സെന്റ് മേരീസ് യുപി സ്ക്കൂൾ ഞാറക്കൽ

11:33, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarysupsnarakkal (സംവാദം | സംഭാവനകൾ)


................................

സെന്റ് മേരീസ് യുപി സ്ക്കൂൾ ഞാറക്കൽ
St.Mary"s U.P.S. Narakal
വിലാസം
ഞാറക്കൽ

ഞാറക്കൽ പി.ഒ,
,
682505
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04842495007
ഇമെയിൽstmarysupsnarakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്26537 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെയ്സി ഒ.ആർ
അവസാനം തിരുത്തിയത്
09-08-2018Stmarysupsnarakkal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഞാറക്കൽ ഗ്രാമത്തിന്റെ ഹ്യദയഭാഗത്തിൽ നിലകൊളളുന്ന ഒരു പ്രശസ്ത വിദ്യാലയമാണ് സെന്റ് മേരീസ് യു.പി. സ്കൂൾ.562 വർഷത്തെ ചരിത്രവും,പാരമ്പര്യവുമുള്ള ഞാറക്കൽ പള്ളിയുടെ അഭിമാനമായി നിലകൊളളുന്ന ഒന്നാണ് സെന്റ് മേരീസ് യു.പി. സ്കൂൾ.പള്ളി വികാരിയാണ് സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിക്കുന്നത്.എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ ഞാറക്കൽ വില്ലേജിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പരിസരവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നല്കണമെന്ന ഉദ്ദേശത്തോടെയാണ് 1923ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ഗ്രാമീണർ ഈ സ്കൂൾ നിർമിക്കുന്നതിനായി ഭൂമിയും ധനവും നല്കി സഹായിച്ചു. അഞ്ചു ക്ലാസുകൾ മാത്രമുള്ള ഒാലമേഞ്ഞ ഒരു കെട്ടിടമായാണ് ഈ സ്കൂൾ ആരംഭിച്ചത്.മലയാളം മീഡിയം ഒന്നു മുതൽ അ‍ഞ്ചുവരെ ക്ലാസ്സുകളാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്.ആ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ അ‍ഞ്ചാം ക്ലാസ്സിൽ തന്നെ രണ്ടു വർഷം പഠിക്കേണ്ടത് ഉണ്ടായിരുന്നു.രണ്ടാം വർഷമാണ് സ്കൂളിൽ ഇംഗ്ളീഷ് പഠനം ആരംഭിക്കുന്നത്.ആദ്യ വർഷം 400 ഒാളം കുട്ടികളാണ് സ്കൂളിൽ പഠനം ആരംഭിച്ചത്.ചുരുങ്ങിയ കാലയളവിൽ തന്നെ അധ്യാപകരുടേയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ വളരെയധികം പുരോഗതിയുണ്ടായി.സംഗീതം,ചിത്രരചന മറ്റു കലാവാസനകൾ എന്നിവയ്ക്ക് നല്കപ്പെട്ട പ്രചോദനവും പരിശീലനവും സ്കൂളിന്റെ നിലവാരം ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. ശ്രീമതി ജെയ്സി ഒ.ആർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക.35 അധ്യാപകരാണ് ഇവിടെ വിദ്യ പകർന്നു കൊടുക്കാനായി യത്നിക്കുന്നത്.വി

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന് വിപുലമായ ഒരു വായനശാലയും കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികൾക്ക് ക്യഷിയോടുള്ള ആഭിമുഖ്യം വളർത്താൻ കുട്ടികൾ തന്നെ നട്ടു നനച്ച് പച്ചക്കറി ക്യഷി ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ



മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

സബ് ജില്ലാ തല മത്സരങ്ങളിലും,ജില്ലാതല മത്സരങ്ങളിലും,കുട്ടികൾ വളരെ മികച്ചപ്രകടനം കാഴ്ചവയ്ക്കുകയും,സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.പി.ടി.എ, എം.പി.ടി.എ. എന്നിവയുടെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്.സ്കൂൾ വളരെ ത്യപ്തികരമായ രീതിയിൽ ഇന്നും സേവനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}