കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15 ാം വാർഡായ കാവിൽ ഗ്രാമത്തിലാണ് കാവിൽ എ.എം.എൽ.പി.സ്കൂൾ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പാലയാട്ട് സ്കൂൾ എന്ന പേരിലും ഇതറിയപ്പെടുന്നു. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ലാണ് സ്ഥാപിതമായത്.

കാവിൽ എ എം എൽ പി സ്കൂൾ
വിലാസം
കാവിൽ

പി.ഒ.കാവിൽ, നടുവണ്ണൂർ
,
673614
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ9447384581 (H.M)
ഇമെയിൽhmkavilamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47633 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം കെ അബ്ദുറഹിമാൻ 9447384581
അവസാനം തിരുത്തിയത്
14-08-201847633


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

    അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം  സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനിയായ  അനന്തൻ ഗുരിക്കളാണ്.  പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻനായർ  ദാനം നൽകിയ 18 സെന്റ് സ്ഥലത്താണ്  അനന്തൻ ഗുരിക്കൾ 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സർക്കാർ 11/02/1916 ലെ ഡിസ് നമ്പർ 72 എം/16 ഉത്തരവിൻറെ അടിസ്ഥാനത്തിൽ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്നെ ആയിരുന്നു.  തുടർന്ന് 1930 മുതൽ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലൻഅടിയോടിയും , 1982 മുതൽ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ഈ വിദ്യാലയത്തിൻറെ മാനേജർമാരായിരുന്നു.2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് എന്നവരാണ്.
    അനന്തൻ ഗുരിക്കൾ, കെ ഗോപാലൻ അടിയോടി, വി കെ മാധവൻകിടാവ്, കെ ശങ്കരൻ അടിയോടി, എൻ ബാലചന്ദ്രൻ, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവൻ  ഇവർ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ച് വിരമിച്ചവരാണ്.കെ മാധവൻ നായർ,കെ നാരായണൻകുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായൻഹാജി,പി ഉണ്ണിനായർ എന്നിവർ ഇവിടെ സഹഅധ്യാപകരായി സേവനം ചെയ്തു വിരമിച്ചവരാണ്.

മാനേജർ

നമ്മുടെ നിലവിലെ മാനേജർ നല്ലൂർ റഹീഷ് ആണ്

ഭൗതികസൗകരൃങ്ങൾ

ഏതാണ്ട് 18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ് നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോർ റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്.

മികവുകൾ

മികച്ച അക്കാഡമിക പ്രവർത്തനത്തോടൊപ്പം ആഴ്ചയിൽ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 5 മണിക്ക് ശേഷം സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന കരാട്ടെ ക്ലാസും എല്ലാ ശനിയാഴ്ചകളിലും സ്കൂൾ വിദ്യാർഥികൾക്കായി സ്പെഷൽ ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനം നടത്തിവരുന്നു.


2018-19 ലെ പി.ടി.എ ഭാരവാഹികൾ

എടോത്ത് വിനോദ്(പ്രസിഡണ്ട്),കെ.ടി.കെ റഷീദ്(വൈസ് പ്രസിഡണ്ട്),എം കെ അബ്ദുറഹിമാൻ, ഹെഡ്മാസ്റ്റർ (സിക്രട്ടററി & ട്രഷറർ),

സി കെ അശ്റഫ്(മെമ്പർ), സത്യൻ കെ എഎം, സന്തോഷ്കുമാർ ടി എം, സിറാജ് കിഴക്കയിൽ, ലിജി തേച്ചേരി, എടോത്ത് മീത്തൽ ബീന, വലിയമാവത്ത് നസീറ, കുറ്റിയുള്ളതിൽ റാഷിദ, കിഴക്കയിൽ ബവിത, 

കുന്നാപൊയിൽ സുഹറ, സി എം റംസീന,, രതിക പുല്ലിരിക്കുന്നത്ത്,,കല്ലിടുക്കിൽ , കുളമുള്ളതിൽ ഷംസീറ, പ്രമീളനാഗത്തിങ്കൾ, ഹരിപ്രിയ പി സി, അഞ്ജു എ,എന്നിവരാണ് 2018-19 ലെ പി.ടി.എ ഭാരവാഹികൾ

ദിനാചരണങ്ങൾ

പ്രവേശനോൽസവം, വായനാദിനം ,വൈക്കം ബഷീർ അനുസ്മരണം, ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം,, സ്പോർട്ട്സ് ദിനം, ശുചിത്വദിനം, കേരളപിറവി ദിനം എന്നിവയാണ് ഈ വർഷം(2017-18)നടത്തിയ പ്രധാന ദിനാചരണങ്ങൾ.

അദ്ധ്യാപകർ

അബ്ദു റഹിമാൻ എം കെ(ഹെഡ്മാസ്റ്റർ) 9447384581, പ്രമീളനാഗത്തിങ്കൽ( സഹ അധ്യാപിക) 9645726149, ഹരിപ്രിയ. പി .സി, ( സഹ അധ്യാപിക) 9400957525, അജ്ഞു എ( സഹ അധ്യാപിക)9495323892, സി .കെ അശ്റഫ് (അറബിക് ) 9846809827,ഇവരാണ് ഈ വിദ്യാലയത്തിലെ നിലവിലെ അധ്യാപകർ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

1. നടുവണ്ണൂർ(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന് മന്ദങ്കാവ് വഴി കൊയിലാണ്ടി റൂട്ടിൽ വെങ്ങളത്ത്കണ്ടി കടവ് എ സി മുക്ക്എത്തുക. (നടുവണ്ണൂർ നിന്ന് കാവിൽ എ.എം.എൽ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റർ.)

2.കൊയിലാണ്ടി നിന്ന് ഊരള്ളൂർ - മന്ദങ്കാവ് വഴി നടുവണ്ണൂർ ബസിൽ കയറി എസി മുക്ക് ഇറങ്ങുക


"https://schoolwiki.in/index.php?title=കാവിൽ_എ_എം_എൽ_പി_സ്കൂൾ&oldid=474344" എന്ന താളിൽനിന്ന് ശേഖരിച്ചത്