പള്ളികൂടം തുറക്കുമ്പോൾ കാരാഗ്രഹങ്ങൾ അടച്ചുപൂട്ടുന്നു ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ട് തന്നെ ഒരു പ്രദേശത്തിന്റെ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നുകൂടാ. കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ വഴി 4 കിലോമീറ്റർ .മുണ്ടക്കുളം എ.എം.എ ൽ പി സ്കൂൾ പ്രവർത്തന മാരംഭിച്ചിട്ട് 75 വർഷം പിന്നിട്ടു .ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിനപ്പുറത്ത് ഒരു ജനതയുടെ ഹൃദയാവിഷ്ക്കരമായി മാറുന്നത് ചരിത്രത്തിൻെറ നിയോഗമാവാം ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .

എ.എം.എൽ.പി.എസ്. മുണ്ടക്കുളം
വിലാസം
മുണ്ടക്കുളം

മുതുപറമ്പ പി.ഒ,
മുണ്ടക്കുളം
,
673637
,
മലപ്പുറം ജില്ല
സ്ഥാപിതം14 - 10 - 1941
വിവരങ്ങൾ
ഫോൺ9645661443
ഇമെയിൽmklmlp42@gmail.com
കോഡുകൾ
സ്കൂൾ കോഡ്18207 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെബാസ്റ്റ്യൻ. സി. ഡി .
അവസാനം തിരുത്തിയത്
18-10-201718207


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



18207 school emblum

ഒരു കാലഘട്ടത്തിൻെറ ഓർമ്മകൾ

ഒരു പ്രദേശത്തിന്റെ വിദ്യഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തിൻെറ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ടുതന്നെ ഒരു പ്രദേശത്തിൻെറ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . മുണ്ടക്കുളം എ .എം .എൽ .പി .സ്കൂൾ പ്രവർത്തനഭാരംഭിച്ചിട്ട് 75 വർഷം പിന്നിടുന്നു.തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരം പകർന്നു കൊടുത്ത ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിനപ്പുറത്ത് ഒരു ജനതയുടെ ഹൃദയാവിഷ്ക്കാ രമായി മാറുന്നത് ചരിത്രത്തിൻെറ നിയോഗാമാവാം , കാരണം അറിവില്ലായ്മയുടെ ലോകത്തുനിന്ന് അക്ഷരങ്ങളെ കൈപ്പിടിച് നോഹയുടെ പേടകം പോലെ നമ്മുടെ സ്കൂൾ വിജ്ഞാനത്തിൻെറയും സുരക്ഷിതത്വത്തിന്റെയും ഒരു പച്ച തുരുത്തായി ഉയർന്നു വന്നത് ഇതിനൊരു ഉദാഹരണം മാത്രം .ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ൽ ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .പ്രധാനാദ്ധ്യാപകരായി പിരിഞ്ഞ പി ടി കുട്ടികൃഷ്ണൻ നായർ ,ചേറുണ്ണിനായർ ,കെ അബ്ദുൽ അസീസ് മാസ്റ്റർ ,പി മുഹമ്മദ് മാസ്റ്റർ ,വീരാൻകുട്ടി ,ഹൈദ്രുഹാജി, പി പി ജാനകി ടീച്ചർ ,നാണിക്കുട്ടി ടീച്ചർ ,പി കെ കുഞ്ഞഹമ്മദ് ,പത്മനാഭൻ മാസ്റ്റർ എന്നിവരും ,മുൻ മാനേജർമാരായ പാണാളി രായിൻകുട്ടി,പാണാളി മമ്മുണ്ണി എന്നിവരും വിദ്യാലയത്തിന്റെ ഉയർച്ചക്ക് ഏറെ പ്രയത്നിച്ചവരാണ്.ഇക്കാല ത്ത് സർക്കാർ സ്കൂളുകൾക്ക് വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്ന് ധനസഹായം ലഭിച്ചു സ്കൂളുകൾ മെച്ചപ്പെടുത്തുമ്പോൾ ഇതൊന്നും ലഭിക്കാതെ സ്കൂളിന്റെ എല്ലാ പരിമിതികളെയും കൂട്ടായ ശ്രമത്തിൻെറ ഫലമായി തരണം ചെയ്തുകൊണ്ട് ഇന്ന് വിദ്യാലയത്തി ന് കൂടുതൽ കുട്ടികളും കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരും ലഭിച്ചതോടൊപ്പം ഇതിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്‌.2006 ൽ N.C.E.R.Tസിലബസ്സിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു . ഇംഗ്ലീഷ്, മലയാളം മീഡിയം ബാച്ചുകൾ ,ക്ലാസ് തല ലൈബ്രറികൾ ,L S S പരിശീലനങ്ങൾ ,കമ്പ്യൂട്ടർ പഠനം വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ ,പഠനബോധവത്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ തനത് പ്രവർത്തനങ്ങൾ ,കുടുംബ സന്ദർശനവും ,കോർണർ P T A കളും ,കബ് ,ബുൾബുൾ യൂണിറ്റ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് ഈ സ്ഥാപനം. മുതുവല്ലൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന L P സ്കൂളാണ് amlps mundakkulam.

ഭൗതികസൗകര്യങ്ങൾ

  • മൈക്ക് സെറ്റ്‌
  • Water Tank
  • എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
  • കമ്പ്യൂട്ടർറൂം
  • ലാപ്പ്‌ടോപ്പ്
  • കമ്പ്യൂട്ടർ & പ്രിൻറർ
  • ക്ലാസ്സ്‌ റൂമുകൾക്ക് വാതിലുകൾ
  • ബിഗ്‌പിക്ക്ച്ചറുകൾ
  • ഇലക്ട്രിക്‌ ബെൽ * ID CARD,
  • SOUND BOX


  • റീഡിംഗ്റൂം
  • ലൈബ്രറി
  • കംപ്യൂട്ടർ ലാബ്
  • കബ് ആൻഡ് ബുൾ ബുൾ യൂണിറ്റ്
  • വിദ്യാരംഗം കലാവേദി

സ്കൂൾസ്റ്റാഫ്

 
TEACHERS
  1. സെബാസ്റ്റ്യൻ സി ഡി ( ഹെഡ്മാസ്റ്റർ )
  2. റോസിലി വി .കെ
  3. റീന കെ
  4. കുഞ്ഞിമുഹമ്മദ് പി
  5. മുരളി മോഹൻ .ഇ
  6. ജുബൈരിയ്യ പി
  7. മുഹമ്മദ് അഷ്‌റഫ് എംകെ
  8. ഫാത്തിമ സുഹ്‌റ . പി
  9. രമ്യ കെ ഷാജേഷ്
  10. റഷീദ കെ
  11. നസീബ കെ

മുൻ സാരഥികൾ

 
poorvadhyapakar

  1. ടി .കുട്ടി കൃഷ്ണൻ നായർ
  2. ചെറു ണ്ണി മാസ്റ്റർ
  3. കെ .അബ്ദുൽ അസിസ് മാസ്റ്റർ
  4. പി .മുഹമ്മദ് മാസ്റ്റർ
  5. വീരാൻകുട്ടി മാസ്റ്റർ
  6. ഹൈദ്രു ഹാജി
  7. കെ. ആർ.ജാനകി അമ്മാൾ ടീച്ചർ
  8. ഇ ,നാണിക്കുട്ടി ടീച്ചർ
  9. കെ .പത്മനാഭൻ മാസ്റ്റർ
  10. .പി .കുഞ്ഞിമുഹമ്മദ് മാസ്റ്റർ
  11. .പി .പി അഹമ്മദുണ്ണി മാസ്റ്റർ

പി .ടി. എ.സഹകരണത്തോടെ നടത്തപെടുന്ന മറ്റ്പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ പഠനം
പ്രവേശനോൽസവം
ദിനാചരണങ്ങൾ

സ്കൂൾ മേളകൾ=

2017-18 വർഷത്തെ സബ് ജില്ലാ കായിക മേളയിൽ പങ്കെടുത്ത താരങ്ങൾ

കലാമേള ഡിസംബറിൽ 3 മുതൽ7 വരെ G H S കുഴിമണ്ണയിൽ നടന്ന 21)൦ ത് കിഴിശ്ശേരി ഉപജില്ലാ കലോത്സവത്തിൽ,ജനറൽ കലോൽസവത്തിലും അറബിക് കലാമേളയിലും മികച്ച സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു .33 പോയിന്റ്റ് നേടി 4 സ്ഥാനം കരസ്ഥമാക്കി. ഈ വര്ഷം സബ്ജില്ല തലത്തിൽ നടന്ന അലിഫ് അറബി ക്വിസ് ,അക്ച്ചര മുറ്റം ക്വിസ്,വിദ്യാരംഗം ,സബ് ജില്ലാ അറബിക് ക്വിസ്സ് എന്നിവയിൽ ഒന്നാ സ്ഥാനം കരസ്ഥമാക്കിയ സജാദ് റിസ്വാൻ, അനുനന്ദ എന്നിവരെയും അറബിക് കലാമേളയിൽ ഏറ്റവും കൂടുതൽ A ഗ്രേഡ് നേടിയ ജബീര ഷെറിൻ,അമീന നൗറീൻ എന്നിവരെ പ്രത്യാകം അഭിനന്ദിക്കുന്നു.

 
സ്മാർട്ട് റൂം
 
2016-17 winners

സ്കൂൾ വാർഷികം മുണ്ടക്കുളം എ എം ൽ പി സ്കൂൾ അതിൻെറ 75)൦വാർഷികം 2015 -16 ൽ വിപുലമായി ആഘോഷിക്കുകയുണ്ടായി .തികച്ചും അഭിമാനത്തോടെയാണ് ഈ അക്ഷരാലയം മുക്കാൽ നൂറ്റാണ്ട് തികച്ചുകൊണ്ടുള്ള ആഘോഷത്തിന് തിരികൊളുത്തിയത് .നമ്മുടെ രാജ്യം സ്വാതന്ത്യസമരത്തിന്റ തീച്ചൂളയിൽ വെന്തുരുകുമ്പോഴാണ് മുണ്ടക്കുളത്തിന്റെ ഹൃദയ ഭൂമിയിൽ ഈ കലാലയം ഉയർന്നു വന്നത്. ആയിരങ്ങളെ അക്ഷരലോകത്തേക്ക് കൈപ്പിടിച്ചു നയിച്ച ഈ കലാക്ഷേത്രം തികഞ്ഞ ചാരിതാർ ത്ഥ്യതോടയാണ് അതിൻെറ പിറന്നാൾ ആഘോഷിച്ചത് .. ..

വാർഷികം

 
75 VARSHIKAM
 
2016 VARSHIKAM
 
16-17 VARSHKAM

പഠനയാത്ര

   2016 -17  വർഷത്തെ പഠനയാത്ര ജനുവരി 19 നു വ്യാഴായ്ച യായിരുന്നു .വടകര ഇരിങ്ങൽ സ്ഥിതി ചെയ്യുന്ന കേരള ടൂറിസം ഡെവലെപ്മെന്റ്റ് കോർപ്പറേഷൻെറ കീഴിലുള്ള സർഗ്ഗാലയ കര കൗശല ഗ്രാമമായിരുന്നു ഞങ്ങൾ തെരഞ്ഞെടുത്തത്. സമീപ പ്രദേശത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിച്ചു . രാവിലെ 7 .30 യാത്ര പുറപ്പെട്ടു.  കാപ്പാട് ബീച്ച് സന്ദർശിച്ചു ചരിത്ര പ്രാധാന്യം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു .
സർഗ്ഗാലയ പാർക്കിലെത്തി കുറ്റിയാടി ,മൂര്യാട് പുഴയിലെ ബോട്ടിങ് നവ്വ്യാനുഭവമായി .പുഴയുടെ അക്കരെയുള്ള ദ്വീപും സന്തര്ശിച്ചു .മണ്ണ് ,മരം ലോഹങ്ങൾ ,.വിവിധ മുത്തുകൾ  ഗ്ലാസ് ,തുണി ,തുക ൽ പാഴ വസ്തുക്കൾ  എന്നിവ കൊണ്ടുള്ള നിർമാണങ്ങളും പ്രദർശനവും വളെരെ വിലപ്പെട്ടതായിരുന്നു  ഇത്തരം വസ്തുക്കളുടെ ഷോപ്പിങ്ങിനും അവസരമുണ്ടായിരുന്നു  വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം  കുഞ്ഞാലി മരക്കാരുടേയും സാമൂതിരിരാജാവിന്റെയും ചരിത്രവും പോർട്ടുഗലിന്റെ അധിനിവേശവും ധാരാളം ചരിത്ര സത്യങ്ങൾ  ശേഷിപ്പുകൾ ഞങ്ങൾ നേരിട്ടു കണ്ടു മടക്കയാത്രയിൽ കോഴിക്കോടെ പ്ലാനറ്റോറിയവും സന്തര്ശിച്ചു
 
tour study

IT MELA 2017

സംസ്ഥാനത്ത് ആദ്യമായി പ്രൈമറി തലത്തിൽ IT മേള സംഘടിപ്പിച്ചുകൊണ്ട് കിഴിശ്ശേരി സബ്ജില്ലാ വീണ്ടും മാതൃകയാകുന്നു

120 മത്സരാർത്ഥികൾ പങ്കെടുത്ത മേളയിൽ നമ്മുടെ സ്കൂളിൽ നിന്നും സജാദ് റിസ്വാൻ ,അനുനന്ദ ,മുഹമ്മദ് റഫീൽ എന്നിവർ പങ്കെടുത്തു സര്ടിഫിക്കറ് കരസ്ഥമാക്കി

 
ITMELA1


.
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
ബോധ വൽകരണ ക്ലാസുകൾ
PTA,CPTA,MTA,SSG,യോഗങ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം

27- 01 - 2017 9 : 30 am ന് തന്നെ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും സ്ഥലത്തെ പ്രധാന വ്യക്തികളും സ്‌കൂളിൽ എത്തിച്ചേർന്നു. വിദ്യാഭ്യാ സ്‌കൂൾ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു. പി ടി എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ ഹരിതാഭമാക്കാനും പ്ലാസ്റ്റിക് വിമുക്തമാക്കാനും പൂര്വ്വ വിദ്യാർത്ഥികൾ രക്ഷിതാക്കൾ മാനേജർ അദ്ധ്യാപകർ എന്നിവരുടെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ്‌റൂം നിർമിക്കാനും തീരുമാനിച്ചു.

ഈ വർഷത്തെ പ്രതിഭകൾ

ഈ വര്ഷം സബ് ജില്ലാ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ [അലിഫ് അറബിക് ക്വിസ്,അക്ഷരമുറ്റംക്വിസ്,വിദ്യാരംഗം , സബ് ജില്ലാ അറബിക് ക്വിസ് ] അക്ഷരമുറ്റം ജില്ലാ തലത്തിലും മികച്ച വിജയം കൈവരിച്ചവർ സജാദ് റിസ്‌വാൻ , അനുനന്ദ കെ

 
18207 PRATHIBAKAL
പൂർവ വിദ്യാർത്ഥി പ്രതിഭകൾ 
 
18207 statePRATHIBAKAL

2016-17 വർഷത്തെ തനത് പ്രവർത്തനങ്ങൾ

  • വിജയഭേരി

std ഒന്നുമുതൽ നാലു വരെയുള്ള വളരെ പിന്നോക്കം നിൽക്കുന്നകുട്ടികളെ പ്രീ ടെസ്റ്റ് നടത്തി കണ്ടെത്തുകയും മലയാളം ,ഗണിതം,പരിസരപഠനം ,ഇംഗ്ലീഷ് എന്നിവക്ക് പ്രത്യാക മൊഡ്യൂളും ,വർക് ഷീറ്റും തയ്യാറാക്കി ,CPTA ചേർന്ന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വരുന്നു പ്രവർത്തനം = എല്ലാ ദിവസവും 1 .45 മുതൽ 2 .30 വരെ ഇത്തരം കുട്ടികൾക്ക് പ്രത്യാക ക്ലാസ് നൽകി വരുന്നു .ഇവയുടെ ഇടക്കാല വിലയിരുത്തലുകൾ ഓരോ മാസവും ചേരുന്ന CPTA കളിൽ നടത്തുന്നു.

  • വർക്ക് ബുക്ക്

ഭാഷ,ഗണിതം ഇംഗ്ലീഷ്,എന്നിവയിൽ കുട്ടികൾക്ക് അഭ്യാസങ്ങൾ ,പഠ നപ്രവർത്തനങ്ങളുടെ ആവർത്തനം ഏന്നിവ സാധ്യ മാക്കുന്നതിന് SCE R T സിലബസ് കേരള പ്രകാരമുള്ള പ്രൈവറ്റ് ഏജൻസിയുടെ വർക്ക് ബുക്ക്ഉപയോഗിച്ചു വരുന്നു ഗുണം =ഇത് ഗൃഹ പാഠത്തിനുള്ള ഉപാധിയായി അധിക പ്രവർത്തനങ്ങൾ നൽകാനും ,രക്ഷിതാവിനു കുട്ടിയെ സഹായിക്കുന്നതിനുള്ള മെറ്റീരിയലായും ഉപയോഗിച്ച് വരുന്നു .

  • ഒരുദിനം ഒരറിവ്

പ്രവർത്തനം =എല്ലാ പ്രവൃത്തി ദിവസങ്ങളിലും നോട്ടീസ് ബോര്ഡിൽ ആനുകാലികവും ,പൊതുവിജ്ഞാനപ്രദവുമായ ഒരു ചോദ്യവും അതിൻെറ ഉത്തരവും ഓരോ ദിവസവും ഓരോ അധ്യാപകർ എഴുതുകയും മൈക്കിലൂടെ അനൗൺസ് ചെയ്യുന്നു .പിന്നീട്‌ മാസാവസാനത്തിൽ ഇതുമായി ബന്ധപ്പെട്ട ക്വിസ് നടത്തി കൂടുതൽ സ്കോർ കിട്ടുന്ന കുട്ടിയെ എല്ലാ തിങ്കളാഴ്ചയും നടക്കുന്ന അസംബ്ലിയിൽ വച്ച് ആധരിക്കുന്നു വർഷാവസാനം മാർച്ചിൽ ടോപ് സ്കോറിനെ മാത്രം ഉൾ പ്പെടുത്തി ഒരു മെഗാ ക്വിസ് മത്സരം നടത്തി ഒന്ന് രണ്ടു സ്ഥാനക്കാരെ കണ്ടത്തി സ്കോൾ വാർഷികത്തിൽ അവരെ അനു മോദിക്കുന്നതു മാണ്

  • ഹരിതകേരളം

ഞങ്ങൾ തെരഞ്ഞെടുത്തത് = ശുചിത്തം

   പ്രത്യാക അസംബ്ലി കൂടി പ്രതിജ്ഞ എടുത്തു 
 
harithakeralam 1
 
18207 harithakeralamL
  • നമുക്ക് ചുറ്റും
  • ഗണിതം മധുരം
  • എന്റ്റെ നാട്
  • ഭാഷാദിനം (അറബിക്,ഇംഗ്ലീഷ് )
  • എൻെറ രാജ്യം നമ്മുടെ നേട്ടം
  • വിസ്മയിപ്പിക്കും ലോകം
  • എന്റെ വീട്
  • അത്ഭുതങ്ങളുടെ കലവറ
  • മാസാന്ത പ്രസ്‌നോത്തരി {പ്രിന്റഡ് }

വഴികാട്ടി

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും 4 കിലോമീറ്റർ ദൂരം എടവണ്ണപ്പാറ വഴി മുണ്ടക്കുളം അങ്ങാടിയിൽ സ്ഥിതി ചെയുന്നു

{{#multimaps: 11.188572, 75.966142 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._മുണ്ടക്കുളം&oldid=412206" എന്ന താളിൽനിന്ന് ശേഖരിച്ചത്