ജി.എം.എ.എൽ.പി.എസ്. ഇരുമ്പുഴി

12:18, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആനക്കയം ഗ്രാമ പഞ്ചായത്തിലെ 22-ാം വാർഡിൽ ഉൾപ്പെട്ട വടക്കുംമുറി തലാപ്പ് ഭാഗത്തായി ഗോവിന്ദ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. 1903 ൽ ശ്രീ തെക്കെ കിഴുവീട്ടിൽ ഗോവിന്ദൻ നായർ ഇരുമ്പുഴി എയ്ഡഡ് ഹിന്ദു സ്‌കൂൾ എന്ന പേരിൽ തുടങ്ങിയ വിദ്യാലയം പിൽകാലത്ത് അദ്ദേഹത്തിന്റെ സ്മരണക്കായി ഗോവിന്ദ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂൾ എന്നാക്കി മാറ്റുകയായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകിക്കൊണ്ട് വിദ്യാലയം പ്രദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടിരിക്കുന്നു.

ജി.എം.എ.എൽ.പി.എസ്. ഇരുമ്പുഴി
വിലാസം
ഇരുമ്പുഴി

ഇരുമ്പുഴി
,
ഇരുമ്പുഴി പി.ഒ.
,
676509
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1903
വിവരങ്ങൾ
ഫോൺ04832761410
ഇമെയിൽgmalps24@gmail.com
കോഡുകൾ
സ്കൂൾ കോഡ്18445 (സമേതം)
യുഡൈസ് കോഡ്32051400110
വിക്കിഡാറ്റQ64566799
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആനക്കയം,
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ141
അദ്ധ്യാപകർ9
ഹയർസെക്കന്ററി
പെൺകുട്ടികൾ64
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനികുമാരി. ടി
പി.ടി.എ. പ്രസിഡണ്ട്summayya P
എം.പി.ടി.എ. പ്രസിഡണ്ട്Ranju RB
അവസാനം തിരുത്തിയത്
07-03-2024MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

 
ഗോവിന്ദ മെമ്മോറിയൽ സ്കൂൾ ഇരുമ്പുഴി

ഗോവിന്ദൻ നായരുടെ വീടിന്റെ ഉരപ്പുരയിൽ ആയിരുന്നു സ്‌കൂൾ ആദ്യം തുടങ്ങിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളിൽ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 ൽ ഈ വിദ്യാലയത്തിൽ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റർ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകൻ. തുടർന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകികൊണ്ട് ഒരു ജനകീയ സ്‌കൂളായി മാറുകയും ചെയ്തു. ശ്രീ.ഗോവിന്ദൻ നായർക്കു ശേഷം എടത്തൊടി കരുണാകരൻ നായർ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ശങ്കരൻ മാസ്റ്റർ നളിനമ്മ ടീച്ചർ, എബ്രഹാം മാസ്റ്റർ എന്നിവർ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരൻ നായർ, കുഞ്ഞിത്തായി അമ്മ എന്നിവർ മാനേജർമാർ ആയിരുന്നു. കൂടുതൽ വായിക്കുക. ഭൗതികസൗകര്യങ്ങൾ

18 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം, അതാണ് ഇന്ന് ഈ വിദ്യാലയം. ആവശ്യത്തിന് മുറ്റമോ ഗ്രൗണ്ടോ ഇല്ലാത്ത ഒരു അവസ്ഥ ഇപ്പോൾ നിലനിൽക്കുന്നു. കമ്പ്യൂട്ടർ ലാബിന്റെ അഭാവം ഐ.ടി വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. കുട്ടികളുടെ പഠനത്തിന് സഹായകരമായ രീതിയിലുള്ള ലൈബ്രറി സ്‌കൂളിൽ നിലവിലുണ്ട്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മികച്ച നിലവാരം പുലർത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.093616,76.097384|zoom=18}}