എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം

15:48, 27 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Syamlal (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൂത്താട്ടുകുളം പഞ്ചായത്തിന്റെ (2015 നവംബർ 1 മുതൽ കൂത്താട്ടുകുളം നഗരസഭ) ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൂത്താട്ടുകുളം ഹൈസ്ക്കൂൾ. അത്തിമണ്ണില്ലത്ത്‌ ബ്രഹ്മശ്രീ ഏ. കെ. കേശവൻ നമ്പൂതിരി 1936-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൂത്താട്ടുകുളം പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൂത്താട്ടുകുളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക വികാസത്തിൽ മുഖ്യ പങ്കുവഹിക്കുന്ന ഈ സ്ക്കൂളിന്റെ ആദ്യകാലത്തെ പേര് ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം എന്നായിരുന്നു. പിന്നീട് മലയാളം ഹൈസ്ക്കൂളായി മാറിയപ്പോൾ ഹൈസ്ക്കൂൾ, കൂത്താട്ടുകുളം എന്ന് അറിയപ്പെട്ടു. 2014-15 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ സ്ക്കൂളിന്റെ പേര് ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം ( എച്ച്. എസ്. എസ്., കൂത്താട്ടുകുളം) എന്നായി മാറി.

എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം
വിലാസം
കൂത്താട്ടുകുളം

കൂത്താട്ടുകുളം പി.ഒ,
കൂത്താട്ടുകുളം
,
686662
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ04852252989
ഇമെയിൽ28012hskklm@gmail.com
കോഡുകൾ
സ്കൂൾ കോഡ്28012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ലേഖാ കേശവൻ
പ്രധാന അദ്ധ്യാപകൻശ്രീമതി ലേഖാ കേശവൻ
അവസാനം തിരുത്തിയത്
27-07-2018Syamlal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്ക്കൂൾ ലോഗോ

ചരിത്രം

കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിന്റെ (2015 നവംബർ 1 മുതൽ കൂത്താട്ടുകുളം നഗരസഭ) അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം 1936 ൽ സ്ഥാപിതമായി. ഇതിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത്‌ ബ്രഹ്മശ്രീ ഏ. കെ. കേശവൻ നമ്പൂതിരിയായിരുന്നു. അദ്ദേഹം തിരുവിതാംകൂർ പോപ്പുലർ അസംബ്ലി അംഗമായിരുന്നു. സാമൂഹ്യപരിഷ്‌കർത്താവായിരുന്ന അദ്ദേഹം ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പിറ്റെ ദിവസംതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം അധഃകൃതർക്ക്‌ തുറന്നുകൊടുക്കുകയും ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം എന്നപേരിൽ ഈ സ്‌ക്കൂൾ സ്ഥാപിക്കുകയും ചെയ്‌തു. 1942 ൽ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേയ്‌ക്ക്‌ മാറ്റി പ്രവർത്തനം ആരംഭിച്ചു. 1952 ൽ ഹൈസ്‌ക്കൂൾ ആയി ഉയർത്തുകയും 1954 ൽ ആദ്യത്തെ എസ്‌. എസ്‌. എൽ. സി. ബാച്ച്‌ പരീക്ഷയ്‌ക്കിരിക്കുകയും ചെയ്‌തു. ഈ സ്‌ക്കൂളിനെ പ്രശസ്‌തിയിലേയ്‌ക്ക്‌ നയിച്ച പ്രധാനാദ്ധ്യാപകർ സർവ്വശ്രീ എൻ. എ. നീലകണ്‌ഠ പിള്ള, എസ്‌. നാരായണൻ മൂത്തത്‌, പി. ജെ. ജോസഫ്‌ പള്ളിക്കാപ്പറമ്പിൽ, ഏ. കെ. കേശവൻ നമ്പൂതിരി, സി. വി. മാത്യു, കെ. സുകുമാരൻ നായർ, കെ. ജെ. സ്‌കറിയ, മാണി പീറ്റർ, എൻ. പി. ചുമ്മാർ എന്നിവരാണ്‌. അദ്ധ്യാപകാദ്ധ്യാപകേതരരിൽ പ്രശസ്‌ത സേവനം കാഴ്‌ചവച്ചവരാണ്‌ ശ്രീ. സി. എൻ. കുട്ടപ്പൻ, കെ. എൻ. ഗോപാലകൃഷ്‌ണൻ നായർ, ആർ. എസ്‌. പൊതുവാൾ, വി. കെ. ചാക്കോ, ശ്രീമതി. ജാനമ്മ എൻ., ബി. രാജഗോപാലപിള്ള, കെ. കേശവപിള്ള തുടങ്ങിയവർ. ഇതിൽ ശ്രീ. സി. എൻ. കുട്ടപ്പൻ 1977 ൽ ദേശീയ അദ്ധ്യാപക പുസ്‌കാരം നേടിയ ഗുരുശ്രേഷ്‌ഠനാണ്‌. ഈ സ്‌ക്കുളിൽ വച്ചാണ്‌ സി. ജെ. സ്‌മാരക സമിതിയുടെ എല്ലാ പ്രവർത്തനങ്ങളും അടുത്തകാലംവരെ നടത്തിയിരുന്നത്‌. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീ. ഈ. എം. ശങ്കരൻ നമ്പൂതിരിപ്പാട്‌, വൈക്കം മുഹമ്മദ്‌ ബഷീർ, തകഴി ശിവശങ്കരപ്പിള്ള, എം. കെ. സാനു, ഒ. എൻ. വി. കുറുപ്പ്‌, സി. ജെ. തോമസ് തുടങ്ങിയ സാഹിത്യ സാംസ്‌കാരിക പ്രമുഖരും ചലച്ചിത്രരംഗത്തെ പ്രമുഖരായ മധു, ഷീല, ശാരദ, തുടങ്ങിയവരും ഈ സ്‌ക്കൂളിൽ എത്തിയിട്ടുണ്ടെന്ന കാര്യം സന്തോഷത്തോടെ സ്‌മരിക്കുന്നു. കൂത്താട്ടുകുളത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ കളിസ്ഥലം ദിവസേന നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഭംഗിയായി പ്രവർത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച സ്‌ക്കൂൾ ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. മികച്ച ഐ. ടി. പ്രവർത്തനങ്ങൾക്കും ഐ. ടി. ലാബിനുമുള്ള മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പുരസ്‌കാരങ്ങളും കൂത്താട്ടുകുളം ഹൈസ്‌ക്കൂൾ വർഷങ്ങളായി നിലനിർത്തിപ്പോരുന്നു. പാഠ്യപാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി ചന്ദ്രികാദേവിയാണ്‌.

ഹയർ സെക്കന്ററി വിഭാഗം

2014 - 15 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം കൊമേഴ്സ് ബാച്ച് തുടങ്ങി. 2015-16 വർഷത്തിൽ സയൻസ് ബാച്ചും ആരംഭിച്ചു. കൂത്താട്ടുകുളം മേഖലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് പുതിയ രണ്ട് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്

 
ഹയർസെക്കന്ററി വിഭാഗത്തിന്റെ ഉദ്ഘാടനം ബഹു. പൊതുവിതരണ വകുപ്പുമന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവ്വഹിക്കുന്നു


1. നാഷണൽ സർവ്വീസ് സ്കീം

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.

2. അസാപ്

വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സമയം ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേക പരിശീല ക്ലാസ്സുകൾ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

 
കൂത്താട്ടുകുളം ഹൈസ്ക്കൂൾ സ്ഥാപകനും ആദ്യ മാനേജരുമായിരുന്ന അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവൻനമ്പൂതിരി - ഒരു ഛായാചിത്രം

ഭൗതികസൗകര്യങ്ങൾ

അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും വോളി ബോൾ കോർട്ടും ഉണ്ട്.

ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2003-2004 വർഷത്തിൽ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

1. ഗണിതശാസ്ത്രക്ലബ്ബ്

മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.

 
2016ലെ ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയ ഗണിതമാസിക ഹൈപ്പേഷ്യ (വര : സനീഷ് സുകുമാരൻ, 10 ബി 2016-17)


സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്തവർ

2002-03 -സൂര്യമോൾ കെ. എസ്.- പസ്സിൽ
2002-03 -അനുമോൾ സത്യൻ, നിമി എബ്രഹാം - ഗ്രൂപ്പ് പ്രോജക്ട്
2002-03 -റ്റിജി ചാക്കോ പി. - സിംഗിൾ പ്രോജക്ട്
2003-04 -നിത്യാമോൾ സജീവൻ - പസ്സിൽ യു. പി.
2003-04 -ദേവിക രാജ് - സിംഗിൾ പ്രോജക്ട്
2005-06 -അഞ്ജിത സത്യൻ, നിത്യ സജീവൻ - ഗ്രൂപ്പ് പ്രോജക്ട്
2006-07 -അന്നപൂർണ്ണ ജി. നായർ, നിത്യ സജീവൻ - ഗ്രൂപ്പ് പ്രോജക്ട് (എ ഗ്രേഡ് തേർഡ്)
2007-08 -മെറിൻ കെ. ജോർജ്, അനു ജോസഫ്‍ - ഗ്രൂപ്പ് പ്രോജക്ട് (ബി. ഗ്രേഡ്)
2012-13 - ഹരിഗോവിന്ദ് എസ്.(7) - ഗണിത ക്വിസ്
2013-14 - ഹരിഗോവിന്ദ് എസ്.(8) - ഗണിത ക്വിസ്
2014-15 - ഹരിഗോവിന്ദ് എസ്.(9) - ഗണിത ക്വിസ്
2015-16 - ഹരിഗോവിന്ദ് എസ്.(10) - ഗണിത ക്വിസ്

2. ഐ. റ്റി. ക്ലബ്ബ്

 
ഹരിഗോവിന്ദ് എസ്.
 
ശ്രീ സി. എൻ. കുട്ടപ്പൻ - കൂത്താട്ടുകുളം ഹൈസ്കൂളിൽ 30 വർഷം അധ്യാപകനായിരുന്ന ഈ ഗുരുശ്രേഷ്ഠൻ 1977-ൽ മികച്ച അധ്യാപകനുള്ള ദേശീയ അദ്ധ്യാപക പുസ്കാരം നേടി.

ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ നിന്നും 2006-07 വര്ഷം മുതൽ ഐ. ടി. പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂൾ ഐ. ടി. ക്ലബ്ബ് നിലനിർത്തിപ്പോരുന്നു. 2009-2010 വർഷത്തിൽ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയിൽ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂൾ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ വിദ്യാർത്ഥിനി കുമാരി ആതിര രാധാകൃഷ്ണൻ ഒന്നാം സ്ഥാനം നേടി.
സംസ്ഥാന ഐ. ടി. മേളയിൽ പങ്കെടുത്തവർ
2006-07 - ജോൺ പോൾ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2006-07 - ശ്യാംലാൽ വി. എസ്.‍ - മൾട്ടിമീഡിയ പ്രസന്റേഷൻ-ടീച്ചേഴ്സ് (ബി. ഗ്രേഡ്)
2007-08 - ആതിര ആർ. വാര്യർ‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2007-08 - ശ്യാംലാൽ വി. എസ്.‍ - മൾട്ടിമീഡിയ പ്രസന്റേഷൻ-ടീച്ചേഴ്സ് (എ ഗ്രേഡ് ഫസ്റ്റ്)
2008-09 - ആവണി ചന്ദ്രൻ‍‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2008-09 - ആതിര വേണുഗോപാൽ‍‍ - മലയാളം ടൈപ്പിംഗ് (സി. ഗ്രേഡ്)
2008-09 - അജയ് സോമൻ- മൾട്ടിമീഡിയ പ്രസന്റേഷൻ (ബി. ഗ്രേഡ്)
2009-10 - ആതിര രാധാകൃഷ്ണൻ- ഐ. ടി. പ്രോജക്ട് (എ ഗ്രേഡ് )


2013-14 - ഹരിഗോവിന്ദ് എസ്.(8) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
2014-15 - ഹരിഗോവിന്ദ് എസ്.(9) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
2015-16 - ഹരിഗോവിന്ദ് എസ്.(10) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014

മലയാള ഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധക്കൂട്ടായ്മയായ വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി, കേരള സാഹിത്യ അക്കാദമി, എ.ടി.@സ്കൂൾ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2014 ജനുവരി 1 മുതൽ ഫെബ്രുവരി 15 വരെയായി സംഘടിപ്പിച്ച പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്ന പദ്ധതിയിൽ ഈ സ്ക്കൂളിന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും എറണാകുളം റവന്യൂജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. ഹരിഗോവിന്ദ് എസിന്റെ നേതൃത്വത്തിൽ ആദർശ് ബാലചന്ദ്രൻ, അമൽ അജയൻ, ശ്രീലക്ഷ്മി പി. എസ്., ദിയ ജോസഫ് എന്നീ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം

സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർമാരുടെയും ഐ.സി.ടി. രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ഐ.ടി.@സ്ക്കൂൾ പ്രോജക്ട് ആവിഷ്കരിച്ചു നടപ്പാക്കുന്ന സമഗ്ര നൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം. 2017 ജനുവരിയിൽ ഈ സ്കൂളിലും ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം രൂപീകരിക്കുകയുണ്ടായി. 21 അംഗങ്ങൾ സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർ കുമാരി ആദിത്യ വിശ്വംഭരന്റെ നേതൃത്വത്തിൽ ഐ.സി.ടി. പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നു.

3. ശാസ്ത്രക്ലബ്ബ്

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ ഒരു സോപ്പു നിർമ്മാണയൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളിൽ ക്ലബ്ബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2009-2010 അദ്ധ്യയനവർഷത്തിൽ യു പി വിഭാഗം ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സിൽ സുരേഷ് നാരായണൻ (7), സിബിൻ ജോസ് (7)എന്നിവരും ഹൈസ്ക്കൂൾ വിഭാഗം റിസർച്ച് ടൈപ്പ് പ്രോജക്ടിൽ അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രൻ (10)എന്നിവരും വിജയികളായി. 2015 നവംബറിൽ നടന്ന സംസ്ഥാനതല നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഹരിഗോവിന്ദ് എസ്. വിജയിയായി.
സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തവർ'

2009-2010 - അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രൻ (10), റിസർച്ച് ടൈപ്പ് പ്രോജക്ട് (എ. ഗ്രേഡ്)
2009-2010 - സുരേഷ് നാരായണൻ (7), സിബിൻ ജോസ് (7), ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സ് (എ. ഗ്രേഡ്)
2015-2016 - ആഷ്‌ലി എസ്. പാതിരിക്കൽ (10) - സയൻസ് ടാലന്റ് സെർച്ച് പരീക്ഷ (എ ഗ്രേഡ് )
2015-2016 - ഹരിഗോവിന്ദ് എസ്.(10) - ശാസ്ത്ര സെമിനാർ (എ ഗ്രേഡ് )

4. സാമൂഹ്യശാസ്ത്രക്ലബ്ബ്

ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവർഷത്തിൽ പ്രാദേശികചരിത്രരചനാമൽസരത്തിൽ അപർണ്ണ അരുൺ (10), വാർത്തവായനമത്സരത്തിൽ പ്രസീന വി. പി. (9), എന്നീകുട്ടികൾ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ പുരസ്കാരങ്ങൾ നേടുകയുണ്ടായി. 2013-14. 2014-15, 2015-16 അദ്ധ്യയനവർഷങ്ങളിൽ സ്ക്കൂൾ മോക് പാർലമെന്റ് മത്സരത്തിൽ റവന്യൂജില്ലാ തലത്തിൽ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

 
വിഷ്ണു കെ. വിനോദ് മികച്ച പാർലമെന്റേറിയൻ 2014
 
ആഷ്‌ലി എസ്. പാതിരിക്കൽ മികച്ച പാർലമെന്റേറിയൻ 2015
 
എമിൽ മേരി ജോസ്, മികച്ച പാർലമെന്റേറിയൻ 2016

5. ഫിലാറ്റിലി ക്ലബ്ബ്

രാജാക്കന്മാരുടെ ഹോബിയും ഹോബികളുടെ രാജാവുമായ ഫിലാറ്റിലി സ്റ്റാമ്പ് ശേഖരണവും അവയെക്കുറിച്ചുള്ള പഠനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഫിലാറ്റിലി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. സ്റ്റാമ്പ് ശേഖരങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുക, സ്റ്റാമ്പുമായി ബന്ധപ്പെട്ട പ്രശ്നോത്തരികൾ നടത്തുക, വിവിധ ദിനാചരണങ്ങളിൽ പങ്കാളികളാകുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ.

6. ആരോഗ്യപരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്.

7. വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. കാവ്യകേളി, അക്ഷരശ്ലോകം എന്നീ ഇനങ്ങളിൽ ലയ രാജ്, ഗൗരിലക്ഷ്മി എന്നീ വിദ്യാർത്ഥിനികൾ സംസ്ഥാന കലോത്സവത്തിൽ വിവിധ വർഷങ്ങളിലായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ 2016 ൽ അദിതി ആർ. നായർ, അശ്വതി സാബു എന്നിവർ എറണാകുളം റവന്യൂജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടി.

8. ഐ. ഇ. ഡി. സി.

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തിൽ ഐ. ഇ. ഡി. സി. പ്രോഗ്രം നടന്നുവരുന്നു. കൂത്താട്ടുകുളം ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നിന്നും എല്ലാ ആഴ്ചയിലും റിസോഴ്സ് അദ്ധ്യാപികമാർ സ്ക്കൂളിലെത്തി പ്രത്യേകപരിശീലനത്തിന് മാർഗ്ഗനിർദ്ദേശം നൽകുകയും പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ക്ലാസ്സുകൾ എടുക്കുകയും ചെയ്യുന്നുണ്ട്. പാമ്പാക്കുടെ ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ കാഴ്ചവൈകല്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ ചികിത്സയും കണ്ണടയും ലഭ്യമാക്കുന്നുണ്ട്. അംഗപരിമിതരായ കുട്ടികളുടെ സുഗമമായ സഞ്ചാരസൗകര്യം കണക്കിലെടുത്ത് എല്ലാ ക്ലാസ്സ് മുറികളിലും എത്താൻപാകത്തിന് റാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.അർഹരായ കുട്ടികൾക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.

9. സ്പോർട്സ് ക്ലബ്ബ്

കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ കുമാരി രശ്മി വിജയൻ വെള്ളി, സ്വർണ്ണമെഡലുകൾ നേടി.

 
ഞങ്ങളുടെ കളിക്കളം

താഴെ പറയുന്ന കുട്ടികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്


കിരൺകുമാർ
ചന്തു വി നായർ 2004-05,2006-07
അതുൽ രാജേന്ദ്രൻ 2004-05
അഖിൽ ഇ. എ 2007-08
വിനു കെ എസ് 2004-05
അഖിൽ ജി രാജാ 2004-05,2006-07
ബിനീഷ് കെ രവി
വിഷ്ണു വി
നിതിൻ റോയ് 2005-06,2006-07,2007-08
ശരത് വി. ടി
രാജീവ് ജി 2000-01
ശരത് എം എസ് 2008-09
അമൽ ജി രാജാ 2007-08
രാഹുൽ രാജ് 2007-08


10. ഇക്കോ ക്ലബ്ബ്

 
ശ്രീ അനിൽബാബു സാറും കുട്ടികളും മരങ്ങൾ നടുന്നു.

കൂത്താട്ടുകുളം ഹൈസ്കൂളിൽ Eco Club ഹരിതസേന എന്ന പേരിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേർന്ന് ആരംഭിച്ചിട്ടുള്ള Seed എന്ന സംരംഭം ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്ക്കൂൾ കാമ്പസ് പച്ചപിടിപ്പിക്കുന്നതിൽ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.2017-18 അദ്ധ്യയനവർഷത്തിൽ തയ്യാറാക്കിയ സ്ക്കൂൾ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള ജൈവ വൈവിദ്ധ്യോദ്യനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2018 മെയ് മാസത്തിൽ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും നാടൻ ഫലവൃക്ഷങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാട്ടു മരങ്ങളും വച്ചുപിടിപ്പിക്കുകയാണ് ചെയ്യന്നത്. മരോ‍ട്ടി, നീർമാതളം,നാഗമരം, തുടങ്ങിയ അപൂർവ്വ നാട്ടുമരങ്ങളും പേര, നെല്ലി, നാരകം, ചാമ്പ, പനിനീർചാമ്പ, മാതളം, ചിലുമ്പി, കുടംപുളി, വാളൻപുളി പാഷൻഫ്രൂട്ട്, മുള്ളാത്ത, ആത്ത, മൾബറി എന്നിങ്ങനെയുള്ള നാടൻ ഫലസസ്യങ്ങളും നട്ടുകഴിഞ്ഞു. കൂത്താട്ടുകളം കൃഷിഭവന്റെയും വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ പദ്ധതിയുടെയും സഹായം ലഭിക്കുന്നുണ്ട്.




11. ഭാരത് സ്കൗട്ട് & ഗൈഡ്

 
അനിരുദ്ധ് ടി. സുരേഷ് 2016-17 രാഷ്ട്രപതി സ്കൗട്ട്

1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്‌, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി.

യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.

സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരിയുടെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് Disaster Management, Fire and Safety എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്

 
ഗൈഡുകൾ പരിശീലനത്തിൽ
 
സാമൂഹ്യസേവനരംഗത്ത്
 
പ്രകൃതിയിലേയ്ക്ക് - പഠനയാത്ര
 
സേവനരംഗത്ത്
 
മയക്കുമരുന്ന് ബോധവൽക്കരണ ക്ലാസ്
 
പച്ചക്കറി വിത്തുവിതരണം


12. റെഡ്ക്രോസ്

 
JRC2017

മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. ശ്രീമതി ഷൈലജാദേവിയാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ 14 കുട്ടികൾ എ ലെവൻ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു.




13. പൂകയിലവിരുദ്ധ ക്ലബ്ബ്

ജീവശാസ്ത്രാദ്ധ്യാപകൻ ശ്രീ അനിൽ ബാബുവിന്റെ നേതൃത്വത്തിൽ പിറവം എക്സ്സൈസ് ഓഫീസിന്റെ പിൻതുണയോടെ ഈ സ്ക്കൂളിൽ പുകയിലവിരുദ്ധ (ലഹരിവിരുദ്ധ) ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. പുകയില വിരുദ്ധദിനം, ലഹരി വിരുദ്ധദിനം തുടങ്ങിയവ സമൂചിതമായി ആചരിച്ചുവരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ രചനാമത്സരം, ബോധവൽക്കരണക്ലാസ്സുകൾ എന്നിവ നടത്തുന്നുണ്ട്. എല്ലാ മെയ്‌മാസത്തിലും രക്ഷകർത്താക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തിവരുന്നു. കുട്ടികൾക്കിടയിലെ ലഹരിഉപയോഗം കണ്ടെത്തുന്നതിനും ലഹരിക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നുണ്ട്.

14. ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

15. ഔഷധവൃക്ഷോദ്യാനം

 
ഔഷധോദ്യാനത്തിലെ അഗ്നിശിഖി പൂത്തപ്പോൾ

കൂത്താട്ടുകുളം ഹൈസ്ക്കൂൾ കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ശ്രീധരീരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എൻ. പി. പി. നമ്പൂതിരി 2004 ൽ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വർഷവും പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പുതിയ വൃക്ഷങ്ങൾ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം. ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, രക്തചന്ദനം, നെല്ലി, മണിമരുത്, ആര്യവേപ്പ്, ഇലഞ്ഞി, കണിക്കൊന്ന, നീർമരുത്, പൂവാക, പതിമുഖം തുടങ്ങി ഇരുപത്തഞ്ചിൽപരം അപൂർവ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികൾ ഇവിടെനിന്നും ഇലകൾ ശേഖരിക്കാറുണ്ട്.

മാനേജ്മെന്റ്

1936 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവൻ നമ്പൂതിരി ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീമതി ചന്ദ്രികാദേവി അന്തർജ്ജനമാണ്. സ്ക്കൂൾ ഹെഡ് മിസ്ട്രസ്സായി ശ്രീമതി ലേഖാ കേശവൻ സേവനമനുഷ്ഠിച്ചുവരുന്നു.

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1936 - എൻ. എ. നീലകണ്‌ഠ പിള്ള
0000-0000 എസ്‌. നാരായണൻ മൂത്തത്‌
0000-0000 പി. ജെ. ജോസഫ്‌ പള്ളിക്കാപ്പറമ്പിൽ
1975 - 85 ഏ. കെ. കേശവൻ നമ്പൂതിരി
1985 - 87 സി. വി. മാത്യു
1987 - 89 കെ. സുകുമാരൻ നായർ
1989 - 91 കെ. ജെ. സ്‌കറിയ
1991- 95 മാണി പീറ്റർ
1995 - 97 എൻ. പി. ചുമ്മാർ

ഉപതാളുകൾ

സ്ഥലനാമചരിത്രം

ഔഷധോദ്യാനം

സ്ക്കൂൾവാർത്ത 2018-19

വിദ്യാരംഗം

അദ്ധ്യാപകർ

അനദ്ധ്യാപകർ

ചിത്രങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ എൻ. പി. പി. നമ്പൂതിരി. - ശ്രീധരീയം ഡയറക്ടർ

വഴികാട്ടി