വി.വി.യു.പി.എസ്. ചേന്നര

16:28, 13 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പ‍ുറം ജില്ലയിൽ തിര‍ൂർ ഉപജില്ലയിൽ മംഗലം പഞ്ചായത്തിൽ 1918-ൽ സ്ഥാപിതമായ ഒര‍ു എയ്ഡഡ് വിദ്യാലയമാണ് 

വി. വി. യു. പി.സ്ക‍ൂൾ ചേന്നര.

വി.വി.യു.പി.എസ്. ചേന്നര
V.V.U.P. SCHOOL
വിലാസം
ചേന്നര

മംഗലം പി.ഒ.
,
676561
,
മലപ്പുറം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽviswavidhyalayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19772 (സമേതം)
യുഡൈസ് കോഡ്32051000705
വിക്കിഡാറ്റQ64567920
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരുർ
ഉപജില്ല തിരുർ
ഭരണസംവിധാനം
താലൂക്ക്തിരുർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ580
പെൺകുട്ടികൾ654
ആകെ വിദ്യാർത്ഥികൾ1234
അദ്ധ്യാപകർ52
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജ
പി.ടി.എ. പ്രസിഡണ്ട്നൂർജഹാൻ
എം.പി.ടി.എ. പ്രസിഡണ്ട്മിസ്‌രിയ
അവസാനം തിരുത്തിയത്
13-03-2026Jktavanur


പ്രോജക്ടുകൾ




ചരിത്രം

1918-ൽ ആരംഭിച്ച് 1922-ൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. കരിപ്പായി പറമ്പിലാണ് സ്കൂൾ സ്ഥാപിച്ചതും പ്രവർത്തനം തുടങ്ങിയതും. ചേലോട്ട് ഗോവിന്ദ പണിക്കർ ആയിരുന്നു സ്ഥാപകൻ. എൽ. പി. വിഭാഗം മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഏതാണ്ട് 10 വർഷത്തോളം അവിടെ തുടർന്നശേഷം ഇപ്പോൾ സ്ഥിതി ചെയ്യുന്നതിന്റെ വടക്കു ഭാഗത്തേക്കായി ഷെഡ്ഡ് നിർമ്മിച്ച് അങ്ങോട്ടു മാറ്റി. ആ സമയം പ്രത്യേക ഓഫീസ് മുറിയോ മറ്റ് അനുബന്ധ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്ഥിരം കെട്ടിടവും സൗകര്യങ്ങളും ഒരുക്കി പ്രവർത്തനം തുടങ്ങിയത്.പോത്താഞ്ചേരി പുത്തൻവീട്ടിൽ ഭാസ്കരൻ നമ്പ്യാർ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി. വിദ്യാലയത്തിന്റെ ജൂബിലി വാർഷികത്തിൽ പി.ടി.എ. ഇദ്ദേഹത്തിന്റെ പേരിൽ ഒരു എൻഡോവ്മെന്റ് ഏർപ്പെടുത്തി. മഠത്തിൻ കീഴിൽ രാവുണ്ണി മാഷ്, നാരായണൻ മാസ്റ്റർ തുടങ്ങിയ പ്രഗൽഭരായിരുന്നു ആദ്യകാല അധ്യാപകർ. കുമാരൻ മാസ്റ്റർ, വള്ളത്തോൾ ഭരതരാജൻ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന അധ്യാപകരും വിശ്വവിദ്യാലയത്തിന്റെ സംഭാവനയായിരുന്നു. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറിയ ശേഷമാണ് യു.പി. വിഭാഗം പ്രവർത്തനം ആരംഭിച്ചത്.

1988-ൽ വള്ളത്തോൾ കുടുംബത്തിൽ നിന്നും വിശ്വവിദ്യാലയം മൗലാന എജുക്കേഷൻ ചാരിറ്റി ട്രസ്റ്റിന് കൈമാറി. ശ്രീ. മുഹമ്മദ് യാസീൻ സ്കൂളിന്റെ മാനേജർ ആയി മാറുകയും ചെയ്തു. അന്നുമുതൽ ഇന്നുവരെ നിരന്തരമായ മാറ്റങ്ങളാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. പഴകി ജീർണ്ണിച്ച എല്ലാ കെട്ടിടങ്ങളും മാറ്റി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. ഒന്നൊന്നായി അനുബന്ധ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. മാനേജ്മെന്റിനൊപ്പം പി.ടി.എ. യും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഒറ്റക്കെട്ടായി സ്കൂളിന്റെ വികസനങ്ങളിൽ ഇടപെട്ടു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

"https://schoolwiki.in/index.php?title=വി.വി.യു.പി.എസ്._ചേന്നര&oldid=2965440" എന്ന താളിൽനിന്ന് ശേഖരിച്ചത്