ജി എൽ പി എസ് പുഞ്ച
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ മാലോത് വില്ലേജിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ പുഞ്ച .
ജി എൽ പി എസ് പുഞ്ച | |
---|---|
വിലാസം | |
പുഞ്ച ദർക്കാസ് പി.ഒ. , 671534 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 14 - സെപ്തംബർ - 1998 |
കോഡുകൾ | |
സ്കൂൾ കോഡ് | 12414 (സമേതം) |
യുഡൈസ് കോഡ് | 32010600111 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ബി.ആർ.സി | ചിറ്റാരിക്കാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ബളാൽ ഗ്രാമപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | എം കുഞ്ഞമ്പു |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരിക |
അവസാനം തിരുത്തിയത് | |
12-03-2024 | 12414wiki |
ചരിത്രം
സ്കൂൾ ചരിത്രം
ബളാൽ ഗ്രാമപഞ്ചായത്തിലെ 5, 6,7 വാർഡുകളിൽ പെടുന്നതും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളാണ് പുഞ്ച, വലിയ പുഞ്ച,ബന്തമല പടയങ്കല്ല്,ദർഘാസ് എന്നിവ. ഇവിടെയുള്ള ജനങ്ങളിൽ ഏതാണ്ട് 50 ശതമാനത്തോളം പട്ടികജാതി/ പട്ടികവർഗ്ഗത്തിൽ പെടുന്നവരാണ്.
1998-ൽ ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി ഒരു പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടി. 1998 സെപ്റ്റംബർ 14 ന് കുഴിപ്പനത്ത് ഒരു വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. ആദ്യവർഷം ഒന്നാം ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഓരോ വർഷവും ഓരോ ക്ലാസ് വീതം വർദ്ധിപ്പിച്ച് 2001-ൽ നാലാം തരം വരെയുള്ള എൽ പി സ്കൂളായി ഉയർന്നു. അതേ വർഷം തന്നെ ഡി പി ഇ പി സഹായത്തോടെ അഞ്ചു മുറികൾ ഉള്ള കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞു. . ആദ്യത്തെ അധ്യാപികയായി ശ്രീമതി മിനി സെബാസ്റ്റ്യൻ വടക്കുന്നേൽ ചാർജെടുത്തു.ഇപ്പോൾ ഈ സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ഷൈനിമാത്യു. കൂടാതെ ജെയിൻ ജൂലിയറ്റ്, ഷാലിമ മേരി ആന്റണി, ടിവി ഷൈനി, ഓഫീസ് ജീവനക്കാരി ഇന്ദിര സി എം എന്നിവരും പ്രീ പ്രൈമറിയിൽ അമ്പിളി എ എം, സിനി മോൾ പി എന്നിവരും സേവനമനുഷ്ഠിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
ടൈലുകൾ പാകിയ ക്ലാസ് റൂം
ഹരിതോദ്യാനം
ചുറ്റുമതിൽ
പാർക്ക്
ടോയ്‌ലെറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
No | NAME | DESIGNATION | YEAR |
---|---|---|---|
1 | |||
2 | |||
3 |
നേട്ടങ്ങൾ
നേട്ടങ്ങൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3184,75.3600 |zoom=13}}