സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


2024 - 25 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ജൈവവൈവിധ്യം എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം.

 
പരിസ്ഥിതി ദിനം
 
ചിത്രരചന മത്സരം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധതരം പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ കുട്ടികളുടെ ചിത്രരചന മത്സരവും, പ്രദർശനവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കാൻ അസംബ്ലിയും സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

 
അസംബ്ലി
 
ചിത്രരചന മത്സരം

വായനാദിന ആഘോഷം

കഴിഞ്ഞ ജൂൺ 19ന് ഞങ്ങളുടെ സ്കൂളിൽ വായനാദിനം ആഘോഷിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ഒരു രസകരമായ ക്വിസ് മത്സരവും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.വായനാദിന ആഘോഷം വിദ്യാർത്ഥികൾക്കിടയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം രസകരമായ അനുഭവവും നൽകി.

                1st Place
                Soorya dev MS, 8th A
                2nd Place
                Dhanush MR, 8th A
                3rd Place
                Sayanth AP, 8th A
 
ക്വിസ് മത്സര വിജയികൾ

യോഗ അവതരണം

കഴിഞ്ഞ ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനാചരണം സ്കൂളിൽ സംഘടിപ്പിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനായി ഒരു പ്രത്യേക യോഗ സെഷൻ നടന്നു.യോഗ ദിനാചരണം വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം യോഗയുടെ അടിസ്ഥാനതത്വങ്ങളും പരിചയപ്പെടുത്തി.

 
യോഗ ദിനാചരണം
 
യോഗ സെഷൻ

വീഡിയോ കാണാൻ:-https://www.youtube.com/watch?v=KdTmgzBJQuc

ലഹരി വിരുദ്ധ ക്ലാസ്സ്

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടക്കാവ് പോലീസിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനായാണ് ക്ലാസ് സംഘടിപ്പിച്ചത്.ലഹരിവിരുദ്ധ ദിന ആഘോഷത്തിന്റെ ഭാഗമായ ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതോടൊപ്പം വിദ്യാർത്ഥികൾക്ക് അർത്ഥവത്തായ അനുഭവമായിരുന്നു.

 
ലഹരി വിരുദ്ധ ക്ലാസ്സ്

ലഹരി വിരുദ്ധ ദിനം

എല്ലാ വർഷവും ജൂൺ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.

 
ലഹരി വിരുദ്ധ റാലി
 
പോസ്റ്റർ രചന

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി ലഹരി വിരുദ്ധ റാലി, മനുഷ്യച്ചങ്ങലയും, കുട്ടികൾക്കായി പോസ്റ്റർ രചന മത്സരവും,ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

 
മനുഷ്യച്ചങ്ങല
 
ലഹരി വിരുദ്ധ പ്രതിജ്ഞ


സ്റ്റുഡൻ്റ് പാർലമെൻ്റ്

ലഹരി വിരുദ്ധ വിഷയങ്ങൾ സംബന്ധിച്ച വിമുക്തി മിഷൻറെ കുറിപ്പുകൾ, മറ്റ് ഇതര സർക്കാർ തീരുമാനങ്ങൾ ഉൾക്കൊള്ളിച്ച റിപ്പോർട്ടുകൾ തുടങ്ങിയ സ്രോതസ്സുകളിൽ നിന്നും എടുത്ത വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ മാതൃകാ പാർലമെൻറ് സെക്ഷൻ അവതരിപ്പിച്ചത്. ലഹരിക്കെതിരെയുള്ള അവബോധത്തോടൊപ്പം പാർലമെൻററി സംവിധാനത്തെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയാണ് ഈ ഉദ്യമം കൊണ്ട് ലക്ഷ്യം വെക്കുന്നത്.വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും പഠിക്കാൻ സ്റ്റുഡൻ്റ് പാർലമെൻ്റ് സഹായിക്കുന്നു. വീഡിയോ കാണാൻ:-https://www.youtube.com/watch?v=1n0MxFTMqBE

 
സ്റ്റുഡൻ്റ് പാർലമെൻ്റ്
 
സ്റ്റുഡൻ്റ് പാർലമെൻ്റ്