ഗവ. യു.പി.എസ്. ഓണക്കൂർ നോർത്ത്
-
Geevarghese
-
Karthikeyan
-
Sivaranjan
-
Nivedh
-
Geevarghese
ഗവ. യു.പി.എസ്. ഓണക്കൂർ നോർത്ത് | |
---|---|
വിലാസം | |
ഓണക്കൂർ GOVT U P SCHOOL ONAKKOOR NORTH , ഓണക്കൂർ പി.ഒ. , 686667 , എറണാകുളം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0485 2265508 |
ഇമെയിൽ | onakkoorn@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28526 (സമേതം) |
യുഡൈസ് കോഡ് | 32081200302 |
വിക്കിഡാറ്റ | Q99508219 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | പിറവം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 18 |
അദ്ധ്യാപകർ | 8 (1 Hindi Clubbing from GUPS Veliyanad) |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി. പി. ജി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത അനൂപ് |
അവസാനം തിരുത്തിയത് | |
07-03-2024 | 28526onakkoor |
................................
ചരിത്രം
പാമ്പാക്കുട ഗ്രാമ പഞ്ചായത്തിൽപെട്ട ഈ സ്കൂൾ സ്ഥാപിതമായത് 1917 ആണ് .ഓണക്കൂർ വില്ലേജിൽ വട്ടക്കാട്ട് വാളനടിയിൽ പുരയിടത്തിൽ പള്ളിയുടെ വടക്ക് പടിഞ്ഞാറായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്ഥാപകൻ വാളനടിയിൽ സ്കറിയ കത്തനാർ ആണ് .ഓണക്കൂറിലോ സമീപപ്രദേശങ്ങളിലോ അന്ന് സ്കൂളുകൾ ഉണ്ടായിരുന്നില്ല .ഓണക്കൂറിൽ ഒരു ആധുനിക സ്കൂൾ സ്ഥാപിക്കുന്ന പക്ഷം തന്റെ നാട്ടിലെ ജനങ്ങൾക്കുണ്ടാകുന്ന പുരോഗതിയെക്കുറിച്ച് മനസ്സിലാക്കിയ കത്തനാർക്ക് വട്ടശ്ശേരിൽ തിരുമേനിയുടെ സഹായത്തോടെ അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന റാവു സാഹിബ് ഒ.എം. ചെറിയാൻ ഒരു സ്കൂൾ അനുവദിച്ചു കൊടുത്തു.
സ്കൂൾ അനുവദിച്ചു കിട്ടിയെങ്കിലും കുട്ടികളെ കിട്ടാത്തത് വലിയ പ്രശ്നമായി. സ്കൂൾ പൂട്ടും എന്ന നില വന്നപ്പോൾ കത്തനാർ വീടുകൾ തോറും കയറി ഇറങ്ങി 18 ഉം 20 വയസ്സായവരെ ബലമായി കൊണ്ടുവന്ന് ക്ലാസിൽ ഇരുത്തി പഠിപ്പിച്ചു. ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ കോട്ടയംകാരനായ ശ്രീ. വർഗീസ് ആയിരുന്നു. സ്വകാര്യ മാനേജ്മെന്റ് സ്കൂളായിരുന്ന ഇത് സർക്കാർ സ്കൂൾ ആയതിന് പിന്നിലും കത്തനാരുടെ കൈകളായിരുന്നു .ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ നല്ലൊരു ശതമാനം പേരും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നവരാണ് .ഇപ്പോൾ പിറവം ബി.ആർ.സി സെന്ററും ഈ സ്കൂളിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത് .
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ 52 സെന്റ് സ്ഥലത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി എൽ .പി ,യു.പി ക്ലാസുകൾ പ്രവർത്തിക്കുന്നു. കൂടാതെ സ്കൂളിന് ഒരു ഓഡിറ്റോറിയമുണ്ട്.സ്കൂളിന് വിശാലമായ ഒരു കളിസ്ഥലമുണ്ട്. ശലഭോദ്യാനം സ്കൂളിന്റെ ഭംഗി വർധിപ്പിക്കുന്നു.നവീകരിച്ച ലൈബ്രറിയും സയൻസ് ലാബും ഉണ്ട്. കംപ്യൂട്ടർ ലാബിൽ 5 കമ്പ്യൂട്ടറുകളുണ്ട്. ഉപജില്ലയിലെ ഏക പുരാവസ്തു മ്യൂസിയം ഈ സ്കൂളിലാണ്. അടുക്കളയും അതിനോട് ചേർന്ന ഡൈനിംഗ് ഹാളും ഉണ്ട്. അരിയും സാധനങ്ങളും വക്കുന്നതിന് സ്റ്റോർ റൂം പ്രത്യേകം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയ സൗകര്യങ്ങളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | ലൈല എ.എസ് | 2015-16 |
2 | ജി. ശാന്തകുമാരി | 2016-17 |
3 | വി.കെ. രത്നമ്മ | 2017-20 |
4 | മാഗി എൽ | 2020-2022 |
5 | മിനി പി.ജി. | 2022- |
നേട്ടങ്ങൾ
2019 ശാസ്ത്രമേളയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം കിട്ടി. ഐ.ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗിൽ ഒന്നാം സ്ഥാനം കിട്ടി.
2022 ലെ പിറവം ഉപജില്ല ശാസ്ത്രോത്സവത്തിൽ IT വിഭാഗത്തിൽ ഒന്നാം സ്ഥാനവും സോഷ്യൽ സയൻസ് മേളയിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.89068,76.50143 |zoom=18}}