എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിന്റെ കിഴക്കുഭാഗത്തുള്ള എരുത്തേമ്പതി ഗ്രാമപഞ്ചായത്തിൽ നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് .പി.എ.യു.പി.എസ് .എരുത്തേമ്പതി .
എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി | |
---|---|
വിലാസം | |
എരുത്തേൻപതി എരുത്തേമ്പതി പി.ഒ. , 678555 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04923236127 |
ഇമെയിൽ | st.peterepy25@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21358 (സമേതം) |
യുഡൈസ് കോഡ് | 32060400801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം,തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 164 |
പെൺകുട്ടികൾ | 147 |
ആകെ വിദ്യാർത്ഥികൾ | 311 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തെരേസ ലൂർദ് മേരി .ഐ |
പി.ടി.എ. പ്രസിഡണ്ട് | മുംതാജ് ബീഗം |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീത കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം എരുത്തേൻപതി സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ചിന്റെ എതിർവശത്തായി സ്ഥിതിചെയ്യുന്നു.1915-1916 കാലഘട്ടത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച സെന്റ് മേരീസ് എൽ. പി.സ്കൂൾ ആണ് പിൽക്കാലത്തു പല മാറ്റങ്ങൾക്കും ശേഷം എരുത്തേമ്പതി സെന്റ് പീറ്റേഴ്സ് എ. യു .പി.സ്കൂൾ ആയിത്തീർന്നത് .
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കറിലായി സ്ഥിതിചെയ്യുന്ന സ്കൂളിൽ മൂന്ന് ഇരുനിലക്കെട്ടിടങ്ങളിലായി 22 ക്ലാസ്സ്മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ലൈബ്രറിയും ശാസ്ത്രലാബും പ്രവർത്തിച്ചുവരുന്നു.കൂടാതെ ഒരു ഓഫീസ്‌മുറിയും ഒരു സ്റ്റാഫ്‌റൂമും സ്കൂളിലുണ്ട്. കുട്ടികളുടെ സൈക്കിളുകളും അദ്ധ്യാപകരുടെ വാഹനങ്ങളും നിർത്തുവാനുള്ള ഒരു വലിയ ഷെഡ് സ്കൂളിലുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികളുണ്ട്.കുടിവെള്ളത്തിനായി വലിയൊരു വാട്ടർ ടാങ്കും കുടിവെള്ള ശുചീകരണത്തിന് വേണ്ടി ഒരു ഫിൽട്ടറും സ്ഥാപിച്ചിട്ടുണ്ട്.സ്കൂളിന്റെ മുൻഭാഗത്തായി കുട്ടികൾക്ക് കളിയ്ക്കാൻ പാകത്തിനുള്ള ഒരു ഗ്രൗണ്ടും മനോഹരമായ പൂന്തോട്ടവുമുണ്ട് .മാലിന്യ സംസ്കരണത്തിനായി ഒരു കമ്പോസ്റ്റ് കുഴിയും സ്ഥാപിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇംഗ്ലീഷ് ക്ലബ്
- ശാസ്ത്രക്ലബ്
- ഗണിതശാസ്ത്ര ക്ലബ്
- പരിസ്ഥിതിക്ലബ്
- ഹിന്ദി ക്ലബ്
- ഹെൽത്ത് ക്ലബ്
- ശുചിത്വ ക്ലബ്
- ദിനാചരണങ്ങൾ
മാനേജ്മെന്റ്
കോർപ്പറേറ്റ് മാനേജ്‌മന്റ് ,പ്രസന്റേഷൻ കോൺവെന്റ്,കോയമ്പത്തൂർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനം. | പേര് | കാലഘട്ടം | |
---|---|---|---|
1 | കെ.എൻ.രാമനാഥൻ | 1947 | 14-11-1948 |
2 | എം.എം. വർക്കി | 16-11-1948 | 1-7-1951 |
3 | എൻ. ജ്ഞാനാമൃതം | 2-7-1951 | 29-3-1952 |
4 | ഐ .ജോസഫ് ഗുരുസ്വാമി | 15-10-1952 | 31-3-1982 |
5 | സിസ്റ്റർ ജെയിംസ് | 1-4-1982 | 15-9-1983 |
6 | എസ് .ജ്ഞാനമാണിക്ക്യം | 16-9-1983 | 31-3-2001 |
7 | സിസ്റ്റർ ഫിലോമിന മേരി | 1-4-2001 | 30-4-2004 |
8 | സിസ്റ്റർ ജോസഫിൻ | 1-5-2004 | |
9 | സിസ്റ്റർ സ്റ്റെല്ല മേരി | ||
10 | സിസ്റ്റർ സവരിയമ്മാൾ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ ഡീന ഡേവിഡ്
- ഡോക്ടർ സുഷമ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലക്കാട് ടൗണിൽ നിന്നും 29 കിലോമീറ്റർ അകലെ നടുപ്പുണി പൊള്ളാച്ചി റൂട്ടിൽ കൈകാട്ടി എന്ന സ്ഥലത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞു അരക്കിലോമീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം.
- കൊഴിഞ്ഞാമ്പാറ ടൗണിൽ നിന്നും 3.5 കിലോമീറ്റർ ദൂരം ബസിലോ ഓട്ടോയിലോ സഞ്ചരിച്ചാൽ സ്കൂളിലെത്തും
- നടുപ്പുണി ചെക്ക്പോസ്റ്റിൽനിന്നും 2.5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.