എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ അരിപ്ര സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ചെരക്കാപറമ്പ് വെസ്റ്റ് എ. എം.എൽ.പി സ്കൂൾ.
എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ് | |
---|---|
വിലാസം | |
CHERAKKAPARAMBA AMLPS CHERAKKAPARAMBA WEST , അരിപ്ര പി.ഒ. , 679321 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഇമെയിൽ | amlps22@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18605 (സമേതം) |
യുഡൈസ് കോഡ് | 32051500116 |
വിക്കിഡാറ്റ | Q64565437 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | അങ്ങാടിപ്പുറംപഞ്ചായത്ത് |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 161 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേന്ദ്രൻ എസ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ നാസർ തവളേങ്ങൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹബീബ നസ്റിൻ . കെ.ടി |
അവസാനം തിരുത്തിയത് | |
20-03-2024 | Schoolwikihelpdesk |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കാർഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ചെരക്കാപറമ്പ് പ്രദേശത്ത് 1935 ലാണ് സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. പഴയകാലത്ത് ( ഏകദേശം 1932 മുതൽ ) ഓത്തുപള്ളിക്കൂടമായിരുന്നു.പിന്നീട് വിദ്യാഭ്യാസ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പലയക്കോടൻ ശ്രീ മമ്മത് മുല്ലാക്കയാണ് ഈ സ്ഥാപനം ആരംഭിച്ചത്. അദ്ദേഹത്തിൻറെ പുതുതലമുറക്കാരനായ ഷൗക്കത്തലി മാനേജരാവുകയും 2018 ൽ പ്രവർത്തിക്കുന്നത്.ഇന്ന് പാറക്കോട്ടിൽ നാരായണൻ സ്ക്കൂൾ ഏറ്റെടുക്കുകയും ചെയ്തു.കൂടുതൽ വായിക്കുക
1 മുതൽ 5-ാക്ലാസ്സുവരെ നിലനിന്നിരുന്ന പ്രാഥമിക വിദ്യാഭ്യാസമാണ് ഇവിടെ നല്കിക്കൊണ്ടിരുന്നത്.ആദ്യകാലങ്ങളിൽ പെൺകുട്ടികൾ പൊതുവെ 4/5 ക്ലാസുകൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കാറായിരുന്നു പതിവ്.എന്നാൽ പിന്നീട് പെൺകുട്ടികളും തുടർവിദ്യാഭ്യാസം പൂർത്തിയാക്കി ഉയരങ്ങളിലെത്തിച്ചേരുന്നുണ്ട്. ആദ്യകാല അദ്ധ്യാപകരിൽ ഇന്നും എടുത്തുപറയേണ്ട ചില പേരുകളാണ് മാധവൻ മാസ്റ്റർ മുർത്തളമാഷ് തുടങ്ങിയവർ.പിന്നീട് അധ്യാപകരായി പരമേശ്വരൻ മാസ്റ്റർ അബ്ദുമാസ്റ്റർ,അസൈനാർ മാസ്റ്റർ,മുഹമ്മദുണ്ണി മാസ്റ്റർ,ചന്ദ്രമതിട്ടീച്ചർ,ഫിലോനിമ ടീച്ചർ, ഏലിയാമ്മ ടീച്ചർ , ജ്യോതി ടീച്ചർ , ജാസ്മിൻ ടീച്ചർ തുടങ്ങിയവർ ഉണ്ടായിരുന്നു.പരമേശ്വരൻമാസ്റ്റർ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു വരുന്നതിനിടക്ക് Voluntary retirement വാങ്ങി.പിന്നീട് അബ്ദുമാസ്റ്റർ പ്രധാന അധ്യാപകനായി 1989 വരെ പ്രവർത്തിച്ചു.1989മെയ് മുതൽ ആ ചുമതല നിർവഹിച്ചത് ചന്ദ്രമതിട്ടീച്ചർ ആയിരുന്നു.ടീച്ചർ 2004 ഏപ്രിൽ വരെ തുടർന്നു. പിന്നീട് ഏലിയാമ്മട്ടീച്ചറായിരുന്നു പ്രധാനാധ്യാപിക. 2019 ൽ ഏല്യാമ്മ ടീച്ചർ വിരമിച്ചു. 2019 മെയ് മുതൽ പുഴക്കാട്ടിരി സ്കൂളിൽ ജോലി ചെയ്തിരുന്ന സുരേന്ദ്രൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 2021 ൽ സ്കൂൾ പുതുക്കിപ്പണിതു.
1995 മുതൽ 2 Division നോടുകൂടിയാണ് സ്ക്കൂൾ പ്രവർത്തിച്ചു വരുന്നത്.പാഠ്യേതരവിഷയത്തിൽ അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുകയും അതിന്റെ ഫലമായി ജില്ലാതലത്തിൽ വരെ സമ്മാനങ്ങൾ നേടുവാനും കഴിഞ്ഞിട്ടുണ്ട്.
പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജെടുത്ത തിയ്യതി | കാലഘട്ടം | |
---|---|---|---|---|
1 | പി.അബ്ദു | |||
2 | പി.കെ. ചന്ദ്രമതി | |||
3 | എം.എ.ഏലിയാമ്മ | |||
4 | സുരേന്ദ്രൻ എസ് |
ഭൗതികസൗകര്യങ്ങൾ
എല്ലാ കുട്ടികൾക്കും സുരക്ഷിതമായി ഇരുന്ന് പഠിക്കാനുള്ള വിശാലമായ ക്ലാസ് മുറികൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
റിപ്പബ്ലിക് ദിനം
സ്വാതന്ത്ര്യ ദിനം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:10.98151954061251, 76.18446148787739 | width=800px | zoom=12 }}