ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/സ്പോർ‌ട്സ് ക്ലബ്ബ്/2024-25

2022-23 വരെ2023-242024-25


ഒളിംപിക് ഡേ (ജൂൺ 22)

ജൂൺ 22ന് ഒളിംപിക് ഡേയോടനുബന്ധിച്ച് ജി.വി രാജ സ്പോർട്സ് സ്കൂളിൽ നടന്ന ഹോക്കി ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് ജൂൺ 23 ന് കേരള ഒളിംപിക് അസോസിയേഷൻ സംഘടിപ്പിച്ച ഒളിംപിക് റണ്ണിന് നമ്മുടെ സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ പങ്കാളികളായി. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാനവീയം ഗ്രൗണ്ട് മുതൽ സെൻട്രൽ സ്റ്റേഡിയം വരെയുള്ള നടത്തിയ കൂട്ടയോട്ടത്തിൽ 60 വിദ്യാർത്ഥികൾ പങ്കെടുത്തു.