ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ്ജില്ലയിലാണ് ഗവ.മോപ്പിള ലോവർ പ്രൈമറി സ്കൂൾ , ( ജി.എം.എൽ.പി.എസ്)വലിയപറപ്പൂർ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
| ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ | |
|---|---|
ഗുണമേൻമയുളള വിദ്യാഭ്യാസം | |
| വിലാസം | |
വലിയപറപ്പൂർ അനന്താവൂർ പി.ഒ. , 676301 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 04942572345, 9446802126 |
| ഇമെയിൽ | gmlps.valiyaparappur.school@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19738 (സമേതം) |
| യുഡൈസ് കോഡ് | 32051000305 |
| വിക്കിഡാറ്റ | Q64563852 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുനാവായ ഗ്രാമപഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 91 |
| പെൺകുട്ടികൾ | 101 |
| ആകെ വിദ്യാർത്ഥികൾ | 209 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീലത.കെ.പി |
| പി.ടി.എ. പ്രസിഡണ്ട് | ഖാജാ മുഹീയുദ്ദീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ധനിഷ |
| അവസാനം തിരുത്തിയത് | |
| 16-03-2024 | 19738 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരൂർ നിയോജകമണ്ഡലം, തിരുനാവായ ഗ്രാമപഞ്ചായത്ത് പത്തൊൻപതാം വാർഡിൽ കുണ്ട്‍ലങ്ങാടി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന വലിയപറപ്പൂർ GMLP സ്കൂൾ 1927 ൽ സ്ഥാപിതമായി. ആദ്യകാലത്ത് കുടിപ്പള്ളികൂടമായാണ് സ്ക്കൂൾ ആരംഭിച്ചത് ഇന്നത്തെ വലിയപറപ്പൂർ ജുമസഥിതിചെയ്യുന്നപ്രദേശത്തിന് തൊട്ടടുത്താണ് കുടിപ്പള്ളികൂടം പ്രവർത്തിച്ചിരുന്നത്. പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിചെങ്കിലും സ്കൂൾ പ്രവർത്തിക്കാൻ ആവിശ്യമായ ഭൂമി ആ പ്രദേശത്ത് വിട്ട് കിട്ടാത്തതിനെ തുടർന്ന് വലിയപറപ്പൂർ പ്രദേശത്തിന് തൊട്ടടുത്തുള്ള കുണ്ട്‌ലങ്ങാടിയിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിക്കേണ്ടി വന്നു. എങ്കിലും ഇന്നും വിദ്യാലയത്തിന്റെ പേര് ജി.എം.എൽ.പി.എസ് വലിയപറപ്പൂർ എന്ന് തന്നെയാണ്. കുണ്ട്‌ലങ്ങാടിയിൽ ആദ്യകാലങ്ങളിൽ വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചത്. വിദ്യാലയം പ്രവർത്തിച്ചിരുന്ന കെട്ടിടം ഇന്ന് ഹോളോ ബ്രിക്സ് കമ്പനിയാണ്. എൺപതുകളുടെ തുടക്കത്തിൽ കായൽമഠത്തിൽ ഉള്ളാട്ടിൽ കുഞ്ഞുട്ടി ഹാജി എന്ന കോയാമുട്ടി വിദ്യാലയത്തിന് പ്രവർത്തിക്കാൻ ആവിശ്യമായ 187/8 സർവ്വെ നമ്പറിലുള്ള ഒരു ഏക്കർ അര സെന്റ് സ്ഥലം സൗജന്യമായി സർക്കാറിലേക്ക് വിട്ടു നൽകി. ഈ കാലഘട്ടത്തിൽ ഓല ഷെഡിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്ന വിദ്യാലയത്തിന്ന് 1997-1998 അധ്യയന വർഷത്തിൽ പുതിയ കെട്ടിടമായി. ഇന്ന് മലപ്പുറം ജില്ലയിലെ മികച്ചസൗകര്യങ്ങളുള്ള എൽ.പി വിദ്യാലയങ്ങളിൽ ഒന്നാണ് വലിയപറപ്പൂർ ജി.എം,എൽ.പി സ്കൂൾ .
ഭൗതികസൗകര്യങ്ങൾ
ലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂവിസ്തൃതിയുള്ള വിദ്യാലയമാണ് വലിയപറപ്പൂർ ജി.എം.എൽ.പി സ്കൂൾ (1 Acre, 0.5 Cent). LKG ക്ലാസ്സുകൾ മുതൽ നാലാം ക്ലാസ്സ് വരെ യുള്ള ഈ വിദ്യാലയത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകളാണ്. പകുതി ക്ലാസ് മുറികൾ എ.സി സൗകര്യം ഉളളവയാണ്. മികച്ച കളിസ്ഥലം ,ലൈബ്രറി, ലാബ് സൗകര്യം , ഗണിത ലാബ് , ഭക്ഷണ ഹാൾ, മഴ വെളള സംഭരണി, മാലിന്യ സംസ്കരണ ഉപാധികൾ എന്നിവയുണ്ട്. ജൈവ വൈവിധ്യ ഉദ്യാനം, പച്ചക്കറി കൃഷി എന്നിവ ഉണ്ട്. കുടി വെളള സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്, ഹരിത ക്ലബ്ബ്, സാമൂഹ്യ ക്ലബ്ബ്, ഗണിത ക്ലബ്ബ് , കലാ കായിക പരിശീലനങ്ങൾ
പ്രധാന കാൽവെപ്പ്
മന്ദസ്മിതം പദ്ധതി, പൂർണമായും ഹരിത ക്യാമ്പസ്
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
മുൻ പ്രധാനാധ്യാപകർ
| ക്രമ നമ്പർ | കാലഘട്ടം | പേര് |
|---|---|---|
| 1 | 2023 | ശ്രീലത.കെ.പി |
| 2 | 2021-2023 | ഷീബ കെ മാത്യു |
| 3 | 2015 - 2021 | ശശീന്ദ്രൻ |
| 4 | 2014 - 2015 | ഷൗക്കത്തലി |
| 5 | 2012-2014 | ബ്ലോസ്സം |
| 6 | 2009-2012 | വിജയൻ. പി.കെ |
G. M. L. P. S. Valiya Parappur
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
G. M. L. P. S. Valiya Parappur
വഴികാട്ടി
തിരുനാവായയിൽ റെയിൽവേസ്റ്റേഷനിൽ ഇറങ്ങിയാൽ കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് കുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.
പുത്തനത്താണി വഴി വരുമ്പോൾ തിരുനാവായ ബസിൽ കയറി പട്ടർനടക്കാവ് സ്റ്റോപ്പിൽ ഇറങ്ങുക.ആതവനാട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ യാത്ര ചെയ്ത് സ്കൂളിലെത്താം.
തിരൂർ ബസ് സ്റ്റാന്റിൽ നിന്നും വൈരങ്കോട് വഴി പുത്തനത്താണി പോകുന്ന ബസിൽ കയറി പട്ടർനടക്കാവ് സ്റ്റോപ്പിൽ ഇറങ്ങുക.ആതവനാട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ യാത്ര ചെയ്ത് സ്കൂളിലെത്താം.
തിരൂർ ബസ് സ്റ്റാന്റിൽ നിന്നും കുറ്റിപ്പുറം ബസിൽ കയറി തിരുനാവായയിൽ ഇറങ്ങുക. കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് കുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. G. M. L. P. S. ValiyaParappur
കുറ്റിപ്പുറം ഭാഗത്തുനിന്നും വരുമ്പോൾ തിരൂർ ബസിൽ കയറി, തിരുനാവായയിൽ ഇറങ്ങുക. കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് കുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. {{#multimaps:10°53'31.6"N ,76°00'00.1"E| zoom=16 }}