ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്

ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്
വിലാസം
പള്ളിക്കുറുപ്പ്

പള്ളിക്കുറുപ്പ് പി.ഒ,
പള്ളിക്കുറുപ്പ്
,
676593
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ04924235161
ഇമെയിൽhmshspkp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്51017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു.കെ
പ്രധാന അദ്ധ്യാപകൻ.ഹരിപ്രഭ. കെ
അവസാനം തിരുത്തിയത്
31-07-201851017


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1926 ജുൺ 16ന് ഇപ്പോഴത്തെ ഹെൽത്ത് സെന്ററിന്റെ എതിർവശത്ത് ശ്രീ.കാക്കശ്ശീരി അച്യുതൻനായർ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണൻ നായർ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാൾ സഹാദ്ധ്യാപകനുമായി ഒന്നുമുതൽ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡിൽ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികൾ എന്ന നിലയിൽ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവർ.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എൻ.സുബ്രമണ്യഅയ്യർ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വർഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡിൽ ക്ലാസുകൾ നടത്തി. പിന്നീട് കുറച്ചുകൂടി സൗകര്യപ്രദമായ സ്ഥലത്തിന് വേണ്ടി ഭൂഉടമായായിരുന്ന ശ്രീ. ചേലനാട്ട് കുട്ടികൃഷ്ണമേനോനെ സമീപിക്കുകയും അദ്ദേഹം സൗകര്യപ്രദമായ ഇപ്പോഴത്തെ സ്ഥലം അനുവദിക്കുകയും വിദ്യാലയം പ്രസ്തുത സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.ഒരു വ്യാഴവട്ടത്തിനു ശേഷം 1938-ൽ മാനേജ്മെന്റ് ശ്രീ. കാക്കശ്ശീരി അച്യുതൻനായരിൽ നിന്നും ശ്രീ.വി.പി.കോന്തുണ്ണി മേനോന്റെയും 1948-ൽ ശ്രീ. എ.പി. ഗോപാലപ്പൊതുവാളുടേയും കൈകളിലൂടെ 1954-ൽ ശ്രീ.മഠത്തിൽ മാധവൻ മാസ്റ്റർ അവർകളുടെ കൈകളിലെത്തി.(അപ്പുമാസ്റ്റർ)കേവലം ഇരുപത്തിമൂന്ന് വയസ്സിൽ ഇതിന്റെ മാനേജ്മെന്റ് ഏറ്റെടുത്ത ശ്രീ.മാധവൻ മാസ്റ്റർ സഹോദരൻ ശ്രീ.മഠത്തിൽ നാരായണൻനായരുടെയും,പിതാവ് ബ്രഹ്മശ്രീ നഗറിൽ നാരായണൻ നമ്പൂതിരിയുടെയും സഹായത്താലും,പ്രോൽസാഹനത്താലും ഇതിന്റെ ആദ്യ പടവുകൾ ചവിട്ടിക്കയറി.അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി സ്കൂൾ പുരോഗതിയിലേക്കുള്ള യാത്ര തുടങ്ങി.1940 മുതൽ ഈ സ്കൂളിലെ അദ്ധ്യാപകനും 43 മുതൽ ഹെഡ്മാസ്റ്ററുമായി പ്രവർത്തിച്ച ശ്രീ.എ.ശങ്കരഗുപ്തൻ മാസ്റ്റർ വിദ്യാലയത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.1968 ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.1976 ൽ കനകജൂബിലി ഗംഭീരമായി ആഘോഷിക്കപ്പെട്ടു.1979 ൽ വിവിധ രാഷ്ട്രീയ കക്ഷികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രീ.മാധവൻ മാസ്റ്ററുടെയും(മാനേജർ)കൂട്ടായ ശ്രമത്തിന്റെ ഫലമായി ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിന്റെ ചരിത്രപ്രസിദ്ധമായ പള്ളിക്കുുപ്പ് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് വിരലിലെണ്ണാവുന്ന കുുട്ടികളുമായി 1926-ൽ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് 91 വർഷം പിന്നിട്ട് LKG മുതൽ +2 വരെ ക്ലാസുകളിൽ 82 ‍ഡിവിഷനുകളിലായി മൂവായിരത്തോളം കുുട്ടികൾ പ‍ഠിക്കുന്ന ഇന്നത്തെ ഹൈസ്കൂൾ പള്ളിക്കുറുപ്പ്. മ​ണ്ണാർക്കാട്,കാഞ്ഞിരപ്പുഴ,പാലക്കയം,അരപ്പാറ,പുല്ലിശ്ശേരി എന്നീ പ്രദേശങ്ങളിൽ നിന്നും ഭൂരിപക്ഷം കുട്ടികളും മെച്ചപ്പെട്ട അധ്യയനം തേടി ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു.അവരെ പരിശീലിപ്പിക്കുവാൻ 115 അദ്ധ്യാപകരും 10 അദ്ധ്യാപകേതര ജീവനക്കാരും അക്ഷീണം പ്രയത്നിക്കുന്നു. S.S.L.C. പരീക്ഷയിൽ പാലക്കാട് ജില്ലയിലെ മുൻ പന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്. 1998-ൽ നടന്ന S.S.L.C പരീക്ഷയിൽ നമ്മുടെ വിദ്യാർത്ഥയായിരുന്ന മാസ്റ്റർ.കെ.ആർ.പ്രശാന്ത് സംസ്ഥാനത്ത് 9-ാം റാങ്കിന് അർഹനായി. ഏറെ ചരിത്രം പള്ളിക്കുറുപ് കൊള്ളുന്ന എന്റെ നാട് സ്ഥലനാമീകരണം

 പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ഒരു കൊച്ചു മനോഹരമായ ഗ്രാമമാണ് ഇത്.

രാമായണത്തിലെ ശ്രീരാമദേവൻ പഞ്ചവടിയിലെ വനവാസകാലത് ഈ പ്രദേശത്തു എത്തിച്ചേർന്നു. ഏറെ ക്ഷീണിതനായ ദേവൻ തന്റെ നിദ്രക്ക് വേണ്ടി തിരഞ്ഞെടുത്ത സ്ഥലമാണത്രെ ഇത് .മഹാരാജാക്കൻമാരുടെ ഉറക്കത്തെ പള്ളിക്കുറുപ് കൊള്ളുക എന്നാണ് പറയുക .ഭഗവൻ ശ്രീരാമദവൻ പള്ളിക്കുറുപ് കൊണ്ട സ്ഥലമായത് കൊണ്ട് ഈ സ്ഥലത്തിന് പള്ളിക്കുറുപ് എന്ന പേര് വന്നു എന്നാണ് ഐതിഹ്യം. ഭൂമിശാസ്ത്രം കിഴക്ക് തച്ചമ്പാറയും പടിഞ്ഞാർ പുല്ലിശ്ശേരിയും തെക്ക് കരകുറുശ്ശിയും വടക്ക് കാഞ്ഞിരപ്പുഴയും അതിർത്തിയായി വരുന്നതാണ് പള്ളിക്കുറുപ് ഗ്രാമം .കാഞ്ഞിരപ്പുഴയും നെല്ലിപ്പുഴയും പള്ളിക്കുറുപ്പിനെ പൊൻകാശവാണിയിക്കുന്നു .ധാരാളം കുന്നുകളും മലകളും ഈ ഗ്രാമത്തിന്റെ കമനീയത വർധിപ്പിക്കുന്നു മനോഹരങ്ങളായ നെല്പാടങ്ങളാൽ അനുഗ്രഹീതമാണ് ഈ പ്രദേശം. ജനങ്ങൾ ഇപ്പോൾ പള്ളിക്കുറുപ്പിലെ ഏകദേശ ജനസംഘ്യ പതിനായിരത്തിലധികം വരും .പണ്ട് ഇവിടെ താമസമുണ്ടായിരുന്ന ജനങ്ങൾക്ക് പുറമെ ധാരാളം കുടിയേറ്റക്കാരും ഇവിടേക്ക് വന്നിട്ടുണ്ട് .ആയിരത്തിതൊള്ളായിരത്തിഎഴുപത് - എൺപത് കാലഘട്ടത്തിൽ ധാരാളമായി ഈ പ്രദേശത്തേക്ക് ക്രിസ്ത്യൻ കുടിയേറ്റം ഉണ്ടായിട്ടുണ്ട്. ആദ്യമായി പള്ളിക്കുറുപ്പിൽ വന്ന ക്രിസ്ത്യൻ പൊയ്കമണ്ണിൽ മത്തായി ആണെന്ന് പണ്ടുള്ളവർ പറഞ്ഞ കേട്ടിട്ടുണ്ട്.നൈനാൻ എന്ന ക്രിസ്ത്യൻ കുടിയേറ്റക്കാരന്റെ റബ്ബർതോട്ടമാണ് ആദ്യത്തേതെന്ന് പറയുന്നു . ഒളപ്പമണ്ണ മനക്കാർ പ്രത്യേകിച്ച് ഒളപ്പമണ്ണ മനക്കിൽ വാസുദേവൻ നമ്പൂതിരിയാണ് ഇവിടെ തേങ് കൃഷി പ്രചരിപ്പിച്ചത്. സാംസ്കാരികചരിത്രം ഐരുമട ശിലായുഗത്തിൽ ഇവിടം ഇരുമ്പിന്റെ ഐരിനാൽ സമ്പുഷ്ടമായിരുന്നു അതിന്റെ തെളിവായി കീടകല്ലുകൾ ഇന്നും ഈ പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്തായി കാണപ്പെടുന്നു.ഇരുമ്പിന്റെ അംശം ധാരാളമുള്ള പാറക്കല്ലുകളാണ് കീടകല്ലുകൾ .കീടകല്ലുകൾ കാണുന്ന സ്‌ഥലത്തു കുഴിച്ച നോക്കിയിട്ടുണ്ട്.ഈ മടകൾ ഐരുമടകൾ എന്നറിയപ്പെടുന്നു . ഇന്നീ മടകൾ കുറുക്കനെ പോലുള്ള ചെറുമൃഗങ്ങളുടെ ആവാസകേന്ദ്രമാണ് . ടിപ്പുസുൽത്താൻ റോഡ് മൈസൂർ ചക്രവർത്തിയായ ടിപ്പു സുൽത്താൻ കേരളം ആക്രമിക്കുന്ന സമയത്തു പള്ളിക്കുറുപ്പിന്റെ ഹൃദയ ഭാഗത്തൂടെ കടന്നുപോയി .കോഴിക്കോട് നിന്ന് പാലക്കാട്ടേക് പോകുന്ന വഴിക്കാണ് ഇവിടെ എത്തിയത് . ടിപ്പുവിന്റെ ഈ പടയോട്ട വഴിയാണ് ടിപ്പു സുൽത്താൻ റോഡ് . സാംസ്കാരികവളർച്ച ഒളപ്പമണ്ണ മനക്ക് പള്ളിക്കുറുപ്പിന്റെ സാംസ്‌കാരിക വളർച്ചയിൽ സുപ്രധാന പങ്കുണ്ട് .വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണ മനയുടെ കീഴിലായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്തുക്കൾ മുഴുവനും.അവിടുത്തെ കുടുംബസ്വത്തുതർക്കത്തെ തുടർന്ന് ഒരു നാരായണൻ നമ്പൂതിരിപ്പാട് പള്ളിക്കുറുപ്പിൽ താമസമാക്കുകയും ഇന്ന് നാം കാണുന്ന ക്ഷേത്രവും പത്തായപ്പുരയും നിർമിക്കുകയും ചെയ്തു .പണ്ട് ജന്മിമാര്ക് സ്വത്തിന്റെ വകയായി കിട്ടിയിരുന്ന പാട്ടവും മിച്ചവരാവും ആയി ലഭിക്കുന്ന നെല്ല് സൂക്ഷിച്ച വെക്കാനായിരുന്നു ക്ഷേത്രത്തിന്റെ പരിസരത്തുള്ള പഴയ പത്തായപ്പുര ഉപയോഗിച്ചിരുന്നത് .നാരായണൻ നമ്പൂതിരിപ്പാട്,റാവ്‌ബഹാദൂർ എന്നാണ് അറിയപ്പെട്ടിരുന്നത്.അന്ന് പോലീസും കോടതിയും കുറവായതിനാൽ ബ്രിട്ടീഷുകാർ ഓരോ പ്രദേശത്തെയും നിയമ പാലനം അതാത് പ്രദേശത്തെ ജന്മിമാരെ ഏൽപ്പിക്കുകയാണ് ചെയ്തിരുന്നത്.ചെറിയ കേസുകളൊക്കെ തീർപ്പാക്കാൻ അധികാരമുള്ള ഇത്തരത്തിലുള്ള ജന്മിമാരായിരുന്നു റാവ്‌ബഹാദൂർ .മുസ്ലിമാണ് ഇത്തരത്തിലുള്ള ജന്മി എങ്കിൽ അവർ അറിയപ്പെട്ടിരുന്നത് ഖാൻ ബഹാദൂർ എന്നായിരുന്നു.റാവ്‌ബഹാദൂർ ക്ഷേത്രം നവീകരിക്കുകയും അവിടേക്ക് രണ്ട ആനകളെ വാങ്ങുകയും ചെയ്തു .പള്ളിക്കുറുപ്പിൽ ഇന്ന് കാണുന്ന തരത്തിലുള്ള ഗംഭീരമായ ഉത്സവം ആരംഭിച്ചത് ഇദ്ദേഹം ആയിരുന്നു.അന്ന് ഉത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന കലാകാരൻ മാർക്ക് സുഭിക്ഷമായ ഭക്ഷണവും നാലണ [ഇരുപത്തഞ്ച് പൈസ ]പ്രതിഫലവും കൊടുക്കുമായിരുന്നു .അത് തമ്പുരാന്റെ കരങ്ങളിൽ നിന്ന് വാങ്ങുന്നത് ഒരംഗീകാരമായിട്ടാണ് അന്നത്തെ കലാകാരൻമാർ കരുതിയിരുന്നത് .പള്ളിക്കുറുപ് ദേശത് ആദ്യമായി കാർ കൊണ്ടുവന്നത് റാവ്‌ബഹാദൂർ നാരായണൻ നമ്പൂതിരിപാടായിരുന്നു . കൊളപ്പകം പള്ളി പള്ളിക്കുറുപ്പിലെ ഏറ്റവും അധികം പഴക്കം ചെന്ന ഒരു മുസ്ലിം പള്ളിയാണ് കൊളപ്പകം പള്ളി . കോളപാകത്തെ കല്ലടി തറവാട്ടിലെ കമ്മു സാഹിബാണ് ഈ പള്ളിയുടെ പണി കഴിപ്പിച്ചത് . ഇവിടുത്തെ എല്ലാ കഴക്കോലുകളും വൃത്താകൃതിയിലുള്ള മറകഷ്ണത്തിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്.ഒറ്റത്തടിയിൽ തീർത്ത ചിത്രത്തൂണുകളും ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ് .ഇന്ന് പള്ളിയുടെ കീഴിൽ അഞ്ഞൂറ് കുടുംബങ്ങളുണ്ട്.കാലപ്പഴക്കം തെല്ലും മങ്ങലേല്പിക്കാതെ മുന്നൂറ് വർഷത്തെ അതെ തേജസോടെയും പ്രൗഢിയോടെയും പള്ളി ഇന്നും നിലനിൽക്കുന്നു. എഴുത്താമ്പാറ പള്ളിക്കുറുപ്പിന്റെ ഉൾപ്രദേശമായ കുണ്ടുകൺഠം എന്ന സ്ഥലത്തു ഒരു ഗണപതി ക്ഷേത്രം ഉണ്ട്.ആ ക്ഷേത്രം ഒരു പാറപുറത്താണ്. അവിടെ പഴയ ലിബിയിൽ കൊത്തിവച്ചിട്ടുള്ള ഒരു ശിലാലിഖിതം എപ്പോഴും കാണാം . കാലിക്കറ് യൂണിവേഴ്സിറ്റിയിലെ ചരിത്ര പുരാവസ്തു വകുപ്പിൽ നിന്നും ഗവേഷകർ വന്ന് അതിനെ കുറിച്ച് പഠനം നടത്തിയപ്പോൾ അത് രണ്ട്‌ ജന്മിമാരുടെ അതിർത്തി തിരിച്ചതിന്റെ രേഖ ആണെന്ന് മനസ്സിലായി . പാറയിലുള്ള എഴുതയായതിനാൽ അതിന് എഴുത്താപാറ . കല കേരളകലാമണ്ഡലം ഉണ്ടാവുന്നതിനു മുൻപേ കഥകളിയെ പോഷിപ്പിച്ചിരുന്നവരായിരുന്നു ഒളപ്പമണ്ണ മനക്കാർ. അവരുടെ അഗ്രശാലയിലിരുന്ന് കഥകളി പഠിപ്പിച്ചിരുന്നത് പട്ടിക്കാംതൊടി രാമുണ്ണി മേനോൻ ,കോപ്പൻ നായർ എന്നിവരായിരുന്നു തുടക്കകാലത്തെ ആശാന്മാർ . കലാമണ്ഡലം കൃഷ്ണൻനായർ ,കലാമണ്ഡലം രാമന്കുട്ടിനായർ ,അപ്പുക്കുട്ടി പൊതുവാൾ , കൃഷ്ണൻകുട്ടി പൊതുവാൾ എന്നിവരൊക്കെ ഈ കളരിയിൽ അഭ്യസിച്ചു തെളീന്നവരാണ്.മദ്ദളത്തിൽ കേമൻ വെങ്കിച്ചൻ ചാമി ഈ കളരിയിൽ അഭ്യസിച്ചാണ് പ്രഗല്‌ഭനായത് . അന്ന് റാവ്‌ബഹദൂറായ നാരായണൻ നമ്പൂതിരിപ്പാടിൽനിന്നും അംഗീകാരം ലഭിച്ചാൽ മാത്രമേ കഥകളി നടനായി സമൂഹം അങ്ങീകരിച്ചിരുന്നുളൂ . പള്ളിക്കുറുപ്പിൽ നല്ല പാങ്കളി സെറ്റുണ്ടായിരുന്നു. ആയിരത്തി തൊള്ളായിരത്തി നാല്പത്തി നാല് - നാല്പത്തിഅഞ്ചു കാലത്തിൽ നമ്പൂതിരി അന്തരിച്ചു . കേരള ഗവണ്മെന്റ് ഭൂനിയമം പാസാകിയതിനു ശേഷം പാട്ടവും മിച്ചവാരവുമെല്ലാം ഇല്ലാതാവുകയും ക്ഷേത്രത്തിലേയ്ക്കുള്ള വരുമാനം നിലയ്ക്കുകയും ചെയ്‌തു . ഇപ്പോൾ ക്ഷേത്രം കമ്മിറ്റിക്കാർ ജനങ്ങളിൽനിന്നുള്ള പിരിവും ഒക്കെയാണ് വരുമാനം കണ്ടെത്തുന്നത് . വൈദുതി , ഗതാഗതം പള്ളിക്കുറുപ്പിന്റെ സാമൂഹിക വളർച്ചയുടെ ഭാഗമായി ആയിരത്തിത്തൊള്ളായിരത്തി എഴുപത്തി ആറിൽ ആദ്യമായി എവിടെ വൈദുതി എത്തി . എന്ന് പള്ളിക്കുറുപ്പിലെ ഒരുവിധം എല്ലാ വീടുകളിലും വൈദുതി ഉണ്ട്‌. ആയിരത്തിതൊലായിരത്തി എഴുപത്തി ആറിൽ ടിപ്പുസുൽത്താൻ റോഡ് p w d ഏറ്റടുത്ത് ഗതാഗത യോഗ്യമാകണമെന്നു പറഞ്ഞു കൊണ്ട്‌ ജനങ്ങൾ മണ്ണാർക്കാട് മുതൽ കോങ്ങാട് വരെ പദയാത്ര നടത്തി . അതിന് ശേഷം ആയിരത്തിത്തൊള്ളായിരത്തി എൺപത്തിൽ p w d റോഡ് ഏറ്റെടുക്കുകയും രണ്ടായിരത്തി നാലിൽ അത് ഗതാഗതയോഗ്യമാക്കുകയും ചെയ്തു . നിഗമനം ഗതകാലസ്മരണകൾ പള്ളിക്കുറുപ്കൊള്ളുന്ന എന്റെ നാടിന്റെ ചരിത്രം ഏറെ അമൂല്യമായ അറിവിൻ സ്രോദസ്സുകളാണ് . ഓരോ നാടിനും പറയാൻ ഒരുപാട് കഥകൾ ഉണ്ടെന്നു എനിക്ക് ഇപ്പോഴാണ് മനസ്സിലായത് . വളരെ രസകരവും ശ്രമകരവും വിജ്ഞാനപ്രദവുമായ ഒരു പ്രവർത്തനമാണ് പ്രാദേശിക ചരിത്ര നിർമ്മാണം. എന്റെ ഈ എളിയ പ്രവർത്തനത്തിന് എന്നെ ഏറെ സഹായിച്ച എ. ബാലകൃഷ്ണൻ മാസ്റ്റർ ,മറ്റു അധ്യാപകർ , നാട്ടുകാർ എന്നിവരെ ഞാൻ ഈ വേളയിൽ സ്മരിക്കുന്നു .

                                           എന്റെ നാട്
                                      മേന്മയേറുംനാടാണേ     
                                      നന്മയേറുംനാടാണേ 
                                  പാവനമായൊരുനാടാണേ
                                 പന്നഗശായിതൻനാടാണേ   
                                  പള്ളിക്കുറുപ്പാം നാടാണേ

ഭൗതികസൗകര്യങ്ങൾ

         വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത്  LP,UP,HS  H S S വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികൾ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികൾ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികൾ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികൾക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്.
    ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ആകർഷകവും മനോഹരവുമായ അന്തരീക്ഷത്തിൽ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP  ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങൾ കൊണ്ട്       അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ  സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്.1,2 ക്ലാസുകളിൽ ict-ഋതു സംവിധാനം ഉപയോഗിച്ച് ക്ലാസെടുക്കുന്നു.2016-17ൽ സബ്ജില്ല ലെവൽ സോഷ്യൽ മേളയിൽ ഒാവറോൾ ചാംപ്യൻഷിപ്പ്.മാത്‍‍‍‍‍‍‍‍‍‍‍‍‍‍‍സ് സ്കോളർഷിപ്പിൽ 7ാം റാന്ക് മാനസൻ കെ.എ,സബ്ജില്ല ലെവൽ ജലച്ഛായം നിയ ഐഷ,L.S.S മൂന്ന് പേർ നേടി.

ഹൈടെക് സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി 44 പ്രൊജക്ടർ ,52 ലാപ്‌ടോപ്‌ എന്നിവ അനുവദിക്കുകയും എച് .എസ്‌.സെക്ഷൻ, എച്. എസ് .എസ്‌ .സെക്ഷൻ മുഴുവനായും ഹൈ ടെക് മാത്രകയിൽ അധ്യാപനം നടക്കുന്നുണ്ട് .

  സ്റ്റീം കിച്ചൺ
  വിദ്യാർത്ഥികൾക്കുള്ള  ഉച്ചഭക്ഷണം പാകം ചെയ്യാൻ സ്റ്റീം കിച്ചൺ ഉപയോഗിക്കുന്നു.ഉച്ചഭക്ഷണ പദ്ധതിയിൽ-പങ്കെടുക്കുന്നവർ 967 + 904 =1871 

പാചകക്കാർ-2

 മൂന്നു കമ്പ്യൂട്ടര് ലാബുകൾ,സ്മാർട്ട് റൂം, കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ കൂടി സൗകര്യമുള്ള ഗ്രന്ഥശാല എന്നിവ ഉണ്ട്.
 ജൈവ മാലിന്യ സംസ്കരണ സംവിധാനം
 തുമ്പൂർമൊഴി മാതൃകയിൽ മാതൃകയിൽ  ജൈവ മാലിന്യ സംസ്കരണ സംവിധാനം ശ്രീഷ്ണപുരം ബ്ളോക്ക് നൽകിയിട്ടണ്ട്.ഇതിന്റെ സ്ലറി കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
 നാപ്കിൻ വെൻഡിംഗ്&ഡിസ്പോസർ സംവിധാനം
 ഇത് വിദ്യാലയത്തിലെ പെൺകുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു,
കുടിവെള്ളത്തിനായി കിണർ, കുഴൽകിണർ, എന്നിവ കൂടാതെ പൊതു ജലവിതരണ സംവിധാനവും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

2018-19 വർ‍ഷത്തെ പ്രവർത്തനങ്ങൾ

പ്രവേ‍ശനോൽസവം

വിദ്യാലയം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സ്കൗട്ട് &ഗൈഡ്സിന്റെ കൂടി പങ്കാളിത്തത്തോടെ ആണ് നടത്തിയത്.കാരാകുർശ്ശി പഞ്ചായത്ത് തല പ്രവേ‍ശനോൽസവം ഈ വിദ്യാലയത്തിൽ വച്ച് നടന്നു.പുതിയതായി പ്രവേശനം നേടിയവരെ വൃക്ഷത്തൈ,നോട്ടു പുസ്തകം ,പേന, ഡയറി എന്നിവ നൽകിയാണ് സ്വീകരിച്ചത്.പ‍ഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെമ്പർമാർ, പി ടി എ, ,മാനേജ്മെന്റ് ,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം യോഗത്തെ ധന്യമാക്കി. L S S നേടിയവർക്ക് ക്യാഷ് അവാർഡും മുഴുവൻ വിദ്യാർത്ഥികൾക്കും മധുരപലഹാരവും വിതരണം ചെയ്തു. പ്രവേശനോത്സവം -ശബരി HSS പള്ളിക്കുറുപ് -പള്ളിക്കുറുപ്പ് ശബരി HSS ന്റെ 2018 -2019 അധ്യയനവര്ഷത്തെ പ്രവേശനോത്സവം -LP വിഭാഗത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ചടങ്ങുകളോടെ നടന്നു .പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ LP ഗ്രൗണ്ടിൽ LKG , UKG 1-St ക്ലാസ് നവാഗതരായ കുരുന്നുകളും,LP വിഭാഗം കുട്ടികളും അദ്ധ്യാപകരും, രക്ഷിതാക്കളും, PTA അംഗങ്ങളും അണിനിരന്നു .അക്ഷരത്തൊപ്പികൾ അണിഞ്ഞ കുരുന്നുകൾ ഉത്സാഹത്തോടെ ഗ്രൗണ്ടിൽ എത്തിയത് എല്ലാവര്ക്കും കൗതുകമായി .ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ .മഠത്തിൽ ജയകൃഷ്ണൻ അദ്യക്ഷനായി .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ .പി. വിജയൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു .PTA പ്രസിഡന്റ് ശ്രീ.N .അലി ,MTA പ്രസിഡന്റ് ശ്രീമതി ശോഭ ,അഡ്മിനിസ്ട്രേറ്റർ ശ്രീ ബാലചന്ദ്രൻ സർ ,എഹെഡ്മിസ്ട്രെസ്സ് ശ്രീമതി ഹരിപ്രഭ എന്നിവർ വേദിയെ ധന്യമാക്കി .LKG ,UKG എന്നീ ക്ലാസ്സുകളിലെ എല്ലാകുട്ടികൾക്കും മാനേജ്‌മെന്റ് വക സൗജന്യ യൂണിഫോമും Edn കിറ്റും LSS വിജയികൾക്കുള്ള CASH അവാർഡും പ്രസ്തുത ചടങ്ങിൽ നൽകി .ശീതീകരിച്ച LKG UKG ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകളും ,ചിത്രകലാപൂരിതമായ ചുമരുകളും ,ഹരിതാഭമായ പുൽത്തകിടിയും,സുഗന്ധപൂരിതമായ പൂച്ചെടികളും പുതുമയാർന്നൊരു വിദ്യാലയാന്തരീക്ഷം കുരുന്നുകൾക്ക് പകർന്നു എന്നതിൽ സംശയമില്ല .പുത്തൻ പ്രതീക്ഷകളും ശുഭാപ്തി വിശ്വാസത്തോടും കൂടി ഒന്നാം അധ്യയന ദിനത്തിന് തിരശീലവീണു . കോങ്ങാട് നിയോജക മണ്ഡലത്തിലെ ബെസ്റ്റ്സ്കൂൾസിനുള്ള അവാർഡ് ഇന്ന് ശബരി ഹയർ സെക്കണ്ടറി സ്കൂളിനുവേണ്ടി ഏറ്റുവാങ്ങി ......

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ക്ലബ് ,വനം വകുപ്പിന്റെ കൂടി സഹകരണത്തോടെ കാ‍‍‍‍ഞ്ഞിരപ്പുഴ മലഞ്ചെരുവിലും,സോഷ്യൽ സയൻസ് ക്ലബ് ടിപ്പുസുൽത്താൻ റോഡിന്റെ വശങ്ങളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

വിജയശ്രീ പദ്ധതി

വിജയശ്രീ പദ്ധതിയുടെ ഉൽഘാടനം പാലക്കാട് ജില്ലാ വിജയശ്രീയുടെ ചുമതലയുള്ള ഗോവിന്ദരാജ് സാർ നിർവ്വഹിച്ചു. പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.സജീവമായ ചർച്ചകൾ നടന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇതേ സമയം പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ്സും നടന്നു. ശ്രീ സജു രാജ് ഇതിന് നേതൃത്വം നൽകി. 2017-18പ്രവർത്തനങ്ങൾ വിജയശ്രീപദ്ധ്തിയുടെ ഉത്‌ഘാടനം :പള്ളിക്കുറുപ്പ് ശബരി HSS ലെ വിജയശ്രീ പദ്ധതിയുടെ ഉത്‌ഘാടനം ലളിതമായ ചടങ്ങുകളോടെ രക്ഷിതാക്കളുടെ പൂര്ണ സഹകരണത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ പൂക്കോട്‌കാവ്‌ പഞ്ചായത്തുപ്രസിഡന്റ് ശ്രീ ജയദേവൻ ഉത്‌ഘാടനം ചെയ്തു.SSLC ക്കു ഈ വര്ഷം നൂറു ശതമാനം വിജയലക്ഷ്യത്തോടെ ആണ് ഈ പദ്ധ്തിനടപ്പിലാകുന്നതെന്നു ബഹുമാനയായ ഹെഡ് മിസ്ട്രസ് സ്വാഗത പ്രസംഗത്തിൽ ഊന്നി പറഞ്ഞു .ഏതെല്ലാം രീതികളിലൂടെയേ ആണ് ഈ പദ്ധ്തി കുട്ടികൾക്കുതകുന്നതീന്നും വിശദമായ പ്രവർത്തന രീതിയും ശ്രീമതി KA .പ്രീതിടീച്ചർ വ്യക്തമാക്കി .PTA VICEPRESIDENT ശ്രീ മനോജ് അധ്യക്ഷത വഹിച്ചു .രക്ഷിതാക്കൾക്കുള്ള നിർദേശങ്ങളും വിശദമായ ക്ലാസും നൽകിയാണ് ശ്രീ ജയദേവൻ ഉത്‌ഘാടനം നടത്തിയത് .പത്താം ക്ലാസ്സിലെ ഓരോ കുട്ടിയുടെയും രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധികേണ്ടതും പ്രവൃത്തിക്കേണ്ടതും ആയ കാര്യങ്ങൾ ശ്രീമതി ബീനടീച്ചർ വിശദീകരിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി രമടീച്ചർ ആശംസനേർന്നു.വിജയശ്രീ കോർഡിനേറ്റര്മാരായ ശ്രീ VK മാത്യൂ,ശ്രീ അലി,ശ്രീമതി പ്രീതി എന്നിവർ പരിപാടിയുടെ ആസൂത്രണമികവ് തെളിയിച്ചു .വളരെ ആകാംഷയോടെ വിദ്യാലയത്തിലെത്തിയ രക്ഷിതാക്കൾ വളരെയേറെ പ്രതീക്ഷയോടും ഉത്തരവാദിത്വത്തോടുംകൂടി വീടുകളിലേക്ക് മടങ്ങി.അതിനുമുൻപ്‌ എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ ക്ലാസ് സബ്ജക്ട് ടീച്ചേഴ്സിനെയും കാണാൻ മറന്നില്ല.തങ്ങളുടെ മുന്നിലെത്തുന്ന കുട്ടികൾക്ക് പരമാവധി പഠനസൗകര്യങ്ങൾ എന്ന് കർത്തവ്യബോധത്തോടെ ഓരോ അദ്ധ്യാപകരും തങ്ങളുടെ പ്രവർത്തന മേഖലയിലേക് നടന്നു നീങ്ങി.വിജയശ്രീ യുടെ ഓരോ ചുവടുവയ്പ്പും നാമയുടേത് വിദ്യാലയത്തിന് അഭിമാനവും നേട്ടവും ഉണ്ടാകട്ടെ ..... പി ടി എ ജനറൽ ബോഡി യോഗം (30-6=2017)

ജൂൺ മുപ്പതിന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും, L S S, N T S എന്നിവ നേടിയവർക്കും ക്യാ‍ഷ് അവാർഡും , റിസ്റ്റ് വാച്ചും നൽകി.

ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങ്

വിജയശ്രീയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ളാസ്സ് നടത്തി .ബി ആർ സി യിലെ ആർ പി ആയ മുഹമ്മദാലി ക്ലാസ്സ് നയിക്കുകയും I E D C ആർ ടി മാരായ ഷറഫുദ്ദീൻ,സംഗീത,ദിവ്യ എന്നിവർ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ചാന്ദ്രദിനം

പ്രൈമറി വിഭാഗങ്ങളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു.കുട്ടികൾ സൂര്യനായും ഗ്രഹങ്ങളായും വേഷമിട്ടു.നീൽ ആംസ്ട്രോങ്ങ് ആയി വന്ന സാൻജോ ബിനോയ് സൗരയൂഥത്തെ മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തി കോടുത്തു. u p വിഭാഗം ക്വിസ്സ്, ഫിലിം ഷോ എന്നിവ നടത്തി.

ബോധവൽക്കരണ ക്ലാസ്സ്

ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ലൈംഗിക ചൂഷണങ്ങൾക്കെതിരായി ഒരു ബോധവൽക്കരണ ക്ലാസ്സും,സിനിമാ പ്രദർശനവും നടത്തി(22-7-17 ശനി).പാലക്കാട് വനിതാ സെൽ കൗൺസിലിംഗ് വിഭാഗത്തിലെ ശ്രീമതി സുമ ഇതിന് നേതൃത്വം നൽകി.തുടർന്നുള്ള ആഴ്ചകളിൽ ഇതേ വിഷയത്തിൽ യു പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ശ്രീമതി സുമയും എൽ പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡോ. അസ്മാബിയും ക്ലാസ്സുകളെടുത്തു.

വിവിധ ക്ലബ്ബുകളുടെ ഉൽഘാടനം

പ്രശസ്ത ചിത്രകാരൻ ശ്രീ നൗഷാദ് വെള്ളലശ്ശേരി നിർവ്വഹിച്ചു.പ്രധാനാധ്യാപികയുടെ ക്യാരിക്കേച്ചർ വരച്ചും,നാടൻ പാട്ടുപാടിയും അദ്ദേഹം സദസ്സിനെ രസിപ്പിച്ചു.വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ്

ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ  ആൺകുട്ടികൾക്ക്  മണ്ണാർക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ഷിജു എബ്രഹാം  ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.(29-7-17ശനി)ട്രാഫിക്ക് ക്ലബ്ബാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.പള്ളിക്കുറുപ്പ് J H I ശ്രീമതി സുമതി കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി.

ഹോണസ്റ്റി ഷോപ്പ്

നാലാം ക്ലാസ്സ് വിദ്യർത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഹോണസ്റ്റി ഷോപ്പ് നടത്തി .വില എഴുതി പ്രദർശിപ്പിച്ച സാധനങ്ങൾ എടുത്ത വിദ്യാർത്ഥികൾ ,വില ഷോപ്പിൽ തന്നെ നിർമ്മിച്ച പണപ്പെട്ടിയിൽ നിക്ഷേപിച്ചു.കുട്ടികളുടെ സത്യസന്ധത തെളിയിയ്ക്കാനുള്ള ഒരവസരം ഇതിലൂടെ അവർക്ക് ലഭിച്ചു.

ഹായ് സ്ക്കൂൾ കുട്ടികൂട്ടം എട്ട് ,ഒൻപത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.മുപ്പത്തി ഏഴ് വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ചു.

പ്രേംചന്ദ് ദിനം ഹിന്ദി, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനം കോണ്ടാടി.പി ടി എ പ്രസിഡന്റ് ,പ്രധാനാധ്യാപിക എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുരുകദാസ് ചിറ്റൂർ മുഖ്യപ്രഭാഷണം നടത്തി.

സ്ക്കൂൾ കായിക മേള

ആഗസ്റ്റ് പത്ത്,പതിനൊന്ന് തീയതികളിലായി ഈ വർഷത്തെ സ്ക്കൂൾ കായികമേള നടന്നു.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ സംസ്ഥാന കായിക താരവുമായ ശ്രീ അനൂജ് ഉൽഘാടനം നിർവ്വഹിച്ചു.

ഗൃഹസന്ദർശനം ഈ വർഷത്തെ കുട്ടികളുടെ ഗൃഹസന്ദർശന പരിപാടി ആരംഭിച്ചു.വളരെ മോശമായ സാഹചര്യങ്ങളിലുള്ള മൂന്ന് വിദ്യാർത്ഥികളുടെ വീട് പി ടി എയുടെ കൂടെ സഹായത്തോടെ പുതുക്കി പണിയുന്നതിനും, വീടുകളിലേക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനും തീരുമാനിച്ചു.

ഗണിത ക്ലിനിക്ക്(13-7-17 ഞായർ) വിജയശ്രീ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഒാണപരീക്ഷക്കു മുന്നോടിയായി ഗണിത ക്യാംപ് സംഘടിപ്പിച്ചു.പഠന നിലവാരത്തിനനുസരിച്ച് ഇരുന്ന കുട്ടികൾക്ക് സമീപ പ്രദേശത്തെ വിദ്യാലയങ്ങളിലെ പ്രഗൽഭരായ ഗണിത അധ്യാപകർ ക്ലാസ്സെടുത്തു.തുടർന്ന് യൂണിറ്റ് ടെസ്റ്റും നടത്തി.

സ്വാതന്ത്ര്യ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി കോണ്ടാടി.പതിവു പരിപാടികൾക്ക് പുറമെ 1857 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യസമര ചരിത്രം പെജന്റ് ഷോ ആയി അവതരിപ്പിച്ചു.

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വായനാ ദിനത്തോടനുബന്ധിചു ക്ലാസ് തല വായനാമത്സരം നടത്തി വിജയികൾക്ക് സമ്മാനംനല്കി .രാമായണമാസത്തോടനുബന്ധിച് യു .പി തലത്തിലും ഹൈസ്‌കൂൾ തലത്തിലും മത്സരങ്ങൾ നടത്തി,വിജയികൾക്ക് സമ്മാനങ്ങൾ നൽകി .സംസ്‌കൃത ദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു .സംസ്കൃതോത്സവത്തിൽ സബ്ജില്ലയിലും ജില്ലയിലും നല്ല നിലവാരം പുലർത്തി .സംസ്‌കൃത സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുപ്പിച്ചു 15 പേരും സ്‌കോളർഷിപ്പിന് അർഹരായി .ഇതിൽ ഒന്നും രണ്ടും റാങ്കും കരസ്ഥമാക്കി .വായനമെച്ചപ്പെടുത്താൻ മാസിക,കവിത,കഥാ പുസ്‌തകങ്ങൾ ലൈബ്രറിയിൽ നിന്ന് വിതരണംചെയ്യുന്നുണ്ട് .

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഹിന്ദി ക്ലബ് ജൂൺ 5 പരിസ്ഥിതി ദിനം വിവിധ തരത്തിലുള്ള പോസ്റ്ററുകൾ ഉണ്ടാക്കി ജൂൺ 19 വായനാദിനം വായനാദിനത്തിനു വായന മത്സരം നടത്തി വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു ജൂലൈ 31 പ്രേംചന്ദ് ദിനം പ്രേംചന്ദ് ദിനത്തിൽ പ്രേംചന്ദിനെ കുറിച്ച് ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു 2018 - 19 ഹിന്ദി ക്ലബ് ആഭിമുഖ്യത്തിൽ:

ജൂൺ 5 പരിസ്ഥിതി ദിനം ൦ഈ ദിവസത്തെ പറ്റി കുട്ടികളെ മനസ്സിലാക്കിപ്പിക്കുക .വിവിധ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കുക 

ജൂൺ 19 വായനാദിനം. വായന മത്സരം നടത്തി വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കൽ ജൂലൈ 31 പ്രേംചന്ദ് ദിനം .പ്രേംചന്ദിനെ കുറിച്ച് ക്വിസ് മൽസരം നടത്താനും വിജയിച്ചവർക്ക്‌ സമ്മാനം കൊടുക്കാനും തീരുമാനിച്ചു ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം അസംബ്ലിയിൽ ദേശഭക്തി ഗാനം ആലപിക്കാൻ തീരുമാനിച്ചു സെപ്തംബര് 5 അധ്യാപകദിനം.അധ്യാപകരെ ആദരിക്കൽ. സെപ്റ്റംബർ 14 ഹിന്ദി ദിനം ഈ ദിവസത്തെ കുറിച്ച് കുട്ടികളെ മനസ്സിലാക്കിപ്പിക്കുക ഒക്ടോബര് 2 ഗാന്ധിജയന്തി .ഗാന്ധിജിയെ കുറിച്ചുള്ള പ്രസംഗം,ദേശഭക്തിഗാനം പോസ്റ്ററുകൾ തയാറാക്കൽ മുതലായവ. നവംബർ 14 ശിശുദിനം ജവഹർലാൽ നെഹ്‌റുവിനെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കിപ്പിക്കുക ജനുവരി 26 റിപ്പബ്ലിക് ദിനം പോസ്റ്ററുകൾ ഉണ്ടാക്കിപ്പിക്കുക ,ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിപ്പിക്കുക. എല്ലാ കുട്ടികൾക്കും ഹിന്ദി വായിക്കാനും എഴുതാനും വേണ്ട പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് . little kites പ്രവർത്തനങ്ങൾ 40 കുട്ടികൾ ഉള്ള യൂണിറ്റ് ആണ്.ജ്യോതി .കെ.എ ,സുകന്യ .പി.എന്നിവരാണ് kite മാസ്റ്റർ /മിസ്ട്രസ് ജൂൺ മാസത്തെ അനിമേഷൻ മൊഡ്യൂൾ പൂർത്തിയാക്കി .little കൈറ്റ്സ് ബോർഡ് സ്ഥാപിച്ചു . ഐഡന്റിറ്റി കാർഡ് തയാറാക്കി .

മാനേജ്മെന്റ്

ശബരിചാരിറ്റബിൾ ട്രസ്റ്റ് സഫലം 2018 എന്ന പദ്ധതി യുടെ ഭാഗമായി 18 നവീകരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു. ശബരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ശശികുമാർസർ ,ശ്രീ ശ്രീകുമാർസർ , മാനേജർ ശ്രീ മുരളിസർ വളരെ താൽപ്പര്യത്തോടെ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ,പഠന നിലവാരം ഉയർത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നു LKG ,UKG ക്ലാസുകൾ മാതൃകയായി പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

കെ നാരായണൻകുട്ടി 1981-96
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

അധ്യാപകർക്കുള്ള ദേശിയഅവാർഡ് ലഭിച്ചിട്ടുണ്ട്

കെ ദേവസ്യ 1996-2008

സ്കൂളിന്റെ പുരൊഗതിയിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.

ശശിധരൻ. കെ. പി 2008-17

കെ ഹരിപ്രഭ 2017-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശാന്ത് DR.ആയിഷ DR .മിഥുൻ DR .ഫവാസ്

വഴികാട്ടി