സെന്റ് ആന്റണീസ് എച്ച്.എസ് കടപ്ലാമറ്റം.

19:31, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കടപ്ലാമറ്റം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂൾ എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1937 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

സെന്റ് ആന്റണീസ് എച്ച്.എസ് കടപ്ലാമറ്റം.
വിലാസം
കടപ്ലാമറ്റം

കടപ്ലാമറ്റം പി.ഒ,
കോട്ടയം
,
686571
,
കോട്ടയം ജില്ല
സ്ഥാപിതം04 - 05 - 1937
വിവരങ്ങൾ
ഫോൺ04822 252047
ഇമെയിൽkadaplamattomhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ബീനാ ജേക്കബ്
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കടപ്ലാമറ്റം ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ് പുത്തൻപുരയ്ക്കൽ, വിശ്രമജീവിതം നയിച്ചിരുന്ന റവ. ഫാ. തോമസ് മരുതുക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെ യുവജനങ്ങൾ 1931 മുതൽ ഇവിടെ ഒരു മിഡിൽസ്ക്കൂൾ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. റവ. ഫാ. സഖറിയാസ് പൂവത്തുങ്കലിന്റേയും വികാരിയായി വന്ന റവ. ഡോ. മാത്യു വരിക്കയിലിന്റെയും നേതൃത്വത്തിൽ ഈ ശ്രമം തുടരുകയും 1937 മെയ് 4ന് ഗവൺമെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. ആ വർഷം മെയ് 17 ന് മിഡിൽസ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. പള്ളിമേടയിൽ ആരംഭിച്ച സ്ക്കൂളിന്റെ ഹെഡ് മാസ്റ്ററായി റവ. ഫാ. സഖറിയാസ് പൂവത്തുങ്കലും അദ്ധ്യാപകരായി ശ്രീ. കെ. എ. ലൂക്കോസ് കൂവള്ളൂർ ശ്രീ. കെ. കെ. ജോസഫ് കുളിരാനി എന്നിവരും നിയമിതരായി. അടുത്ത വർഷം ശ്രീ. ജോർജ് തോമസ് കുട്ടൻതറപ്പേൽ നിയമിക്കപ്പെട്ടു.


റവ. ഫാ. ജോസഫ് ഐക്കരമറ്റത്തിലിന്റെയും റവ. ഫാ. ജോസഫ് കൂവള്ളൂരിന്റെയും മാനേജിങ് ബോർഡിന്റെയും പരിശ്രമഫലമായി 1949 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. റവ. ഫാ. സഖറിയാസ് പൂവത്തുങ്കൽ തന്നെയായിരുന്നു ഹെഡ് മാസ്റ്റർ. അറിവിന്റെയും സംസ്ക്കാരത്തിന്റെയും പ്രകാശം ചൊരിഞ്ഞുകൊണ്ട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഫുട്ട്ബോൾ കോർട്ടും 200 മീറ്റർ ട്രാക്കും ഉള്ള അതി വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

എല്ലാ കമ്പ്യൂട്ടറുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ലൈബ്രറിയും വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൂണിയർ റെഡ് ക്രോസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ് & സ്റ്റാഫ്

സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ കടപ്ലാമറ്റം ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിലവിൽ - വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. മാത്യു ചന്ദ്രൻകുുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ. ജോസഫ് തടത്തിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.

ഹെഡ് മിസ്ട്രസ് ശ്രീമതി ബീനാ ജേക്കബിന്റെ നേതൃത്വത്തിൽ 12 അംഗ സ്റ്റാഫ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  1. 937 - 45 - റവ. ഫാ. സഖറിയാസ് പൂവത്തുങ്കൽ‌
  2. 1945 - 46 -എം. എ. മാത്യു മുതിരകാലായിൽ
  3. 1946 - 53 - റവ. ഫാ. സഖറിയാസ് പൂവത്തുങ്കൽ
  4. 1953 - 55 - റവ. ഫാ. കെ. ജെ. വർക്കി കുഴിവേലിത്തടം
  5. 1955 - 56 - പി. എ. ഉലഹന്നൻ പേരൂക്കുന്നേൽ
  6. 1956 - 60 - വി. റ്റി. ഇഗ്നേഷ്യസ് വെള്ളരിങ്ങാട്ട്
  7. 1960 - 63 - ജെ. തൊമ്മി ഓലിക്കൽ
  8. 1963- 66 - റവ. ഫാ. കെ. ജെ. വർക്കി കുഴിവേലിത്തടം
  9. 1966 - 68 - കെ. വി. വർഗീസ് കളപ്പുരയ്ക്കൽ
  10. 1968 - 70 - പി. എ. ജോസഫ് പുറക്കുഴി
  11. 1970 - 74 - റ്റി. പി. ജോസഫ് ചൊള്ളമ്പുഴ
  12. 1974 - 79 - കെ. വി. വർഗീസ് കളപ്പുരയ്ക്കൽ
  13. 1979 - 81 - പീ. എ. കുര്യാക്കോസ് പൊയ്കയിൽ
  14. 1981 - 85 - ഭരതദാസ് ചാലക്കുന്നത്ത് വാര്യത്ത്
  15. 1985 - 85 - പി. ജെ. തോമസ് പുളിക്കത്താഴെ
  16. 1985-88 - എം. എം. ആഗസ്തി മറ്റത്തില്
  17. 1988- 91 - എം. ഡി. ജോൺ മഞ്ഞാലിൽ
  18. 1991 - 97 - സി. റ്റി. ജോസ് നരിമറ്റം
  19. 1997- 99 - ജോയി ജോസഫ് കുളിരാനിയിൽ
  20. 1999 - 2000 - മാത്യു തോമസ് നെല്ലരി
  21. 2000 - 01 - തോംസൺ ജോസഫ് പോർക്കാട്ടിൽ
  22. 2001- 05 - ആലീസ് തോമസ് കുറുവാച്ചിറ
  23. 2005- 09 - ഫിലിപ്പ് എം. എം. മാഞ്ഞിലേട്ട്
  24. 2009-11 - ശ്രീ ഷാജ് സെബാസ്റ്റ്യൻ
  25. 2011-13 - ശ്രീ സെബാസ്റ്റ്യൻ സി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ. എം. മാണി - മുൻ ധന മന്ത്രി

വഴികാട്ടി