നാഗലശ്ശേരി പഞ്ചായത്തിലെ ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1912 ജൂൺ 12ന് ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

എച്.എസ്.പെരിങ്ങോട്
വിലാസം
പെരിങ്ങോട്

പെരിങ്ങോട് പി.ഒ,
പാലക്കാട്
,
679535
,
പാലക്കാട് ജില്ല
സ്ഥാപിതം12 - 06 - 1912
വിവരങ്ങൾ
ഫോൺ04662370144
ഇമെയിൽhsperingode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗൗരി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1912 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.. 1930-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1962-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിൽ പഞ്ചവാദ്യം ശാസ്തീയമായി അഭ്യസിപ്പിക്കാൻ ആരംഭിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ 24 വർഷമായി പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാൺ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പഞ്ചവാദ്യം പഠനം
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാട് ,ശ്രീ.വി.യം.നാരായണൻ, ശ്രീമതി.പി.കെ.വൽസലകുമാരി, ശ്രീ.പി.ശംകരൻകുട്ടി നായർ, ശ്രീ.എൻ.പരമേശ്വരൻ നന്പൂതിരി, ശ്രീമതി പി.യം.സരസ്വതി, ശ്രീ.കെ.വാസുദേവൻ, ശ്രീമതി .എൻ.വിജയകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=എച്.എസ്.പെരിങ്ങോട്&oldid=391086" എന്ന താളിൽനിന്ന് ശേഖരിച്ചത്