ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം

06:23, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


പള്ളിപ്പുറം എന്ന അതിമനോഹരമായ കൊച്ചുഗ്രാമത്തിലെ 16 വാർഡ് പരിധിയിലാണ് പല്ലുവേലിൽ ഭാഗം ഗവ. യു.പി. സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ സ്ക്കൂൾ 103 വർഷത്തിന്റെ നിറവിലാണ്. 1914 മുതൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു

ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം
വിലാസം
പള്ളിപ്പുറം

pallippuramപി.ഒ,
,
688541
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04782552899
ഇമെയിൽ34246cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34246 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.യു. എലിസമ്മ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ


ചരിത്രം

കായലോളങ്ങൾ അതിരുടുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 16 വാർഡിൽ ചെങ്ങണ്ട – തൃച്ചാറ്റുകുളം എം എൽ എ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണിത്.103 വർഷം പഴക്കമുള്ള ഈ വിദ്യാലയം 1914 ൽ സ്ഥാപിതമായി എന്ന് ചരിത്ര രേഖകൾ പറയുന്നു.പല്ലുവേലിൽ ശ്രീപത്മനാഭകുറുപ്പ് വക 19എ / 2 സർവ്വേ നമ്പർ ഉള്ള 70 സെന്റ് പുരയിടത്തിലാണ് സ്കുൾ സ്ഥിതിചെയ്യുന്നത്. പിന്നീട് 30 സെന്റ് കളിസ്ഥലമായി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ ഗോപാലപിള്ള സാർ നൽകുകയുണ്ടായി.പല്ലുവേലിയിലെ സുമനസുകളായ നാട്ടുകാരിൽ നിന്ന് ധനശേഖരം നടത്തിയാണ് സ്ക്കുൾ പണികഴിപ്പിച്ചത്.ആദ്യം എൽ പി സ്കൂൾ ആയാണ് ആരംഭിച്ചത് . അയിത്താചാരം നിലനിന്ന തിരുവിതാംകൂർ രാജഭരമകാലത്തും നാനാജാതി മതസ്ഥർ ഒന്നിച്ചിരുന്നു പഠിച്ചിരുന്ന വിദ്യാലയമായിരുന്നു നമ്മുടെ വിദ്യാലയം. 1980ൽ യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ എക യു. പി. സ്ക്കൂളാണിത്.സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടനേകം പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് നിദാനമായിത്തീർന്നിട്ടുണ്ട്. ശ്രീ ജോസഫ് സാർ പ്രഥമാധ്യാപകനായിരുന്ന കാലം വിദ്യാലയചരിത്രത്തിന്റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എസ്സ് .എം.സിയുടെയും,പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും ശ്രമങ്ങൾ തുടർന്നു വരുന്നു. സ്ക്കുളിന് സ്വന്തമായി കംന്വ്യൂട്ടർ, പ്രിന്റർ,ഫർണിച്ചർ എന്നിവ എസ്സ്.എസ്സ്.എ , പഞ്ചായത്തിൽ നിന്നും ലഭിച്ചിരുന്നു.സ്ക്കുളിന്റെ ചിരകാല സ്വപ്നമായിരുന്ന സ്ക്കൂൾ ബസ്സ് ശ്രീ ആരിഫ് എം.എൽ. എ തന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ഗോപാലപിള്ള സാർ,
  2. ശ്രീ ജോസഫ് ,
  3. ശ്രീ രമേശൻ,
  4. ശ്രീ.വാമനപ്രഭു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പല്ലുവേലിൽ ശ്രീ ഹരികൃഷ്ണൻ,
  2. പള്ളിപ്പുറം ശ്രീ മോഹന ചന്ദ്രൻ
  3. ശ്രീ പള്ളിപ്പുറം മുരളി,
  4. ശ്രീ സി കെ ചന്ദ്രശേഖരൻ നായർ

വഴികാട്ടി