കെ.എ.യു.പി.എസ്.തച്ചിങ്ങനാടം

23:05, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കെ.എ.യു.പി.എസ്.തച്ചിങ്ങനാടം
വിലാസം
തച്ചിങ്ങനാടം

തച്ചിങ്ങനാടം പി.ഒ,
മലപ്പുറം
,
679325
സ്ഥാപിതം1944 ഒക്ടോബർ 2
വിവരങ്ങൾ
ഫോൺ04832780012
ഇമെയിൽkupsthachinganadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48335 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൂസമ്മ മാത്യു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1944 ഒക്ടോബർ രണ്ടിന് വിജയദശമി നാളിൽ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് പെരിന്തൽമണ്ണ മുൻസിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണൻ നമ്പ്യാർ ആണ് സ്‌കൂൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നൽകി. അങ്ങനെയാണ് കൃഷ്ണ സ്‌കൂൾ എന്ന പേര് ലഭിച്ചത്.

                   1950 - 51ലാണ് വിദ്യാലയം ഹയർ എലമെന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടത്. ഇന്ന് മേലാറ്റൂർ ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമായ കൃഷ്ണ സ്‌കൂളിൽ 39 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും  പ്രീ പ്രൈമറി അധ്യാപകരും പാചകതൊളിലാളികളും സ്‌കൂൾ ബസ് തൊളിലാളികളും ഉൾപ്പെടുന്നതാണ് സ്‌കൂളിലെ ജീവനക്കാർ.സ്‌കൂളിനൊപ്പമുള്ള പ്രീ പ്രൈമറി സെക്ഷനിൽ നൂറോളം ബാലികാ-ബാലന്മാർ പഠിക്കുന്നു.



         ഞങ്ങളെ നയിച്ചവർ

1. ടി.കെ. വേലായുധൻ നായർ


2 പള്ളിക്കുത്ത് ശങ്കുണ്ണി നായർ


3 പള്ളിക്കുത്ത് ദേവകിയമ്മ


4 കെ.വി.ശൂലപാണി വാര്യർ


5 വി.എം.ജോസഫ്‌


6 ടി.ജെ.ലിസി മോൾ


7 എ.പാർവതി

8 കെ.വി.നളിനി

9 സൂസമ്മ മാത്യു

ഭൗതികസൗകര്യങ്ങൾ

  • ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകൾ
  • എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ
  • മത്സര പരീക്ഷകൾക്ക്‌ പ്രത്യേക കോച്ചിങ്‌ ക്ലാസുകൾ
  • എല്ലാ ഭാഗത്തേക്കും സ്‌കൂൾ ബസ്‌ സൗകര്യം
  • എൽ.എസ്‌.എസ്‌ & യു.എസ്‌.എസ്‌ പരിശീലനം
  • കലാ-കായിക പരിശീലനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ഹിന്ദി ക്ലബ്‌
  • സാമൂഹ്യ ശാസ്‌ത്ര ക്ലബ്‌
  • വിവിധ എൻഡോവ്‌മെന്റുകൾ

ഭരണനിർവഹണം

  • സ്‌കൂൾ മാനേജർ - വി.ബിജുമോൻ
  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

വഴികാട്ടി

പെരിന്തൽമണ്ണ താലൂക്കിൽ കീഴാറ്റൂർ പഞ്ചായത്തിൽ അരിക്കണ്ടംപാക്ക്‌ ബസ്‌ സ്റ്റോപ്പിലാണ്‌ കൃഷ്‌ണ യു.പി. സ്‌കൂൾ. പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂർ റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ കൃഷ്‌ണ യു.പി. സ്‌കൂളിൽ എത്തിച്ചേരാനാവും