എം.എൽ.പി.എസ് ആദൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കുന്നംകുളം ഉപജില്ലയിൽ കടങ്ങോട് പഞ്ചായത്തിലെ ആദൂർ എന്ന ഗ്രാമപ്രേദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മഹാത്മ എൽ .പി .സ്‌കൂൾ (എം.ൽ.പി.സ്.ആദൂർ )
എം.എൽ.പി.എസ് ആദൂർ | |
---|---|
വിലാസം | |
ആദൂർ പി .ഒ .വെള്ളറക്കാട് , 680584 | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 04885 266200 |
ഇമെയിൽ | mlpsschooladhur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24308 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ .പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീത .കെ .വി . |
അവസാനം തിരുത്തിയത് | |
06-03-2024 | MLPS24308 |
ചരിത്രം :
1951 നു മുൻപ് സ്ഥാപിതമായ ഈ സ്കൂളിനു് 1951 ജൂൺ 1 ന് സർക്കാർ അംഗീകാരം നൽകി. പഴയക്കാല പ്രജാമണ്ഡല പ്രവർത്തകനായിരുന്ന എയ്യാൽ പരംജ്യോതി പടിഞ്ഞാറേതിൽ പി .കെ .കൃഷ്‌ണനെഴുത്തച്ഛനാണ് സ്ഥാപക മാനേജർ .
ഭൗതികസൗകര്യങ്ങൾ :
ചുറ്റുമതിലിനോടുകൂടിയ സ്കൂൾ കെട്ടിടം .ക്ലാസ്റൂമുകൾ വൈദ്യുതീകരിച്ചതും തറ ടൈലിട്ടതുമാണ് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട് .കുടിവെള്ളത്തിനായി കിണറും വാട്ടർടാങ്കുകളും ഉണ്ട് .ശുദ്ധജല ലഭ്യതക്കായി വാട്ടർപ്യൂരിഫൈർ സ്ഥാപിച്ചിട്ടുണ്ട് .ഉച്ചഭക്ഷണം കഴിക്കുന്നതിനായി വിശാലമായ ഊണുമുറി ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഹൈടെക് ആക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സുകളിലേക്കും ലാപ്ടോപ്പുകളും 2 പ്രൊജക്റ്ററുകളും സർക്കാരിൽനിന്നും ലഭിച്ചിട്ടുണ്ട് .കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്ഥിരമായി സ്കൂൾ പച്ചക്കറിത്തോട്ടത്തിൽത്തന്നെ കൃഷിചെയ്തുവരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ
- കാർഷിക ക്ലബ്
- ശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .
കുന്നംകുളം ഉപജില്ലാ അറബിക് കലോത്സവം 2023 മഹാത്മാ എൽ .പി .സ്ക്കൂൾ ആദൂർ സെക്കൻഡ് ഓവറോൾ കരസ്‌ഥമാക്കി
അവാർഡുകൾ.
വഴികാട്ടി
- തൃശൂർ -കുന്നംകുളത്തുനിന്ന് വടക്കഞ്ചേരി ബസ് കയറി വെള്ളറക്കാട് മനപ്പടി സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .
- കേച്ചേരി സെന്ററിൽ നിന്നും ബസ് കയറി പന്നിത്തടം സെന്ററിൽ ഇറങ്ങുക .അവിടെനിന്നും 4 കിലോമീറ്റർ ദൂരം നീണ്ടൂർ - ആദൂർ റോഡിലൂടെ വന്നാൽ സ്കൂളിൽ എത്തിച്ചേരാം .
{{#multimaps:10.667475626995481, 76.13230455579655 |zoom=18}}