ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രൈമറി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രൈമറി വിഭാഗം
പ്രൈമറി വിഭാഗത്തിൽ 5,6,7ക്ലാസ്സുകളിലായി 126കുട്ടികളും, 7 അധ്യാപകരുമാണുള്ളത്. ഓരോ സ്റ്റാൻഡേർഡിലും രണ്ട് ഡിവിഷൻ വീതവും UPക്ക് വേണ്ടി ഒരു പ്രത്യേക IT ലാബും ഉണ്ട് . UPവിഭാഗത്തിൽ ജെ ആർ സി യൂണിറ്റ് ഉണ്ട്.ഇംഗ്ലീഷ് പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടി ഏഴാം ക്ലാസ്സിന് GOTECപദ്ധതി നടപ്പിലാക്കി വരുന്നു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നല്ലരീതിയിൽ നടന്നു വരുന്നു. പഠനപിന്തുണ ക്ലാസ് , ശ്രദ്ധ ക്ലാസ് എന്നിവയും നല്ല രീതിയിൽ നടന്നു വരുന്നു.
സ്വദേശ് മെഗാ ക്വിസ് (30/7/25)
ഇന്ന് സ്കൂൾ തല സ്വദേശ് മെഗാ ക്വിസ് നടത്തി . 7Bയിലെ ഗൗരി സുനിൽ ഒന്നാം സ്ഥാനവും ആനന്തിക ലക്ഷ്മി രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
ജെ ആർ സി പ്രവർത്തനങ്ങൾ
025-26 അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി ജെ ആർ സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും സ്കൂളിന്റെ മുഖ്യ പ്രവേശന കവാടവും സ്കൂൾ അങ്കണവും കുരുത്തോലയും വർണ്ണാഭമായ തോരണങ്ങളാലും കമനീയമായി അലങ്കരിച്ച് നവാഗതരെ സ്വാഗതം ചെയ്യുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തു . പ്രവേശനോത്സവ ദിവസം ജെ ആർ സി കേഡറ്റുകൾ നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും പൂച്ചെണ്ടുകൾ നൽകി പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറികളിലേക്ക് ആനയിക്കുകയും സ്കൂൾ ഓപ്പൺ ആഡിറ്റോറിയത്തിന്റെ ഉദ്‌ഘാടന വേദി സജ്ജീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു .