കോഴിക്കോട് ജില്ലയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. മന്ദങ്കാവ് എ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് 1953ൽ ആണ്. ഈ വിദ്യാലയത്തിൽ പ്രഥമാദ്ധ്യാപകൻ കൂടിയായ കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനും ഉള്ളിയേരി - പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനുമായിരുന്ന ശ്രീ.കേശവൻ കാവുന്തറ ആണ്.

മന്ദങ്കാവ് എ. എൽ. പി സ്കൂൾ
വിലാസം
മന്ദങ്കാവ്

മന്ദങ്കാവ്
,
673614
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ9496212412
ഇമെയിൽhmmannankavealps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47642 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനികുമാരി ടി കെ
അവസാനം തിരുത്തിയത്
19-10-201747642


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

അല്പം ദേശചരിത്രം

ഒരു കാലത്ത് രാജകീയ പ്രൗഢികളോടെ വിളങ്ങിയ ഈ പ്രദേശം പ്രകൃതിയുടെ വൈവിധ്യമാർന്ന വരദാനങ്ങൾ കൊണ്ട് സമ്പുഷ്ടവും നിബിഡമായ തരുലതാദികൾ കൊണ്ട് സുശോഭനവും ഒരു ഭഗവതീ ക്ഷേത്രത്തിന്റെ ആത്മീയപ്രഭകൊണ്ട് സമുജ്ജ്വലവുമായിരുന്നുവത്രെ! നെൽകൃഷികൊണ്ട് സമൃദ്ധമായ വയലുകളും ഈ നാടിന്റെ ഹരിതഭംഗിയുടെ സ്രോതസ്സായിരുന്നു. പടിഞ്ഞാറ് ദിശയിലൂടെ കോരപ്പുഴ ലക്ഷ്യമാക്കി മന്ദഗാമിനിയായി കടന്നുപോവുന്ന രാമൻ പുഴ ഈ പ്രദേശത്തിന്റെ ചാരുതയ്ക്ക് ഇന്നും മിഴിവേകുന്നുണ്ട്. കേരഫെഡ്, ടെക്സ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ നിലയുറപ്പിച്ചിട്ടുളളത് ഇവിടെയുള്ള വിശാലമായ പറമ്പിൻകാട് മലയിലാണ്. ജാതിമതവർഗ്ഗരാഷ്ടീയങ്ങൾക്ക് അതീതമായ സൗഹ്യദവും സാമൂഹികമായ കൂട്ടായ്മയും ഈ ഗ്രാമീണസംസ്കൃതിയുടെ സവിശേഷതയാണ്.

വിദ്യാലയചരിത്രം

മന്ദങ്കാവ് ദേശത്ത് അറിവിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് അഭിവൃദ്ധിയുടെ വെട്ടം തെളിയിക്കുന്ന ഈ വിദ്യാലയം ഈ നാടിന് വലിയൊരു അനുഗ്രഹമാണ്. 1953 ൽ ഓല മേഞ്ഞുണ്ടാക്കിയ ഒരു ഷെഡ്ഡിൽ കേവലം 42 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരൻ സ്ഥാപക മാനേജർ കൂടിയായ കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ്. ഇരട്ടൻ വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ സമീപത്തായി അയനിക്കാം മഠത്തിൽ രാമൻ നായർ എന്ന മാന്യവ്യക്തി വിലക്കു നല്കിയതും റോഡ് അരികിലുള്ളതുമായ 16 സെന്റ് സ്ഥലത്താണ് ഈ സരസ്വതീക്ഷേത്ര സ്ഥാനം. 1953ൽ തുടങ്ങിയ ഈ സ്ഥാപനത്തിന് വിദ്യാഭ്യാസവകുപ്പിൽ നിന്നും സ്ഥിരമായ അംഗീകാരം ലഭിച്ചത് 1960ൽ മാത്രമാണ്. പ്രാരംഭദശയിൽ ഇവിടെ അഞ്ചാംതരം ഉണ്ടായിരുന്നെങ്കിലും അതിന് താൽക്കാലികമായ അംഗീകാരമേ ഉണ്ടായിരുന്നുള്ളൂ. മൺമറഞ്ഞുപോയ പുതിയോട്ടിൽ അമ്മദ്, കുറ്റ്യാട്ട് കുമാരൻ, മഠത്തിൽ കുഞ്ഞിപ്പക്കി സാഹിബ്, അയനിക്കാം മഠത്തിൽ ഉണ്ണി നായർ, ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാൻകുട്ടി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള വളർച്ചയിൽ വിലപ്പെട്ട സംഭാവനകൾ നല്കിയ ആദരണീയവ്യക്തിത്വങ്ങളാണ്. കുറഞ്ഞകാലം കൊണ്ടുതന്നെ ഈ പ്രദേശത്തിന്റെ സജീവസാന്നിധ്യമായി മാറിയ ഏ.കെ.ദാമോദരൻ നായർ, ടി.കെ.വീരാൻകുട്ടി മാസ്റ്റർ, വി.കേശവൻ നമ്പീശൻ, എൻ.എം.നാരായണൻ നായർ തുടങ്ങിയവർ തുടർന്നുള്ള വർഷങ്ങളിൽ ഇവിടെ അദ്ധ്യാപകരായി നിയമിക്കപ്പെട്ടു. അറബിക് പഠനം നടപ്പായതോടെ എ.സി. പൂക്കോയ തങ്ങൾ പ്രസ്തുത തസ്തികയിൽ അദ്ധ്യാപകനിയമനം നേടി. വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികളുടെ നൈസർഗ്ഗികമായ ശേഷികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കാര്യമായ വേദികളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്രസ്തുത അദ്ധ്യാപകരുടെ പ്രവർത്തനം അതീവ കാര്യക്ഷമവും ശ്രദ്ധാർഹവുമായിരുന്നുവെന്നത് അടിവരയിട്ടു പറയേണ്ടതാണ്! സമീപത്തുള്ള പറമ്പിൻകാട് മൈതാനിയിൽ അവരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ഇടക്കിടെ സംഘടിപ്പിക്കപ്പെട്ട കലാ-കായിക-പ്രവൃത്തിപരിചയ മത്സരങ്ങളും ആയോധനകലകളുടെ അത്യപൂർവ്വമായ പ്രദർശനങ്ങളും മറ്റും അതിനള്ള ദൃഷ്ടാന്തങ്ങളാണ്.

പ്രസ്തുത തലമുറയ്ക്കുശേഷം സർവ്വശ്രീ കെ.ശ്രീധരൻ, ഇ.ശ്രീധരൻ, പി.പ്രകാശ് തുടങ്ങിയവ൪ സ്കൂളിന്റെ പ്രധാനധ്യാപകരായും ശ്രീമതി കെ.രമണി അധ്യാപികയായും വിവിധ ഘട്ടങ്ങളിൽ പ്രവ൪ത്തിച്ചു. ശ്രീ. രാഘവൻ കോറോത്ത് ഈ സ്ഥാപനത്തിലെ ആദ്യവിദ്യാർത്ഥിയായി സ്കൂൾ റജിസ്റ്ററിൽ സ്ഥാനം നേടി.

ഭൗതികസൗകര്യങ്ങൾ

ആറ് ദശവത്സരങ്ങളിലൂടെ ഈ വിദ്യാലയം കടന്നെത്തുമ്പോൾ അതിന്റെ ഭൗതിക സൗകര്യത്തിലുണ്ടായ മാറ്റം അഭിലഷണീയവും ആശാവഹവുമാണ്. കെട്ടുറപ്പുള്ളതും സൗകര്യപ്രദവുമായ കെട്ടിടങ്ങൾ പഴയ ഓലമേഞ്ഞുണ്ടാക്കിയ ഷെഡ്ഡുകളെ കേവലം ഓർമ്മകളാക്കിയിരിക്കുന്നു. ക്ലാസ് മുറികളിലോ ഓഫീസിലോ ഫർണീച്ചറുകൾക്കോ മറ്റു ഉപകരണങ്ങൾക്കോ ദാരിദ്യമില്ല. കെട്ടിടങ്ങൾ വൈദ്യുതീകരിക്കപ്പെട്ടവയാണ്. സ്കൂൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് മൈക്ക് സംവിധാനമുണ്ട്. ഓരോ ക്ലാസിലും ലൈബ്രറി സൂക്ഷിക്കാനാവശ്യമായ സ്റ്റീൽ അലമാരകളുണ്ട്. ഓരോ ക്ലാസ് മുറിയിലുമുണ്ട് ക്ലോക്കുകൾ. സ്കൂളിൽ സ്വന്തമായ കിണറും ജലവിതരണ സംവിധാനങ്ങളുമുണ്ട്. 4 ഫ്ലഷ് ഔട്ട് കക്കൂസുകളും ഫ്ലഷ്ഔട്ട് സംവിധാനത്തോടു കൂടിയ ഒരു കുളിമുറിയും ഇവിടെയുണ്ട്. സ്കൂളും കോമ്പൗണ്ടും മതിലുകൾ കെട്ടി സുരക്ഷിതമാണ്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മിനികുമാരി.ടി.കെ (ഹെഡ്മിസ്ട്രസ്) സിന്ധു.പി.എം.കെ. മഞ്ജുഷ.പി.എസ്. സുധീഷ് കുമാർ.ബി.ടി.

ക്ളബുകൾ

മലയാളസമിതി

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ&oldid=412506" എന്ന താളിൽനിന്ന് ശേഖരിച്ചത്