവ് ഒരുപുലാശ്ശേരി മനക്കൽ ഭവദാസൻ നമ്പൂതിരിപ്പാടായിരുന്നു. തുടർന്ന് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് വിദ്യാലയത്തിൻറെ ഭരണ സാരഥ്യം ഏറ്റെടുത്തു. വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ക്കൂളാക്കി മാറ്റുകയും പ്രശസ്തവും സ്തുത്യർഹവുമായ നിലയിൽ ഉയർത്തി കൊണ്ടുവരികയും ചെയ്തത് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് ആണ്. ഇന്ന് ഒരുപുലാശ്ശേരി മനക്കൽ കെ ഒ എം ഭവദാസൻ അവർകളുടെ നേതൃത്തത്തിൽ വിദ്യാലയം മികച്ച ഭൗതിക സാഹചര്യങ്ങളോടെ പരിശോഭിക്കുകയും ചെയ്തു വരുന്നു....
ഇപ്പോഴത്തെ പ്രധാന അധ്യാപകൻ
സി. വി. ജയകൃഷ്ണൻ മാസ്റ്റർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- പി .പാറുക്കുട്ടി ടീച്ചർ
- സി .വി.ഭാസ്കരൻ മാസ്റ്റർ
- കുമുദം ഓമന ടീച്ചർ
- ശ്യാമള ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇ.പി. ഗോപാലൻ എം എൽ എ
- പ്രൊഫ. സേതു മാധവൻ
- ആനപ്പായ ഗോപാലകൃഷ്ണൻ മാസ്റ്റർ
- പ്രൊഫ. രാജഗോപാലൻ മാസ്റ്റർ
- ഡോ രവീന്ദ്രൻ അമ്മത്തൊടി
- ഡോ സുധ
- ഡോ ഉമ്മർ പാറയിൽ
- അമ്മത്തൊടി ശങ്കരൻ മാസ്റ്റർ
- അഡ്വ ആബിദ് അലി ബീരാൻ
- ജയരാജ് കുലുക്കല്ലൂർ
- ഷാനവാസ് കുലുക്കല്ലൂർ
വഴികാട്ടി
{{#multimaps:10.8611409,76.240453}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|