എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം

20:47, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പൊന്നാംകയം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുക്കം ​ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സ്ഥാപിതമായി.

എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം
വിലാസം
പൊന്നാംകയം.

പൊന്നാംകയം. പി.ഒ, കോഴിക്കോട്,കേരളം, Pin: 673603
,
673603
സ്ഥാപിതം13 - 10 - 1952
വിവരങ്ങൾ
ഫോൺ04952276700
ഇമെയിൽsnmalpsponnamkayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47327 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശീതള ഇ കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ


ചരിത്രം

കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേർന്ന് കിടക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ  വടക്ക് ഭാഗത്ത്, കാടോത്തിമലയുടെ അടിവാരത്തായി കാളിയാംപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാംകയം ശ്രീനാരായണ മിഷൻ ലോവർ പ്രൈമറി  സ്കൂൾ ഈ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ്.1952 ഒക്ടോബർ 13  ന് രൂപീക്യതമായ ഈ  സ്കൂൾ പ്രദേശവാസികൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് ശോഭയോടെ നിലകൊള്ളുന്നു.പൂർവ്വികരുടെ ദീർഘവീക്ഷണത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് എസ്.എൻ.എം.എ.എൽ.പി. സ്കൂൾ പൊന്നാംകയം.
       സ്കൂളിന്റെ ആദ്യ മാനേജർ ശ്രീ. പി.കെ. സുകുമാരൻ  പറമ്പനാട്ട് ആയിരുന്നു  .2012 മുതൽ എസ്.എൻ.ഡി.പി. യോഗം പൊന്നാംകയം ശാഖയിൽ നിന്നും ഈ സ്കൂൾ എസ്.എൻ.ഡി.പി. യോഗം ഏറ്റെടുക്കുകയും ,സ്കൂളിന്റെ ഭൗതിക-അക്കാദമിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.ഇപ്പോഴത്തെ മാനേജർ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപള്ളി നടേശൻ സർ ആണ്.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.പി.എൻ.തങ്കപ്പൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശീതള ഇ കെ  ആണ്  പ്രധാനധ്യാപിക..2012 മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ തുടങ്ങി. നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം ഏതാനും വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ പുരോഗതി നേടിക്കൊണ്ട്  മികച്ചതായി മുന്നോട്ടുപോകുന്നു.
        



ഭൗതികസൗകരൃങ്ങൾ

   പുന്നക്കൽ പുല്ലൂരാംപാറ റോഡിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന നമ്മുടെ വിദ്യാലയത്തിൽ, ഏഴ് ക്ലാസ്സ് മുറികളും, ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും, ഓഫീസ്  മുറിയും, പാചക പുരയും ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും  പ്രത്യേകം ടോയ്ലറ്റുകളും,കുടിവെള്ള സൗകര്യവുമുണ്ട് .കൂടാതെ  മൂന്ന് കമ്പ്യൂട്ടറുകളും, പ്രൊജക്ടറും, പ്രിന്ററും, ഇന്റർ നെറ്റും  ഉണ്ട്. സർക്കാരിന്റെയും  മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.

മികവുകൾ

    സാമൂഹിക പങ്കാളിത്ത്വത്തോടെ മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിന്റെ മികവ് ഉയർത്തിപിടിക്കുന്നു. രക്ഷിതാക്കളുടെ പങ്കാളിത്വത്തോടെ പഠനോപകരണ നിർമ്മാണം, പ്രാദേശിക പി.ടി.എ ,ദിനാചരണങ്ങൾ, രക്ഷിതാക്കളുമായുള്ള സ്കൂളിന്റെ മികച്ച ഇടപെടലുകൾ, I T അധിഷ്ടിത പഠനം തുടങ്ങിയവ നമ്മുടെ സ്കൂളിനെ മികച്ചതാക്കുന്നു.

ദിനാചരണങ്ങൾ

    പ്രൗഢഗംഭീരമായ പ്രവേശനോത്സവം മുതൽ  ലോകപരിസ്ഥിതി ദിനം, വായനദിനം  ,സ്വാതന്ത്യദിനം , ഓണാഘോഷം,  അദ്ധ്യാപകദിനം   ,ഗാന്ധിജയന്തി, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങൾ മികച്ച രീതിയിൽ നടത്തി വരുന്നു.

അദ്ധ്യാപകർ

 ശീതള ഇ കെ  (H M)  
 ശ്യാമളദേവി എം കെ
 റാണി  പി
 ദിലീപ് കുമാർ കെ ജി

ക്ളബുകൾ

   അദ്ധ്യാപകരുടെ നേത്യത്വത്തിൽ  വിവിധ ക്ളബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തി വരുന്നു, എല്ലാ മാസങ്ങളിലും യോഗം ചേരുന്നു, മിനുട്സ് സൂക്ഷിക്കുന്നു.

സയൻസ് ക്ളബ്

   കൺവീനർ  രഹ്ന മൂസ നേത്യത്വത്തിൽ 12 അംഗ സയൻസ് ക്ളബ്

ഗണിത ക്ളബ്

    കൺവീനർ ശരത്ത് , 15 അംഗങ്ങൾ

ഹെൽത്ത് ക്ളബ്

     കൺവീനർ അഖില ബാബു,  12  അംഗങ്ങൾ

ഹരിതപരിസ്ഥിതി ക്ളബ്

      സയൻസ് ക്ളബ് അംഗങ്ങൾ എല്ലാവരും ഹരിതപരിസ്ഥിതി ക്ളബിലെയും അംഗങ്ങളാണ്. 


 
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ........

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

    കൺവീനർ ദർശന ഗോപകുമാർ , 12  അംഗങ്ങൾ

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3909285,76.038239|width=800px|zoom=12}}