ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്

15:40, 11 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sahani (സംവാദം | സംഭാവനകൾ)

GOVT HSS MEDICAL COLLEGE തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തു മെഡിക്കല്‍ കോളേജിനു സമീപം കുമാരപുരം എന്ന സ്ഥലത്താണു് സ്കൂള്‍ സ്ഥിതി ചെയ്യുന്നതു്.സമീപ പ്രദേശങ്ങളിലെ കുട്ടികള്‍ക്കും,മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും മക്കള്‍ക്കും ഹൈസ്കൂള്‍ വിദ്യാഭ്യാസം ലഭിയ്ക്കുന്നതിനു സൗകര്യമുണ്ടയിരുന്നില്ല.1964-ല്‍ ആരോഗ്യവകുപ്പിന്റേയും നാട്ടുകാരുടേയും ശ്രമഫലമായാണു് സ്കൂള്‍ യാഥാര്‍ഥ്ത്യമായതു്.ഇന്നു് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ മെഡിക്കല്‍ കോളേജ് അതിന്റെ ഗതകാല പ്രൗഢി നില നിര്‍ത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണു്.

ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്
വിലാസം
കുമാരപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-2009Sahani





ചരിത്രം

കുമാരപുരം ,പട്ടം,ശ്രീകാര്യം,ഉളളൂര്‍, മേഖലകളിലെ വിദ്യാര്‍ഥ്തികള്‍ക്കു് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു വേണ്ടി സര്‍വ്വശ്രീ ടി.പി ജനാര്‍ദ്ദനന്‍,ഡബ്ള്യൂ.സാം,കുമാരപുരം പൊന്നന്‍ കോണ്‍ട്രാക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്കൂള്‍ നിര്‍മ്മാണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.മെഡിക്കല്‍ കോളേജ് വികസനത്തിനു വേണ്ടി ആരോഗ്യവകുപ്പ് അക്വയര്‍ ചെയ്ത ഏഴു് ഏക്കര്‍ പതിനഞ്ചു് സെന്‍റ് സ്ഥലത്ത് സ്കൂള്‍ സ്ഥാപിക്കാന്‍ തീരുമാനമായി.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീ.തങ്കവേലു ചെയര്‍മാനും ഡബ്ള്യൂ.സാം സെക്രട്ടറിയുമായി നിര്‍മ്മാണസമിതി രൂപീകരിച്ചു.1964ല്‍സ്കൂള്‍ കെട്ടിടനിര്‍മ്മാണത്തോടൊപ്പംതന്നെ മെഡിക്കല്‍ കോളേജ് ബോയ്സ് ഹോസ്ററലിന്‍റെ രണ്ടു മുറികളിലായി സ്കൂളും ആരംഭിച്ചു.

	ആദ്യത്തെ പ്രഥമാദ്ധ്യാപകന്‍ ശ്രീ.പൊന്നയ്യനായിരുന്നു.1966 ജൂണില്‍ സംപൂര്‍ണ്ണ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1970ല്‍ പ്രധാനകെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായി.18-5-1964ല്‍ പ്രവേശനം നേടിയ ശ്രീമതി എസ്.രേണുകാകുമാരിയാണു് ആദ്യ വിദ്യാര്‍ത്ഥിനി.1991ല്‍ സ്കൂളിനു് സ്വന്തമായി കളിസ്ഥലം നിര്‍മ്മിച്ചു. 1998ല്‍ സ്കൂള്‍ ഹയര്‍സെക്കന്‍ററിയായി ഉയര്‍ത്തപ്പെട്ടു.XI,XII ക്ളാസ്സുകളിലായി 12 ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ശ്രീ വി.ശിവന്‍കുട്ടി എം എല്‍ എ യെ പോലെ രാഷ്ട്രീയ സാമൂഹിക ബൗദ്ധിക രംഗങ്ങളില്‍ കഴിവു തെളിയിച്ച അനേകം പേര്‍ ഈ വിദ്യാലയത്തില്‍നിന്നും പഠനം പൂര്‍ത്തിയാക്കി പോയിട്ടുണ്ട് നഗരത്തിലെ പല സ്കൂളുകളേയും പോലെ വേണ്ടത്ര പരിഗണനയും പരിചരണവും കിട്ടാതെകിടന്ന സ്കൂള്‍ ഇപ്പോള്‍ ഉയര്‍ ത്തെഴുന്നേല്‍പ്പിന്‍റെ പാതയിലാണു്.പ്രഥമാദ്ധ്യാപകനെ കൂടാതെ 7 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ പ്രിന്‍സിപ്പലിനെ കൂടാതെ 31 അദ്ധ്യാപകരുണ്ട്.ഇതില്‍ 7 പേര്‍ താത്കാലിക അദ്ധ്യാപകരാണു്. രണ്ടു് ലാബ് അസിസ്ററന്‍റു്മാരുടെ സേവനവും ലഭ്യമാണു്.

ഭൗതികസൗകര്യങ്ങള്‍

രണ്ടു നിലകളിലായി പതിനാറ് ക്ലാസ്സ് മുറികള്‍.നാല് സയന്‍സ് ലാബുകള്‍ രണ്ടു് കംപ്യൂട്ടര്‍ ലാബുകള്‍,രണ്ടിലും ബ്രോഡ് ബാന്‍റ് ഇന്റര്‍നെററു് കണക്ഷനുണ്ടു്. രണ്ടു് ലൈബ്രറികള്‍, റീഡിംഗ് റൂം കൂടാതെ വിശാലമായ കളിസ്ഥലവും സ്കൂളിനു സ്വന്തമായുണ്ടു്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

           ക്ലാസ്സ് മാഗസിന്‍,വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയ്ക്കുപുറമേ സയന്‍സ്,മാത് സ്,സോഷ്യല്‍ സയന്‍സ് എന്നിങ്ങനെ വിവിധവിഷയങ്ങളുമായി ബന്ധപ്പെട്ടും ക്ലബ്ബുകളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടു് കൂടാതെ എന്‍.എസ്സ്.എസ്സ്,ടൂറിസം ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബു് എന്നിവയും സജ്ജീവമാണു്.

മാനേജ്മെന്റ്

ഗവണ്‍മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വി.ശിവന്‍കുട്ടി എം.എല്‍.എ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

എഡിസണ്‍.ജെ.കെ എഡിസണ്‍.ജെ.കെ