രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂൾ ചെറായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
...എറണാകുളം ജില്ലയുടെ തീര ദേശമായ വൈപ്പിൻകരയിലെ പള്ളിപ്പുറം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന വിദ്യാലയങ്ങളിൽ ഒന്നാണ് രാമവർമ്മ യൂണിയൻ എൽ പി സ്കൂൾ.
രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂൾ ചെറായി | |
---|---|
വിലാസം | |
ചെറായി ചെറായി , ചെറായി പി.ഒ. , 683514 , എറണാകുളം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 9747198557 |
ഇമെയിൽ | rvulpscherai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26508 (സമേതം) |
യുഡൈസ് കോഡ് | 32081400410 |
വിക്കിഡാറ്റ | Q99509907 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് |
വാർഡ് | x1v |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 217 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു എം എസ് |
പി.ടി.എ. പ്രസിഡണ്ട് | P A ANOOP |
അവസാനം തിരുത്തിയത് | |
27-03-2024 | Schoolwikihelpdesk |
.............................
ചരിത്രം
സ്കൂൾ സ്ഥാപിതമാത്....1907
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ തീരദേശ മായ എറണാകുളം ജില്ലയിലെ വൈപ്പിൻകരയിൽ 1907 ലാണ് ചെറായി രാമവർമ്മ യൂണിയൻ എൽ പി സ്കൂൾ. തീരദേശത്തെ അടിസ്ഥാന തൊഴിലാളി വിഭാഗങ്ങൾ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി കൊച്ചി മഹാരാജാവായിരുന്ന ശ്രീ രാമവർമ്മയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിൽ നിന്നും അല്പം മാത്രം മാറി തിരക്കൊഴിഞ്ഞ തികച്ചും സുരക്ഷിതമായ 26 ആർ ഭൂമിയിലാണ് സ്കൂൾ സ്ഥാപിച്ചിട്ടുള്ളത്. സ്കൂളിനു ചുറ്റുമുള്ള പരിസരവാസികൾ എല്ലാം തന്നെ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന വരും സഹായിക്കുന്നവരുമാണ്.
സർക്കാരിൽ നിന്നും ധനസഹായം ഉള്ള ഈ സ്കൂളിന്റെ മാനേജ്മെന്റ് സംവിധാനം അധ്യാപകർ തന്നെയാണ് നടത്തിപ്പോരുന്നത്.
ഒന്നു മുതൽ നാലു വരെ ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും ഓരോ ഡിവിഷനുകളായി ആകെ 8 ഡിവിഷനുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പഴമയുടെ പ്രൗഢി വിളിച്ചോതുന്ന പ്രധാന പ്രവേശന കവാടത്തിൽ നിന്നും ടൈൽ വിരിച്ച മനോഹരമാക്കിയ പാത വിദ്യാലയത്തെ ഏറെ മനോഹരമാക്കിയിരിക്കുന്നു. പാത ചെന്നവസാനിക്കുന്നിടത്ത് കുട്ടികൾക്കായുള്ള വിശാലമായ കളിസ്ഥലവും കളി സ്ഥലത്തോട് ചേർന്ന് നൂറിലധികം ഔഷധസസ്യങ്ങളുടെ ശേഖരവുമടങ്ങിയ തോട്ടവും അതിൽ രണ്ടു മീൻ കുളങ്ങളും ഉണ്ട്. ഔഷധസസ്യങ്ങളെ കൂടാതെ ധാരാളം ഫലവൃക്ഷങ്ങളും ഗ്രൗണ്ടിനു ചുറ്റുമായി വച്ചു പിടിപ്പിച്ചിട്ടുണ്ട്. സുരക്ഷിതമായ മതിൽക്കെട്ട് കുട്ടികളെ കൂടുതലായി വിദ്യാലയത്തിലേക്ക് അയക്കുന്നതിന് രക്ഷിതാക്കളെ പ്രചോദിപ്പിക്കുന്നു.
വിദ്യാലയത്തിന് ചുറ്റുവട്ടത്തു നിന്നും കുട്ടികളെ എത്തിക്കാൻ അനുയോജ്യമായ 5 സ്കൂൾ വാഹന സൗകര്യങ്ങൾ ഉണ്ട്. 8 ക്ലാസ് മുറികളും, ഒരു ഓഫീസ് റൂമും ,ഒരു കമ്പ്യൂട്ടർ ക്ലാസ്സ് റൂമും, രണ്ടു പ്രീ പ്രൈമറി ക്ലാസ് മുറികളും, ഒരു അറബി പഠന ക്ലാസ് മുറിയും രണ്ടിടങ്ങളിലായി സൗകര്യത്തോടെ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളും ടൈൽ വിരിച്ചതും, ട്യൂബ് ലൈറ്റ്,ഫാൻ എന്നീ സൗകര്യങ്ങളോടെ കൂടിയതുമാണ്. ക്ലാസ്സ് മുറികൾക്ക് വിശാലമായ വരാന്തയും ഉണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ,വൈറ്റ് ബോർഡ് & ബ്ലാക്ക് ബോർഡ് എന്നിവയുടെ സഹായത്താൽ കുട്ടികൾക്ക് ഹൈടെക് പഠനത്തിനായുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ബെഞ്ച്,ഡസ്ക് എന്നിവ സ്റ്റീൽ നിർമ്മിതവും ക്ലാസ് മുറികൾ ഷട്ടറിട്ട് വേർതിരിച്ചതുമാണ്. ആയതിനാൽ കുട്ടികളുടെ പൊതുപരിപാടികൾക്കായി ക്ലാസ് മുറികൾ ഹാൾ ആയി രൂപപ്പെടുത്തുന്നതിന് ഇത് വളരെ സൗകര്യപ്രദമാണ്. സ്റ്റേജ് കർട്ടനുകളും പ്രോഗ്രാമിനായി ഉപയോഗിക്കുന്നു. കൂടാതെ എല്ലാ കുട്ടികൾക്കും ക്ലാസ് മുറികളിൽ അവരവരുടെ സീറ്റിലിരുന്ന് ഉച്ച ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഉണ്ട്.
എല്ലാ ദിവസവും മാതൃഭൂമിയുടെ ദിനപത്രങ്ങൾ കുട്ടികൾക്കായി വിദ്യാലയത്തിൽ എത്തിച്ചു നൽകുന്നു. കൂടാതെ സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, വർക്ക്ഷീറ്റുകൾ, മാഗസിനുകൾ എന്നിവ പഠനത്തിനായി ഉപയോഗപ്പെടുത്തുന്നു. കോമ്പൗണ്ടിംഗ് കെട്ടിടത്തിന്റെ വിവിധഭാഗങ്ങളിൽ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ചിത്രങ്ങളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കൂടാതെ ക്ലാസ് മുറികളിലും കോമ്പൗണ്ടിലും വേസ്റ്റുബിനുകളും സ്ഥാപിച്ചിരിക്കുന്നു.
വിദ്യാലയ അസംബ്ലി അറിയിപ്പുകൾ കുട്ടികളുടെ സർഗാത്മകകഴിവുകൾ എന്നിവ പ്രകടിപ്പിക്കുന്ന നായ നല്ലൊരു സൗണ്ട് സിസ്റ്റം സജ്ജീകരികുന്നു. പൊതുവേ ഈ ഭൗതിക സാഹചര്യങ്ങൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ ഫലവത്താക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കാർഷിക ക്ലബ്ബ്
Arabi club Nature Club Agriculture Club
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
sl.no | പേര് | വര്ഷം |
---|---|---|
1 | ബി അരുന്ധതിയ മ്മ | 1962-1964 |
2 | എംപി ആന്റണി | 1964-1988 |
3 | ഒ എ തിലകൻ | 1988-1991 |
4 | ഒ എ ഭാനുമതി | 1991-1994 |
5 | ഡി രമണിദേവി | 1994-1996 |
6 | കെ കുര്യാക്കോസ് | 1996-2000 |
7 | പി സുഷമ ദേവി | 2000-2001 |
8 | കെ ജെ വിലാസിനി | 2001-2002 |
9 | പി ടി ലീലാ | 2002-2003 |
10 | എം എസ് ബിന്ദു | 2003 |
നേട്ടങ്ങൾ
2017- 2018 വൈപ്പിൻ സബ്ജില്ലയുടെ ബെസ്റ്റ് P T A അവാർഡ്, ഹരിതമുകുളം അവാർഡ്., l s s ജേതാക്കൾ
2018- 2019 വൈപ്പിൻ സബ്ജില്ലയുടെ ബെസ്റ്റ് P T A അവാർഡ്, ഹരിതമുകുളം അവാർഡ്., l s s ജേതാക്കൾ
2019-2020 l s s ജേതാക്കൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സുനിൽ ഭാസ്കർ വയലിൻആര്ടിസ്റ്
വഴികാട്ടി
- ഹൈക്കോര്ഡ് ജംഗ്ഷനിൽ നിന്നും എറണാകുളം മുനമ്പം സംസ്ഥാന പാതയിൽ ഗൗരീശ്വരം ബസ് സ്റ്റോപ്പിൽ ഇറങ്ങി രക്തേശ്വരി റോഡിൽ 300മീറ്റർ പടിഞ്ഞാറോട്ട്.
- പറവൂരിൽ നിന്നും ചെറായി വഴി വൈപ്പിൻ/എറണാകുളം ബസിൽ കയറി ഗൗരീശ്വരം ബസ് സ്റ്റോപ്പിൽ ഇറങ്ങി രക്തേശ്വരി റോഡിൽ 300മീറ്റർ പടിഞ്ഞാറോട്ട്.
{{#multimaps:10.134986,76.192711000000003|zoom=18}}