കണ്ണൂർ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ

18:56, 28 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ) (→‎മുഹമ്മദ് റഫ്നാസ് ടി കെ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
Homeക്യാമ്പ് അംഗങ്ങൾചിത്രശാലഅനുഭവക്കുറിപ്പുകൾ
അരുണിമ

പഠനം പിന്നെ കലോത്സവം ഇതായിരുന്നു  എന്റെ ഇത് വരെ ഉള്ള ലോകം. വളരെ അപ്രതീക്ഷിതമായി ഒന്ന് കൂടി,മുഴുവൻ സമയം കമ്പ്യൂട്ടറുമായുള്ള ചങ്ങാത്തം... അനിമേഷൻ എന്ന വിശാല ലോകത്തിലേക്ക് എത്താൻ ഒരു കൈ സഹായം എന്നതിലുപരി രണ്ടു ദിവസം എൻ്റെ ജീവിതത്തിൽ തിരിച്ചു കിട്ടാത്ത ഓർമകൾ കൂടി സമ്മാനിച്ചു ഈ ക്യാമ്പ്..ഓരോ നിമിഷവും ഏറെ വൈജ്ഞാനികവും വിലപ്പെട്ടതുമായിരുന്നു. കൾചറൽ പ്രോഗ്രാമും പ്രഭാത നടത്തവും ഞങ്ങൾക്ക് ഏറെ ഉന്മേഷം തന്നു. പരിചയമില്ലാത്ത ഒരു ലോകം പരിചയമില്ലാത്ത ഒരു കൂട്ടം കൂട്ടുകാർ...എനിക്ക് പരിചയമില്ലാത്ത കുറച്ച് അധ്യാപകർ എല്ലാവരും ഒരുമിച്ചതും പരിചയപ്പെട്ടതും അതിവേഗത്തിൽ...

ഉത്ഘാടനപ്രസംഗത്തിൽ kite CEO ശ്രീ അൻവർ സർ പറഞ്ഞതു പോലെ ലോകം വിരൽ തുമ്പിൽ ആയ ഒരു പ്രതീതി തന്നെ... Little kites ജില്ലാ ക്യാമ്പ് വൻ വിജയമാക്കാൻ എത്രയോ ദിവസമായി കഷ്ടപ്പെടുന്ന കൈറ്റ് കണ്ണൂരിനും അവിടുത്തെ ജീവനക്കാർക്കും അധ്യാപകർക്കും ഒരായിരം നന്ദി..

ശിവജ്യോത് പ്രദീഷ്

ഞാൻ A2വിൽ ഇരുന്ന ശിവജ്യോത് പ്രദീഷ് , ആദ്യമായിട്ടാണ് ഒരു സഹവാസ ക്യാമ്പിൽ പോകുന്നത്. ആദ്യം കുറച്ചു പേടി ഉണ്ടായിരുന്നു. പിന്നേ ഉപജില്ലാ ക്യാമ്പിൽ ഉണ്ടായത് പോലെ ചിരിച് രസിച്ചു ഒരു ക്യാമ്പ് എന്ന് വിചാരിരിച്ചപ്പോൾ പേടി മാറി പക്ഷെ അതിനേക്കാൾ ആർത്തുല്ലസിച്ചു കളിച്ച അർമാദിച്ച ഒരു ക്യാമ്പ് ആയിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ അടിപൊളിയായിരുന്നു ഈ ക്യാമ്പ്. എല്ലാ മാഷ് മാർക്കും ടീച്ചർമാർക്കും ഇത്ര അടിപൊളി ക്യാമ്പ് നമുക്ക് തന്നതിന് വളരെ വളരെ നന്ദി. കുറേ കൂട്ടുകാരേ ഈ ക്യാമ്പിന് പങ്കെടുത്തതുകൊണ്ട് എനിക്ക് ലഭിച്ചു.ജീവിതത്തിൽ ഇങ്ങനെയുള്ളൊരു ഇനിയൊരു നിമിഷം ഉണ്ടാവില്ലെന്ന് എനിക്ക് പറയാൻ സാധിക്കും.ക്യാമ്പിൽ പങ്കെടുത്തപ്പോൾ സമയം ഞാൻ മറന്നുപോയി. ആദ്യം വാച്ച് നോക്കിയപ്പോൾ രണ്ടു മാണിയെന്നു കണ്ടപ്പോൾ കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ നാലും ആഞ്ചും മണിയായി. ഭക്ഷണം ആദ്യം കുറച്ചു കൊടുത്തത് കൊണ്ടാണ് അവസാനം ബാക്കി ആകുന്ന സ്ഥിതിയിൽ എത്തിയത് എന്ന് എനിക്ക് തോന്നി. ഒരു ഗംഭീരമായ 2 ദിവസത്തെ ക്യാമ്പ് നമ്മുക്ക് സമ്മാനിച്ചുതന്ന എല്ലാവർക്കും നമ്മൾക്ക് പിന്നിൽ നടന്ന എല്ലാവർക്കും വളരെയേറെ നന്ദി .

മുഹമ്മദ് റഫ്നാസ് ടി കെ

ഞാൻ മുഹമ്മദ് റഫ്നാസ് ടി കെ . ആദ്യം തന്നെ രണ്ട് ദിവസം കൂടെ ഫ്രണ്ട്‌ലി ആയിട്ട്കൂടെ നിന്ന ടീച്ചേഴ്സിനും അധ്യാപകർക്കും ഒരുപാട് ഒരുപാട് നന്ദി .സഹവാസ ക്യാമ്പ് എന്ന് അറിഞ്ഞപ്പോൾ ഒരു ഭയം ഉണ്ടായിരുന്നു കാരണം ആദ്യമായിട്ടുള്ള ഒരു ക്യാമ്പിങ് അനുഭവം

ആയതുകൊണ്ടാണ്.പക്ഷെ ഇത്രെയും അടിപൊളി ആയിരിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചിട്ടില്ല ടീച്ചർമാരെയും അധ്യാപകരെയും പോലെ തന്നെ ആയിരുന്നു അവിടെവന്ന കൂട്ടുകാരും.പിന്നെ ഈ ക്യാമ്പിൽ പ്രൊഫഷണൽസ് ആയ ആളുകൾ ചെയുന്ന ഒരു software ആണ് പഠിക്കാൻ പറ്റിയത്. അത് തന്നെ വലിയ ഭാഗ്യമാണ്. ഈ software ഇത്രയും നല്ല പോലെ മനസ്സിലാക്കി പഠിപ്പിച്ചു തന്ന ടീച്ചേഴ്സിനും അധ്യാപകർക്കും നല്ല ഓർമ്മകൾ തന്ന കൂട്ടുകാർക്കും  ഒരുപാട് ഒരുപാട് നന്ദി.

ദേവകീർത്തൻ

I Am Devakeerthan NM From Karivellur, Studying At AVSGHSS Karivellur, And A Part Of P2 Batch.Initially, I Was Very Nervous. Even The Thought Of The Residential Camp Was Strange To Me. When I Heard Our Camp Was Residential During The Pre-Camp, I Was Shocked. All The Tension I Built Was Broken In An Instant. I Don't Know If Any Of My Camp Mates Remember, But The "Icebreaking Activity" Our LK Teachers Did Boosted Not Only My Morale But Also Drained Away The Tiredness I Felt From Traveling. In A Nutshell, The Icebreaking Activity Did Exactly What It's Supposed To, For Which I'm Grateful To The Kite Masters For Preparing.That Aside, The First Day, Which Had Two Sessions, To Be Honest, I'm Not Quite Impressed With My Performance In The First Session Because Even Though My Coding Was Good, The Arduino Board Encountered Some Problems.In The Second Session, I Surpassed My Own Limit. I Don't Think I Got Anything Wrong In The Second Session.The Night, Which Was Quite An Experience, Was Way Beyond Words. If We Talk About "Recreational Activities," I Mean, It's More Like A Bonding Session Rather Than Something Recreational. I'm Saying This Because I Didn't Do Anything During That Time. I Stood There Like A Walking Corpse And Didn't Participate In Anything.

On The Second Day, We Were Attempting Our Final Task, Which Was To Make A Flag Go Up On Command. A Short-Term Friend Of Mine Finished It In 10 Minutes (Note: The Time Given To Us Was 2 Hours). Let Me Say What Happened To Me, I Managed To Finish It In Under An Hour, I Think. But The Main Problem Is: I Could Have Finished It In Just 30 Mins; Only If I Didn't Mistake The String "True" For Boolean "True". That Being Said, I Won't Ever Forget The Mistake I Made.Food Was Great, Or At Least, It Is Something That You Would Expect Me To Say. The Fact Being Vegetarians Are Given No Consideration At All. However, A Kites Sir (Forgot Sirs Name) Went Through The Trouble Of Getting Me Veg. Food Past 10:00 P.m. I'm Very Grateful To Him.Overall, This camp would be Memorable and a good experience to me. My heartfelt thanks to kites teachers.....You all my day amazing Thanks to kannur kite for making this camp possible

സാരംഗ് ആർ

ഞാൻ സാരംഗ് ആർ. ഞാൻ ആദ്യമായ് ആണ് ഒരു ക്യാമ്പിൽ പങ്കെടുക്കുന്നത്. വളരെ നല്ല അനുഭവം ആയിരുന്നു ആ രണ്ടു ദിവസം. സമയം കടന്ന് പോയത് അറിഞ്ഞില്ല. അധ്യാപകർ പറഞ്ഞു തന്നെ ഓരോ കാര്യങ്ങളും പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു. കുറേ നല്ല കൂട്ടുകാരെ കിട്ടി. രാത്രിയിൽ നടന്ന cultural programs,എല്ലാവരും  ഒന്നിച്ചുള്ള പ്രഭാത നടത്തവും എല്ലാം എനിക്ക് പുതുമയുള്ള കാര്യങ്ങൾ ആയിരുന്നു.  ഓരോ കുട്ടികൾക്കും  ജീവിതത്തിലെ മറക്കാൻ കഴിയാത്ത നല്ല നിമിഷങ്ങൾ സമ്മാനിക്കാൻ പ്രയത്നിച്ച ലിറ്റിൽ കൈറ്റ്സിന്റെ എല്ലാവർക്കും ഒരുപാട് നന്ദി.

സെജൽ കെ സി

ഞാൻ സെജൽ കെ സി  ആണ്.മറ്റു എല്ലാ കുട്ടികളും  പറഞ്ഞത് പോലെ തന്നെ എനിക്കും ക്യാമ്പ് വളരെ നല്ലതായി എന്ന അഭിപ്രായം തന്നെ ആണ്.പ്രത്യേകിച്ചു TEACHERS.ക്യാമ്പ് ദിവസം മാത്രമല്ല അതിനു മുൻപ് തന്നെ അവർ തന്ന സപ്പോർട്ട്... വളരെ വലുതാണ്.

Python മുൻപ് പഠിച്ചിട്ടില്ലെങ്കിലും അവിടുത്തെ ക്ലാസ്സ്‌ നന്നായി മനസ്സിലായി അത് ഇനി കുറച്ചു കൂടി ചെയ്യാൻ ഉള്ള പ്രചോദനം തന്നു

പൊതുവെ ടെൻഷൻ ഉണ്ടായിരുന്ന എനിക്ക് ഇപ്പൊ നല്ല കോൺഫിഡൻസ് ഉണ്ട്. കൂടാതെ പ്രഭാത നടത്തം, രാത്രി യിലെ gathering ഒക്കെ ഇഷ്മായി. ഒരു പാട് കൂട്ടുകാരെ കിട്ടി. ഞങ്ങൾ ചില്ലറക്കാരല്ല എന്ന തോന്നലൊക്കെ ഇപ്പൊ ഉണ്ട്. മറ്റു ഏതു state ലും cbse മറ്റു സില്ലുബസിലും പഠിച്ചാൽ കിട്ടാത്ത ഒരു ഭാഗ്യമായി ഞാൻ കാണുന്നു. ലിറ്റിൽ KITE ന്റെ ഭാഗമായ എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു.

ശ്രീരാഗ് വിശ്വനാഥന്റെ അമ്മ

ഞാൻ ശ്രീരാഗ് വിശ്വനാഥന്റെ അമ്മയാണ്.Camp വളരെ നല്ല ഒരു അനുഭവമാണ് എന്റെ മോന് സമ്മാനിച്ചത്... അവനിഷ്ടപ്പെട്ട വിഷയത്തിൽ മാത്രം മുഴുകിയിരിക്കുവാൻ കിട്ടിയ സന്ദർഭം.. Programming ലെ പുതിയ അറിവുകൾ പരമാവധി ഉപയോഗപ്പെടുത്തുവാൻ പ്രിയപ്പെട്ട അധ്യാപകരുടെ മേൽനോട്ടവും.. മത്സരമായിട്ടല്ല കുട്ടികൾ Camp നെ കണ്ടതെന്നു തോന്നുന്നു... പകരം അറിവുകൾ പങ്കുവെക്കുവാൻ അവരെല്ലാവരും തയ്യാറായി എന്നതാണ് സത്യം.Pre camp ൽ കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതുകൊണ്ട് രക്ഷിതാവ് എന്ന നിലയിൽ എനിക്ക് വലിയ ആശങ്കകൾ ഉണ്ടായിരുന്നില്ല...കുട്ടികളുടെ മനസറിഞ്ഞു കൂടെ നിങ്ങൾ ഉണ്ടാകുമെന്ന ധൈര്യം അന്നത്തെ മീറ്റിങ്ങിൽ നിന്നും പിന്നെ Camp തുടങ്ങിയ ദിവസത്തെ അനുഭവത്തിൽ നിന്നും ഞങ്ങൾ രക്ഷിതാക്കൾക്ക് കിട്ടിയിരുന്നു...വളരെ മികവോടെ ജില്ലാ ക്യാമ്പ് നടത്തുന്നതിന് പ്രയത്നിച്ച എല്ലാ അദ്ധ്യാപരോടും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു...എല്ലാ കുട്ടികൾക്കും ആശംസകൾ നേരുന്നു... നന്ദി.

ദർശന

ഞാൻ ദർശന .ജില്ല ക്യാമ്പ് സഹവാസ ക്യാമ്പ് ആണെന്ന് കേട്ടത് മുതൽ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. കാരണം അച്ഛനേയും അമ്മയേയും വിട്ട് മാറി നിന്നിട്ടില്ല. ഈ ചിന്തകളെല്ലാം മനസ്സിൽ ഉള്ളത് കൊണ്ട് തന്നെ Animation കാര്യമായി പ്രാക്ടീസൊന്നും ചെയ്യാതെയാണ് ഞാൻ വന്നത്. അപ്പോഴും അമ്മ പറഞ്ഞുകൊണ്ടിരുന്നത് ഇതൊക്കെ ജീവിതത്തിലെ ഓരോ അനുഭവങ്ങളാണ്, പുതിയ കൂട്ടുകാർ, അധ്യാപകർ പുതിയൊരു ലോകം എന്നെ കാത്തിരിക്കുകയാണ് എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചു.ക്യാമ്പിൽ എത്തിയപ്പോഴാണ് അമ്മ പറഞ്ഞത് എത്ര ശരിയാണ് എന്ന് മനസ്സിലായത്.നമ്മുടെ ടെൻഷൻഎല്ലാം മാറ്റി പൂർണ്ണമായും നമ്മോടൊപ്പം നിൽക്കുന്ന അധ്യാപകർ,പെട്ടന്ന് കൂട്ടുകൂടിയ കൂട്ടുകാർ. രാത്രിയിലെ പരിപാടി കൂടി ആയപ്പോൾ അന്നത്തെ ദിവസം ഹാപ്പിയായി. ബെഞ്ചിൽ കിടന്ന് എങ്ങനെ ഉറങ്ങും എന്ന ആശങ്ക വീട്ടിൽ നിന്ന് ഇറങ്ങും മുമ്പേ മനസ്സിലുണ്ട്.പക്ഷേ ഉറങ്ങാൻ അധികം സമയമില്ലാതിരുന്നതിനാൽ ആ കാര്യം അവിടെ എത്തിയപ്പോ മറന്നു പോയി. രാവിലത്തെ നടത്തം ഏറെ ഉന്മേഷം നൽകി. പക്ഷേ breakfast എനിക്ക് അത്ര ഇഷ്ടായില്ല. വീണ്ടും ലാബിലേക്ക്. ഉച്ചവരെ വല്യ കൊഴപ്പം ഇല്ല . Assignment കിട്ടിയതോടെ വീണ്ടും ടെൻഷൻ . അതുകൊണ്ട് ഉച്ചക്ക് ബിരിയാണി ആസ്വദിച്ച് കഴിക്കാൻ പറ്റിയില്ല. ജീവിതത്തിൽ എന്നും ഓർക്കാനായി നല്ല അനുഭവങ്ങൾ നൽകിയ 2 ദിവസം. ഈയവസരത്തിൽ താമസിക്കാനായി നല്ലൊരിടം നൽകിയ കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിനുള്ള നന്ദിയും അറിയിക്കുകയാണ്. അങ്ങനെ വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച ജില്ല ക്യാമ്പിന് നേതൃത്വം നൽകിയ kite kannur ന്റെ എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു .

ദേവനന്ദ പി ബിജു

ഞാൻ ദേവനന്ദ പി ബിജു .A2-വിൽ നിന്നാണ്.ഇക്കഴിഞ്ഞ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് എനിക്ക് വളരെ അധികം നല്ല അനുഭവങ്ങൾ നൽകി.ക്യാമ്പ് സഹവാസം ആണ് എന്നറിഞ്ഞപ്പോൾ മുതൽ ഭയംങ്കര ടെൻഷൻ ആയിരുന്നു.ആദ്യ ദിവസം അവിടെ എത്തുന്നത് വരെ വളരെ ടെൻഷനും പേടിയും ഉണ്ടായിരുന്നു.പക്ഷേ കൂട്ടുകാരെ കിട്ടിയപ്പോൾ അതെല്ലാം കുറച്ച് കുറഞ്ഞു.എങ്കിലും ക്യാമ്പ് എങ്ങനെയായിരിക്കും എന്ന് ഓർത്ത് നല്ല പേടിയുണ്ടായിരുന്നു.പക്ഷേ ക്യാമ്പ് തുടങ്ങിയപ്പോൾ മുതൽ നല്ല രസമായിരുന്നു.ടീച്ചർമാരോക്കെ നല്ല സപ്പോർട്ടും,കുറെ നല്ല ഫ്രണ്ട്സും ഒക്കെ ആയപ്പോൾ അതൊക്കെ ഓക്കേ ആയി.പിന്നെ അങ്ങോട്ട് നല്ല രസമായിരുന്നു.ക്യാമ്പ് ഫയർ ഒക്കെ നല്ല vibe ആയിരുന്നു.പിന്നെ എന്തുകൊണ്ടും ഈ ക്യാമ്പ് വളരെ ഉപകാരപ്രദം ആയിരുന്നു.എനിക്ക് കുറെ അധികം കാര്യങ്ങൾ ഈ ക്യാമ്പിലുടെ പഠിക്കാൻ പറ്റി. ഈ ക്യാമ്പ് ഞങ്ങൾക്കെല്ലാവർക്കും വേണ്ടി സംഘടിപ്പിച്ചു തന്ന ലിറ്റിൽ കൈറ്റ്സ് സംഘടനക്കും,സംഘടകർക്കും വളരെ വളരെ നന്ദി.ഞങ്ങൾക്ക് വേണ്ട അറിവ് പകർന്ന് തന്ന് സഹായിച്ച ടീച്ചേഴ്‌സിനും, സാറുമാർക്കും ഒരിക്കൽ കൂടി  വളരെ വളരെ നന്ദി.

ശ്രീലക്ഷ്മി നീജിത്ത്

ഞാൻ ശ്രീലക്ഷ്മി നീജിത്ത് . ഞാൻ A2വിൽ നിന്നാണ് .ഈ രണ്ടു ദിവസങ്ങളിലും വളരെ നല്ല അനുഭവങ്ങൾ എനിക്ക് ലഭിച്ചു .ഞാൻ ആദ്യമായാണ് ഒരു സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്നത് .ഈ ക്യാമ്പിൽനിന്ന് അനിമേഷിനെ പറ്റി ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു .എനിക്ക് അവിടെ നിന്ന് ഒരുപാട് കൂട്ടുകാരെ ലഭിച്ചു .അവിടെയുള്ള ടീച്ചർമാർ അനിമേഷനെയും ബ്ലെൻഡറിനെയും പറ്റി പുതിയ  അറിവുകൾ നമുക്ക് പകർന്നു തന്നു .വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ടീച്ചറായിരുന്നു .ഈ ക്യാമ്പിൽ നിന്ന് എനിക്ക് ഒരുപാട് അറിയാൻ സാധിച്ചു .ഈ ക്യാമ്പ് സംഘടിപ്പിച്ച കണ്ണൂർ കൈറ്റിനു൦  അതിലെ എല്ലാ അധ്യാപകർക്കും എൻറെ നന്ദി രേഖപ്പെടുത്തുന്നു .

thank you so much...

ധ്യാൻ

എൻ്റെ പേര് ധ്യാൻ. ഞാൻ ഇന്നുവരെ ഒരു സഹവാസ ക്യാമ്പിൽ പങ്കെടുത്തിട്ടില്ല. ഇത് എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. Blender ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതി, ഇന്നുവരെ  ആ ഭാഗം നോക്കിയില്ല. ക്യാമ്പ് കാരണം blender വളരെ എളുപ്പത്തിൽ  പഠിച്ചു മനസ്സിലാക്കി. ഈ ക്യാമ്പ് എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. രാവിലെ ഏഴ് മുപ്പതിന് എഴുന്നേൽക്കുന്ന ഞാൻ ക്യാമ്പിൻ്റെ രണ്ടാം ദിവസം നാലെ പതിനഞ്ചിന് ഉണർന്നു. സാംസ്കാരിക പരിപാടികളും പ്രഭാത നടത്തവും പടിപ്പിൽനിന്നുള്ള മുഷിപ്പ് മാറ്റിത്തന്നു. ഭക്ഷണവും താമസവും നന്നായിരുന്നു. ഈ അവിസ്മരണീയ ദിവസങ്ങൾ  സാധ്യമാക്കിയ കൈറ്റ് കണ്ണൂരിന് വലിയ നന്ദി. എല്ലാത്തിനും നന്ദി...

സൂര്യനാരായണൻ

ഞാൻ സൂര്യനാരായണൻ. ഞാൻ p1ൽ നിന്നാണ്.2 ദിവസം നല്ല ഒരു അനുഭവമാണ് ഉണ്ടായത്. ഞാൻ ഇതുവരെ ഒരു സഹവാസ ക്യാമ്പിലും പങ്കെടുത്തിട്ടില്ല.എനിക്ക് python പ്രോഗ്രാമിങ്ങനെ കുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല.ക്യാമ്പിൽ വന്നതിനു ശേഷം എനിക്ക് കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി.രാത്രിയിലെ culutural programs നല്ല ഒരു അനുഭവമാണ്. എനിക്ക് പുതു നിമിഷങ്ങൾ സമ്മാനിച്ച KITE KANNURINU  നന്ദി.

ദേവാമൃത അജിത്ത്

ഞാൻ ദേവാമൃത അജിത്ത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഞാൻ  Animation ലോകത്തേക്ക് കടന്നു വന്നത്. ഞാൻ ATL lab ൽ  Arduino programming ചെയ്തിരുന്നു. അതിനാൽ തന്നെയും Animation നെക്കാൾ  Programming  ആയിരുന്നു എനിക്ക് സുപരിചിതം.    പക്ഷേ, എനിക്ക് ചിത്രം വരയ്ക്കാൻ വളരെ അധികം ഇഷ്ടമായതിനാൽ Animation ഉം പഠിക്കണം എന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ school ൽ നിന്നും Animation  select ആയി. Sub district camp ൽ ഞാർ എന്റെ best try ചെയ്തു. അങ്ങനെ എനിക്ക് അവിടുന്നും selection കിട്ടി. District camp ൽ എത്തിയപ്പോൾ പേടികൂടി എന്റെ കൂടെ ഉണ്ടായിരുന്നു. പക്ഷേ, അവിടെ എത്തിയപ്പോൾ എന്റെ പേടി എല്ലാം പോയി. ഒരിക്കലും പ്രതീക്ഷിക്കാതെ കുറേ friends നെ കിട്ടി. അവിടെ ഉണ്ടായിരുന്ന രണ്ട് ദിവസം എനിക്ക് മറക്കാനാകാത്ത അനുഭവമാണ് നൽകിയത്. Teachers ഉം എല്ലാവരും നമ്മൾ എല്ലാവരെയും ഒരുപോലെയാണ് സ്നേഹിക്കുകയും, പ൦ിപ്പിക്കുകയും ചെയ്തത്. ഒരു പാടുപേരുടെ camp experience ഞാൻ  ഈ  camp ൽ വരുന്നതിനുമുന്നേ കേട്ടിരുന്നു guides, SPC etc.... അവർ അവർക്ക് കിട്ടിയ food നല്ലതായിരുന്നില്ല എന്നൊക്കെ പറഞ്ഞു. ഞാനും അങ്ങനെ തന്നെയായിരുന്നു വിചാരിച്ചത്. പക്ഷേ നല്ല സ്വാദിഷ്ടമായ food ആയിരുന്നു. camp ഒരു മുറിയിൽ ഒതുങ്ങാതെ morning walk, camp fire  എന്നിവയിലൂടെ നമ്മുടെ മനസ്സ് relax ആവുകയും ചെയ്തു. ഇത്രയും നല്ല അവസരം തന്ന എല്ലാവർക്കും നന്ദി..

ബെർണാഡ് ജോഷി

ഞാൻ Bernard joshi ഞാൻ Programming വിഭാഗത്തിലാണ് Camp ഇൽ വന്നത്. ഞാൻ ആദ്യമായിട്ടാണ് ഒരു ക്യാമ്പിൽ പങ്കെടുക്കുന്നത് അതുകൊണ്ട് തന്നെ എനിക്ക് നന്നായിട്ട് Tention ഉണ്ടായിരുന്നു. പക്ഷേ ക്യാമ്പിൻ്റെ ആദ്യദിവസം തന്നെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. കൂടെ കുറേയേറെ കാര്യങ്ങൾ കൂടുതൽ എനിക്ക് പഠിക്കാൻ സാധിച്ചു. ഇത്രയും നല്ല ക്ലാസ് എനിക്ക് എടുത്തു തന്ന എല്ലാവർക്കും കൂടാതെ എന്നെ ഈ ക്യാമ്പിലേക്ക്  തിരഞ്ഞെടുത്ത KITE - നും വളരെ ഏറെ നന്ദി അറിയിക്കുന്നു.

റഷ റാഷിദ്‌

എന്റെ പേര് റഷ റാഷിദ്‌.ഞാൻ st marys hs for girls പയ്യന്നൂരിൽ  പഠിക്കുന്നു. എനിക്ക് Programing ഇൽ കഴിവുണ്ട് എന്ന് തിരിച്ചറിഞ്ഞത് little kitesiലൂടെയാണ്. ആദ്യമായിട്ടാണ്  ഞാൻ  ഒരു stay  ക്യാമ്പിൽ  പങ്കെടുക്കുന്നത്. അറിവിനോടൊപ്പം  എനിക്ക്  കുറെ കൂട്ടുകാരെയും  കിട്ടി. 2ദിവസത്തെ  ക്യാമ്പ്  ഒരുദിവസവും  കൂടി  കൂട്ടിക്കിട്ടിയിരുന്നു  എങ്കിൽ  എന്ന്  ഞാൻ ആഗ്രഹിച്ചു  പോകുന്നു.വിവിധ തരം  ഉപകരങ്ങൾ  ഉണ്ടാക്കാനും  അതിനെ  മൊബൈൽ  ആപ്പ്  വച്ചു  കണ്ട്രോൾ  ചെയ്യാനും പഠിച്ചു. ഈ  ക്യാമ്പ്  ഇത്ര മനോഹരമാക്കാൻ  സഹായിച്ച  എന്റെ പ്രിയ ടീച്ചേഴ്സിനും  മാഷുമാർക്കും  ഒരുപാട് നന്ദി.

അതുൽ കൃഷ്ണൻ

എന്റെ പേര് അതുൽ കൃഷ്ണൻ. എല്ലാവരും പറഞ്ഞതുപോലെ ഞാനും ആദ്യമായിട്ടാണ് ഒരു ക്യാമ്പിൽ  പങ്കെടുക്കുന്നത്. എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ക്യാമ്പ് എങ്ങനെയായിരിക്കും എന്ന് ഒരു ആകാംക്ഷ ഉണ്ടായിരുന്നു. ക്യാമ്പ് തുടങ്ങിയപ്പോൾഎല്ലാം മാറി.വളരെ നല്ല രസമായിരുന്നു.ക്യാമ്പിൽ വന്നപ്പോൾ എനിക്ക് കുറെ ഫ്രണ്ട്സിനെ കിട്ടി. ഇവിടെനിന്ന് ആനിമേഷനെ കുറിച്ച് കുറെയധികം പഠിക്കാൻ സാധിച്ചു. ഈ ക്യാമ്പിലേക്ക് എന്നെ സെലക്ട് ചെയ്ത kite കണ്ണൂരിനും അതിലെ അധ്യാപകർക്കും എന്റെ നന്ദി അറിയിക്കുന്നു.

മായാത്ത ഓർമ്മകൾ - യാദിൻരാജ്. എം

എന്റെ പേര് യാദിൻരാജ്. എം. ഞാൻ പ്രോഗ്രാമിങ് വിഭാഗത്തിലാണ് പങ്കെടുത്തത്. വീട് വിട്ട് പുറത്ത് താമസിച്ച് പരിചയമില്ലാത്ത എനിക്ക് നല്ലൊരു മറക്കാനാവാത്ത രണ്ട് ദിവസങ്ങളായിരുന്നു  kite kannur എനിക്ക് സമ്മാനിച്ചത്. എനിക്ക് മാത്രമല്ല  എന്നെപോലെ തന്നെ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്കും ഇതേ അനുഭവം തന്നെയാണ് ഈ ദിനങ്ങളിലൂടെ സമ്മാനിച്ചത് .ഇത് വരെ ആർക്കും കിട്ടാത്ത അറിവും സൗഭാഗ്യവും ക്യാമ്പിൽ പങ്കെടുത്ത ഞങ്ങൾ ഓരോരുത്തർക്കും മറക്കാനാവില്ല. നൂതനസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സമൂഹത്തിന് ഗുണം ചെയ്യുന്ന പല കാര്യങ്ങളും ക്യാമ്പിലൂടെ അന്ന് പരിചയപ്പെട്ടു. ഭക്ഷണക്രമീകരണം പോലും മികച്ചതായിരുന്നു.രാത്രി വളരെ നേരത്തെ തന്നെ ഉറങ്ങുന്ന എനിക്ക് രാത്രി നടന്ന പരിപാടികൾ ആസ്വദിക്കാൻ കഴിഞ്ഞു യാതൊരു ബോറടിയും ക്യാമ്പിൽ ഇല്ലായിരുന്നു.രാവിലെ എഴുന്നേറ്റുള്ള പ്രഭാത നടത്തവും പ്രവർത്തനങ്ങൾ ചെയ്യാൻ എനിക്ക് ഊർജം നൽകി.ക്യാമ്പിൽ പഠിച്ച പുതിയ അറിവുകൾ ഞാൻ പ്രയോജനപ്പെടുത്തുമെന്നും ഞാൻ പഠിച്ച പുതിയ കാര്യങ്ങളും ആശയങ്ങളും മറ്റുള്ളവർക്കും പകർന്നു നൽകുമെന്നും ക്യാമ്പ് കഴിഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു.എനിക്ക് പുതിയ ആശയങ്ങൾ പകർന്നു തന്ന kite kannurന് ഞാൻ നന്ദിയറിയിക്കുന്നു....

ആർദ്ര പ്രമോദ്

എന്റെ പേര് ആർദ്ര പ്രമോദ് ഞാൻ കല്യാശ്ശേരി KPRGHSS ൽ നിന്നാണ്. ആനിമേഷൻ വിഭാഗത്തിൽ ആണ് ഞാൻ പങ്കെടുത്തത് ഞാൻ ആദ്യമായാണ് ഒരു സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്നത് . ഞാൻ ഉപജില്ല ക്യാമ്പിൽ പങ്കെടുത്തപ്പോൾ Open toonz ആയിരുന്നു മെയിൻ അത്രവരെ എനിക്ക് പേടി ഉണ്ടായിരുന്നില്ല . പിന്നെ ജില്ലയ്ക്ക് Blender ആണ് എന്ന് കേട്ടപ്പോൾ എനിക്ക് ചെറിയ ഒരു പേടി തോന്നിയിരുന്നു. ക്യാമ്പിൽ എത്തിയപ്പോൾ  എനിക്ക് 1 ദിവസം എങ്കിലും അമ്മയെ കാണാതിരിക്കുന്നതിൽ ഒരു സങ്കടം ഉണ്ടായിരുന്നു. പിന്നെ ക്ലാസ് തുടങ്ങിയപ്പോൾ ഞാൻ  ഓക്കെ ആയി ആദ്യം എനിക്ക് Blender ന്റെ ഒരു വക്കുപോലും അറിയില്ലായിരുന്നു. സാർ പറയണ്ട താമസം എന്റെ അടുത്തുള്ള കുട്ടികൾ ചെയ്യാൻ തുടങ്ങി അപ്പോൾ എനിക്ക് പേടി ഉണ്ടായിരുന്നു. എന്നാൽ നമ്മുക്ക് ക്ലാസ് എടുക്കുന്ന ടീച്ചറും മാഷും എന്ത് സംശയം ഉണ്ടായാലും സമാധാനമായി എനിക്ക് എല്ലാം പറഞ്ഞു തന്നു. പിന്നെ എല്ലാരും ഒരു പോലെ ചെയ്യാൻ തുടങ്ങി പിന്നെ എനിക്ക് പേടി മാറി.

          രണ്ടാം ദിവസത്തെ പ്രഭാതയാത്ര ആ ദിവസം മുഴുവനുള്ള ഉർജത്തിന് കാരണമായി പിന്നെ നമ്മുക്ക്  Assingment തന്നു പിന്നെ അതിലുള്ള തിരക്കായി . അവസാനം ആ Assingment ചെയ്ത് എൽപ്പിച്ചു. എനിക്ക് ഈ അവസരം ലഭിച്ചതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. എന്നി കണ്ണൂർ ജില്ലയിലെ അഭിമൂഖികരിച്ച് സംസ്ഥാനത്ത് എത്താൻ ഞാൻ ആഗഹിക്കുന്നു പിന്നെ Blender നെ കുറിച്ച് പഠിപ്പിച്ച് തന്ന മാഷുമാർക്കും ടീച്ചർമാർക്കും Kite Kannur നും ഞാൻ നന്ദി പറയുന്നു.

ആശിഫ

എന്റെ പേര് ആശിഫ. ഞാൻ A1ൽ ആണ് ഉണ്ടായത്. ക്യാമ്പ് വളരെയധികം നല്ല അനുഭവങ്ങൾ സമ്മാനിച്ചു.  എനിക്ക് ക്യാമ്പ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ആദ്യം സഹവാസക്യാമ്പ് എന്ന് കേട്ടപ്പോൾ കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു. പിന്നീട് അവിടെയുള്ള അനുഭവങ്ങൾ എന്നെ സന്തോഷത്തിലാക്കി. എനിക്ക് അവിടെ നിന്ന് കുറെ കൂട്ടുകാരെ ലഭിച്ചു. അവരുമായി നല്ല കൂട്ടായി.അവിടുത്തെ ടീച്ചർ ക്ലാസ്സ്‌ എടുത്തത് നല്ലോണം മനസ്സിലായി. ഇടക്കിടക്ക് കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു അതൊക്കെ അവരോട് ചോദിച്ചു ക്ലിയർ ആക്കി.ഞാൻ ആദ്യമായിട്ടാണ് വീട്ടുകാരെയൊക്കെ വിട്ട് ഇത്തരമൊരു ക്യാമ്പിൽ പങ്കെടുത്തത്. Cultural activities ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.ഈ ക്യാമ്പ് എനിക്ക് മറക്കാനാകാത്ത അനുഭവങ്ങൾ തന്നു.  ഈ ജില്ലാ ക്യാമ്പിന് വേണ്ടി പ്രയത്നിച്ച എല്ലാ kite teachers നും എന്റെ നന്ദി അറിയിക്കുന്നു.

അവന്തിക. സി

എന്റെ പേര് അവന്തിക. സി. KPRGS GHSS Schoolil പഠിക്കുന്നു ഞൻ A1 ക്ലാസ്സിലായിരുന്നു ഉണ്ടായിരുന്നത് ആദ്യമായാണ് സഹവാസക്യാമ്പിൽ പോകുന്നത് വേറെ തന്നെ ഒരു experience ആയിരുന്നു അത്.ചെറിയ ഭയത്തോടെയാണ് ഞാൻ ആ ക്യാമ്പിൽ എത്തിയത്. അവിടെ എനിക്ക് കുറെ പുതിയ സുഹൃത്തുക്കളെ കിട്ടി.blender എന്ന software ആണ് അവർ പഠിപ്പിച്ചത് രാത്രി cultural fest ഉണ്ടായിരുന്നു,അത് നല്ല ഉന്മേഷവും ഉണർവും നൽകി. പിറ്റേന്ന് രാവിലെ engineering കോളേജിന് ചുറ്റും കുറെ നടക്കുകയും ഫോട്ടോ എടുക്കുകയുമെല്ലാം ചെയ്തു. അതിനിടയിൽ കുറെ പാട്ടുകളെല്ലാം കേൾക്കാൻ സാധിച്ചു. അന്ന് ഉച്ചയായപ്പോൾ നമ്മുക്ക് സംസ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ ഒരു assignment തന്നു. എനിക്ക് പറ്റുന്നത്ര ഞാൻ ചെയ്ത് അവരെ ഏൽപ്പിച്ചു. പുതിയ ഒരു അനുഭവം തന്നെയാണ് ആ ക്യാമ്പിൽ ഉണ്ടായിരുന്നത്. എങ്ങനെ ഒരു അവസരം ഒരുക്കിയതിൽ LKയോടും ഈ സംരമ്മത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ടീച്ചർമാരോടും, എന്റെ സ്കൂളിനോടും എല്ലാം ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

ഫിദൽ രാജീവ്

എന്റെ പേര് ഫിദൽ രാജീവ്. തലശ്ശേരി നോർത്ത് സബ്ജില്ലയിലെ ജി.എച്ച്.എസ്.എസ്. ചുണ്ടങ്ങാപൊയിലിലാണ് ഞാൻ പഠിക്കുന്നത്.സിനിമ എഡിറ്റിങിനോടും VFX,CGI സാങ്കേതിക വിദ്യകളോടും എനിക്ക് വളരെ താല്പ്പര്യമുണ്ടായിരുന്നു. സിനിമ രംഗത്ത് പ്രവർത്തിക്കണം എന്നത് എന്റെ ഏറെ കാലത്തെ ആഗ്രഹമാണ്.

ലിറ്റിൽ കൈറ്റ്സ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചപ്പോൾ എനിക്ക് വളരെ സന്തോഷമായിരുന്നു.ആകാംക്ഷയോടേയും കുറച്ച് പേടിയോടേയുമാണ് ഞാൻ ക്യാമ്പിന് പങ്കെടുക്കാൻ എത്തിയത്. തികച്ചും വേറിട്ട അനുഭവമാണ് ജില്ലാ ക്യാമ്പിന്റെ തുടക്കം മുതൽ എനിക്ക് അനുഭവപ്പെട്ടത്. എട്ട് ജില്ലകളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കാണാൻ സാധിച്ചത് എന്നിൽ കൗതുകമുണർത്തി. അൻവർ സാദത്ത് സാറിനെ നേരിൽ കാണാൻ പറ്റിയതും മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ്.ബ്ലെൻഡർ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ അനന്തമായ സാധ്യതകളെ കുറിച്ച് അറിയാനും അവ ഉപയോഗിക്കുവാനും ഈ ക്യാമ്പ് വളരെയധികം സഹായകമായി.ക്യാമ്പ് നയിച്ച എല്ലാ അദ്ധ്യാപകരും ഞങ്ങളോട് വളരെ  സൗഹാർദ്ദപരമായാണ് കാര്യങ്ങൾ പറഞ്ഞു തന്നതും ഞങ്ങളോട് പെരുമാറിയതും. ഒരുപാട് നല്ല സുഹൃത്തുക്കളെ എനിക്ക് ഈ ക്യാമ്പിൽ ലഭ്യമായി.വളരെ രുചികരമായ ഭക്ഷണവും വിനോദം നിറഞ്ഞ പരിപാടികളും വിലമതിക്കാനാവാത്ത ഒട്ടനവധി അറിവുകളും അനുഭവങ്ങളും ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഞങ്ങൾക്ക് സമ്മാനിച്ചു.ക്യാമ്പിനായി തിരഞ്ഞെടുത്ത കണ്ണൂർ എൻജിനീയറിങ് കോളേജ് ക്യാമ്പസും വേറിട്ട ഒരു അനുഭവമായിരുന്നു.ക്യാമ്പിന്റെ ആരംഭം മുതൽ അവസാനം വരെ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ഞങ്ങളെ സപ്പോർട്ട് ചെയ്തിരുന്നു.എൻറെ സ്വപ്നങ്ങൾ സഫലമാക്കാൻ ഈ ക്യാമ്പ് എന്നെ സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.ഈ ക്യാമ്പ് ഇത്രയും മനോഹരമാക്കി തീർക്കാൻ പ്രയത്നിച്ച കൈറ്റ് കണ്ണൂരിനും മറ്റെല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു.

ദീപക് ദേവ്

എൻ്റെ പേര് ദീപക് ദേവ് എന്നാണ്.ഇരിട്ടി സബ് ജില്ലയിലെ ST JOSEPH'S HS KUNNOTH സ്കൂളിലാണ് പഠിക്കുന്നത്.ഞാൻ ക്യാമ്പിൽ Programming വിഭാഗത്തിലാണ് പങ്കെടുത്തത്.ആദ്യമായാണ് ഞാൻ ഇങ്ങനെയൊരു സഹവാസക്യാമ്പിൽ പങ്കെടുക്കുന്നത്.അതിൻ്റേതായ ടെൻഷൻ എനിക്കും അമ്മയ്ക്കും ഉണ്ടായിരുന്നു പക്ഷെ അച്ഛന് ആ Tension ഇല്ലായിരുന്നു കാരണം ഇപ്രായത്തിലുള്ള കുട്ടികൾക്ക് ഇതൊരു മറക്കാനാവാത്ത അനുഭവം സമ്മാനിക്കും എന്ന് അച്ഛനറിയാമായിരുന്നു.എൻ്റെ സ്കൂളിൽ നിന്ന് എനിക്ക് മാത്രമേ സെലക്ഷൻ കിട്ടിയിട്ടുണ്ടായിരുന്നുള്ളു.ക്യാമ്പ് ഉളവാക്കിയ അനുഭവം വളരെ കൗതുകമുണർത്തുന്നതായിരുന്നു.അവിടുത്തെ എല്ലാ അധ്യാപകരും നന്നായി സപ്പോർട്ട് ചെയ്തിരുന്നു. സുരേന്ദ്രൻ സാറിൻ്റെ കുട്ടികളോടുള്ള ഇടപെടൽ മറ്റ് അധ്യാപകരിൽ നിന്നും വ്യത്യസ്തവും രസകരവും ആയിരുന്നു. അത് എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. KITE ൻ്റെ ടെക്നിക്കൽ ടീം അടിപൊളിയായിരുന്നു. പഠിപ്പിക്കാൻ വന്ന അധ്യാപകർ വളരെ മികച്ച രീതിയിൽ programming നെ കുറിച്ച് പഠിപ്പിച്ച്. അതുകൊണ്ട് എനിക്കുണ്ടായിരുന്ന Tension എല്ലാം അവിടെ വെച്ച് തന്നെ തീർന്നു.എനിക്ക്  Programming എന്ന മഹാസമുദ്രത്തെ കുറിച്ച് കുറെ പഠിക്കാൻ സാധിച്ചു. എൻ്റെ സ്വപ്നങ്ങളിലേക്കുള്ള ഒരു ചവിട്ടുപടിയായി ഞാൻ ഈ ക്യാമ്പിനെ കണക്കാക്കുന്നു. ഈ ക്യാമ്പ് ഇത്ര മനോഹരമാക്കിത്തീർത്ത KITE കണ്ണൂരിനോട് ഞാൻ നന്ദി പറയുന്നു🙏🙏. ഇത്രയും നല്ല infrastructure ഒരുക്കി തന്ന Govt. Engineering College, Dharmasala അധികൃതരോടും നന്ദി പറയുന്നു.

ജീവാ വിനോദ്

ഞാൻ ജീവാ വിനോദ് ഞാൻ A2 വിൽ നിന്നാണ് രണ്ടു ദിവസത്തെ ക്യാമ്പ് എനിക്ക് ഒരു പാട് ഇഷ്ടമായി  നല്ല നല്ല അനുഭവങ്ങൾ എനിക്ക് ലഭിച്ചു. അനിമേഷനെ പറ്റി ഒരു പാട് കാര്യങ്ങൾ  മനസ്സിലാക്കാനും പഠിക്കാനും പറ്റി പിന്നെ കുറെ സുഹൃത്തുക്കളെ കിട്ടി. ടീച്ചർമാർ അനിമേഷനെയും ബ്ലെൻഡറിനേയും പറ്റി പതിയ അറിവുകൾ നമുക്ക് പകർന്നു തന്നു. എല്ലാ ടീച്ചർമാരും നല്ല ഫ്രണ്ട്ലി ആയിരുന്നു. എനിക്ക് ജില്ലയ്ക്ക് സെലക്ഷൻ കിട്ടുമെന്ന് ഞാൻ കരുതിയതല്ല കിട്ടിയപ്പോൾ നല്ല സന്തോഷം തോന്നി പിന്നീട് ക്യാമ്പ് ഉണ്ട് എന്നറിഞ്ഞപ്പോൾ സങ്കടവും കാരണം രണ്ടു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കണമെന്നറിഞ്ഞപ്പോൾ. ക്യാമ്പിൽ വന്നപ്പോൾ ആദ്യം വിഷമം ഉണ്ടായിരുന്നു പിന്നീട് പുതിയ സുഹൃത്തുക്കളെ കിട്ടി പിന്നെ സാറു മാരൊക്കെ നല്ല ഫ്രണ്ട്ലി ആയതു കൊണ്ട് വളരെ സന്തോഷമാണ് ഉണ്ടായത് രാവിലത്തെ നടത്തവും ഫോട്ടോഷൂട്ടും എല്ലാം നല്ല അനുഭവങ്ങൾ ആയിരുന്നു നല്ല ഓർമ്മകൾ ഇങ്ങനെ ഒരു ക്യാമ്പ് സംഘടിപ്പിച്ച കണ്ണൂർ കൈറ്റിനും അതിലെ എല്ലാ അധ്യാപകർക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

Thank You so much......

ജെസ് മരിയ

I'm Jess Mariea. I'm from A2. For me residential camp is not a new friend. But when I heard LK camp will be a residential camp I was not feeling good about it. Because I never loved Animation or Programming. Ofcourse I love to watch animation movies and animated cartoons. But whenever I watch those I would think about the animators. And I would tell to myself I'm not made for these all.Because I don't have that much patience. And also sitting in the same place like for hours and doing the same thing for hours, and also I don't usually get ideas to make anything or I think I don't have that much creativity which an animator wants. When I heard everyone saying this is my dream....I always wanted to do these and I was like 'what in the world...' Because  I never wanted to go to the sub district camp in the first place just because of these kind of stupid reasons. And when I got there nothing changed. But atlast everything ended up in a different way. I didn't expect that to happen. I was changed. I started to love animation. But I wasn't really happy about it. The impression on animation changed. That's all...

     So I never thought I would get selection and also I wasn't willing for it. But I got selection. I knew there would be class even at night. I was a little bit worried about the accomodation and about the food there. I was not really feeling well about it. And especially the night class. Always infront of the computer clicking mouse. But when I got there the campus surprised me. I was actually enjoying it. The auditorium also participated in the process of changing my mood. The classes were amazing. And we all got new connections.... I started to enjoy every single seconds I got there. I was eating my words that time. I had no tension about the state camp. Because the district camp was already more than enough for me..... It was a good experience indeed. A millions of thanks to all the teachers and especially KITE.... You all made my day amazing and I never felt so lost....... Thanks a bunch!

നിയതി രാഗേഷ്

I'm Niyathi Rakesh from P2. This was my first time ever attending a residential camp. I was so happy when one of our kite mistresses told us that we were selected. I never expected to get this opportunity and i would like to thank all the teachers and the other staff who worked for this camp. The knowledge that i received from this camp can never be replicated. I never thought I could make an app in my phone and make it send a message to a laptop. And I made so many new friends, and i regret not writing down their phone numbers. I still remember staying up till 2 O clock completing the assignment and talking to eachother. And the morning walk and the camp fire( even though there was no fire ). The moment I reached home i started to miss the camp. Thank you to Kannur Kite for making this camp possible.

ഷസ സലീം

I am Sheza Saleem. I am from St Mary's high school for girls, Payyannur.I was in p1 class. I got a good experience through this camp.Every teachers took the class very well. We were able to catch up with things so fast.Through this camp I learned many new things about programming. By attending this camp I learned to do programming in python. This camp would be one of the most memorable moment in my life. I really enjoyed this camp. Thank you kannur kite and all the teachers for providing this golden opportunity for us.