ആത്മവിദ്യാസംഘം യുപി. സ്ക്കൂൾ ചെറുവണ്ണൂർ

11:56, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17544 (സംവാദം | സംഭാവനകൾ)
ആത്മവിദ്യാസംഘം യുപി. സ്ക്കൂൾ ചെറുവണ്ണൂർ
വിലാസം
കൊളത്തറ,ചെറുവണ്ണൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം1 - സെപ്തംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-02-201717544





ചരിത്രം

കൊളത്തറ ചെമ്മണ്‍ പാതകളുടെയും ചെറിയ പീടിക മുറികളുടെയും കൊച്ചു ഗ്രാമമായിരുന്ന കാലത്ത് ആത്മ വിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാപരിഷ്ക്കാരണി എന്ന ഉപസമിതിയിലൂടെ 1922 സപ്തംബറിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് .

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും, ജാതി വ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങള്‍ക്കും ഇടയില്‍ പെട്ട് സാമൂഹ്യശ്രേണിയുടെ അടിത്തട്ടില്‍ കിടന്നിരുന്നവരെ അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശമേഖലകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ അവിശ്രമം പ്രയത്നിച്ച ആത്മീയാചാര്യനായ വാഗ്ഭടാനന്ദഗുരു ദേവന്‍‍ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിന്റെ തിരുനാമത്തില്‍ പ്രവത്തിക്കുന്നതാണ് ഈ വിദ്യാലയം.

1923ല്‍ 1മുതല്‍ 4വരെ ക്ലാസുകള്‍ക്ക് അംഗീകാരം കിട്ടി. നീണ്ട 13വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 1937ല്‍ ആറാം ക്ലാസ് ആരംഭിച്ചതോടെ അന്ന് 8000 ജനസംഖ്യയുണ്ടായിരുന്ന ഈ ഗ്രാമത്തില്‍ ആദ്യത്തെ ഹയര്‍ എലിമെന്റെറി സ്കൂള്‍ ജനിക്കുകയായിരുന്നു.അന്നുവരെ അഞ്ചാംതരം ജയിച്ച 10വയസ്സായ ഒരുകുട്ടി 3നാഴിക നടന്ന് ഫറോക്ക് ബി.ഇ.എം ഹയര്‍ എലിമെന്റെറി സ്കൂളില്‍ പോയി ഉപരി പഠനം നടത്തേണ്ട വിഷമാവസ്ഥ ഇവിടെ ആറാം ക്ലാസ് ആരംഭിച്ചതോടെ ഒഴിവായി.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 7,8 ക്ലാസുകള്‍കൂടി ആരംഭിച്ചതോടെ 1940 മുതല്‍ ഈ സ്കൂള്‍ സ്ഥിരമായ പൂര്‍ണ്ണ അംഗീകാരമുള്ള ഹയര്‍ എലിമെന്റെറി സ്കൂളായി ഉയര്‍ന്നു.


ഭൗതികസൗകര്യങ്ങള്‍

മുന്‍ സാരഥികള്‍:

കൊല്ലമ്പലത്ത് ശങ്കരന്‍കുട്ടി, പാട്ടത്തില്‍ മോയുണ്ണി, വള്ളത്തോള്‍ കുമാരമേനോന്‍, ഇ. സുബ്രഹ്മണ്യന്‍, ടി. മൈത്രേയന്‍, കെ. സത്യഭാമ, പി. സുരേശ്വരന്‍, സി. എച്ച്. ഉലഹന്നാന്‍, പി.എസ്. രാധാഭായ്, പി. ഭാരതി, പി. എ. വിജയലക്ഷ്മി, എന്‍. വി. നിര്‍മ്മല.

മാനേജ്‌മെന്റ്

തുടക്കത്തില്‍ ഇ. എസ്. കൃഷ്ണന്‍ അവര്‍കളും 1924 ജൂണ്‍  മുതല്‍ പി.വി. ഗോവിന്ദന്‍ അവര്‍കളും 1928  മെയ്   മുതല്‍ പി രാഘവന്‍ അവര്‍കളും, 1958 മെയ് മുതല്‍ പി സുരേശ്വരന്‍ അവര്‍കളും  സ്കൂളിന്റെ മാനേജര്‍മാര്‍  ആയിരുന്നു. ഇപ്പോള്‍ ശ്രീമതി. അംബുജാക്ഷിയാണ് മാനേജര്‍.

അധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി