എ.എം.എൽ.പി.എസ്. രാമപുരം

21:10, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ്. രാമപുരം
വിലാസം
രാമപുരം

A. M. L. P. SCHOOL RAMAPURAM
,
രാമപുരം പി.ഒ.
,
679321
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 05 - 1919
വിവരങ്ങൾ
ഇമെയിൽamlpsrpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18643 (സമേതം)
യുഡൈസ് കോഡ്32051500505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംപുഴക്കാട്ടിരിപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൂരജ് കെ
പി.ടി.എ. പ്രസിഡണ്ട്മുനീർ എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷബീബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

                        ചരിത്രം
     പുഴക്കാട്ടിരി പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയമാണിത്. 1919 -ൽ രാമപുരത്തെ പുളിക്കൽ അങ്ങാടിയിലാണ് ഈ സ്ഥാപനം ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ സ്കൂളിൻെറ മാനേജർ കോയക്കുട്ടി മൊല്ലയായിരുന്നു.  അയാളുടെ കാലശേഷം മകൻ സൈതാലിക്കുട്ടി മൊല്ലയും അദ്ദേഹത്തിൻെറ മരണ ശേഷം മകൻ അബ്ദുൽ മജീദും ആണ് ഈ സ്ഥാപനത്തിറൻറ മാനേജർ.  ശ്രീ. പി.എ നാരായണപ്പണിക്കർ ആണ് ആദ്യത്തെ ഹെഡ്മാസ്റ്റർ . ഈ സ്ഥാപനത്തിലെ ആദ്യത്തെ പഠിതാവ് പലയക്കോടൻ മൊയ്തുട്ടിയായിരുന്നു, 1920 ൽ ഒന്നാം തരത്തിനും 1923 ൽ മററു ക്ലാസുകൾക്കും അംഗീകാരം ലഭിച്ചു. 1930 ൽ പുളിക്കൽ അങ്ങാടിയിൽ നിന്നും ഇന്ന് നില്ക്കന്ന സ്ഥലത്തേക്ക് സ്ഥാപനം മാറ്റപ്പെട്ടു. 1926 ൽ സ്കൂളിന് സ്ഥിരമായ കെട്ടിടം പണി കഴിപ്പിച്ചു. ഈ സ്കൂളിൻറ പടിപടിയായ ഉയർച്ചക്ക് ശ്രീ കെ.ടി തെയ്യു മാസ്റ്റ൪  എന്ന അദ്ധ്യാപകൻറെ സേവനം സ്തുത്യ൪ഹമാണ്. ആദ്യത്തെ പ്രധാന അദ്ധ്യാപകനായ പി.എ നാരായണ പണിക്ക൪ മാസ്റ്റ൪ക്ക് ശേഷം ശ്രീ കെ.ടി  തെയ്യു മാസ്റ്റ൪, ശ്രീ. വി.എൻ. ശങ്കര പണിക്ക൪ മാസ്റ്റ൪, ശ്രീ. പി.വി നാരായണൻ മാസ്റ്റ൪, ശ്രീമതി സുഭദ്ര ടീച്ചർ, ശ്രീ. എൻ. ജനാ൪ദ്ദന൯ മാസ്റ്റ൪, ശ്രീ. ഷൺമുഖൻ മാസ്റ്റ൪ എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചി ട്ടുണ്ട്. 

ആ‍‍ദ്യ കാലങ്ങളിൽ പുല്ലുമേഞ്ഞ ഷെഡ്ഡിലായിരുന്നു ഈ വിദ്യാലയം പ്രവ‌൪ത്തിച്ചിരുന്നത്. വിദ്യാലയത്തിൻറെ അന്നത്തെ അവസ്ഥ വളരെ ശോചനീയമായിരുന്നു. നല്ല കാറ്റോ മഴയോ വന്നാൽ സ്കൂൾ വിടാതെ നിവൃത്തിയില്ലായിരുന്നു. 1976ൽ ഈ അവസ്ഥക്ക് മാറ്റം വരുകയും ഭൗതിക സാഹചര്യങ്ങൾ നല്ല രീതിയിൽ ആവുകയും ചെയ്തു. ആദ്യകാലങ്ങളിൽ കുട്ടികളുടെ പഠന പുരോഗതിക്കായി സ്കോളർഷിപ്പുകൾ നൽകിയുരുന്നു. ശ്രീമതി കെ.ടി ദേവകി അമ്മ ടീച്ചറുടെ ഓർമ്മക്കായി കാളിത്തൊടി ട്രസ്റ്റ് എന്ന പേരിൽ ഒരു ട്രസ്റ്റും പ്രവർത്തിച്ചിരുന്നു. ഇന്ന് സ്കൂളിന് ആവശ്യത്തിന് ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. ഇപ്പോൾ ഈ സ്കൂളിൻറെ ഹെഡ്മാസ്റ്ററായി പ്രവർത്തിക്കുന്നത് ശ്രീ. സൂരജ് കെ. ആണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ 8 ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. 1മുതൽ 4 വരെ ക്ലാസുകളിൽ 171 കുട്ടികൾ പഠിക്കുന്നുണ്ട്. ആകെ 8 അദ്ധ്യാപകർ ഉണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രീപ്രൈമറി ക്ലാസും 2008 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്കൂളിൻറെ പ്രവർത്തനത്തിന് പി.ടി.എയുടെ അകമഴിഞ്ഞ സഹകരണം ലഭിക്കുന്നുണ്ട്.


ഭൗതികസൗകര്യങ്ങൾ

ചുറ്റു മതിൽ, കിണർ,കക്കൂസ്, മൂത്രപ്പുര എന്നിവയും കളിസ്ഥലവും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി, പച്ചക്കറി കൃഷി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ക്ലബ്, ഗണിത ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, പരിസ്ഥിതി ക്ലബ്.

വഴികാട്ടി

കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ രാമപുരത്തെ അങ്ങാടിയിൽ നിന്നും ഏകദേശം ഇരുനൂറു മീറ്റർ കിഴക്കോട്ടു പോയി ഇടത്തോട്ടു തിരിഞ്ഞു ഏകദേശം നാനൂറു മീറ്റർ പോയാൽ സ്കൂളിൽ എത്താം.

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._രാമപുരം&oldid=2533600" എന്ന താളിൽനിന്ന് ശേഖരിച്ചത്