സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം

22:27, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33017.chengalam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കൊഴുവനാൽ ഉപജില്ലയിലെ ചെങ്ങളം സ്ഥലത്തുള്ള ഒരു പുരാതന വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം

സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം
വിലാസം
ചെങ്ങളം

ചെങ്ങളം ഈസ്റ്റ് പി ഒ പി.ഒ.
,
686585
,
കോട്ടയം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽchengalamstantonys@gmail.com
കോഡുകൾ
സ്കൂൾ കോഡ്33017 (സമേതം)
യുഡൈസ് കോഡ്32100800204
വിക്കിഡാറ്റQ87659995
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാലിനി ഈപ്പൻ
പി.ടി.എ. പ്രസിഡണ്ട്ആൻ്റോ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു സതീഷ്
അവസാനം തിരുത്തിയത്
19-02-202433017.chengalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ചെങ്ങളം ഗ്രാമത്തിന്റെ തൊടുകുറിയായി സെന്റ് ആന്റണീസ് ഹൈസ്ക്കൂൾ പ്രശോഭിക്കുന്നു. ഇടവകക്കാരുടേയും ഈ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരടേയും ശ്രമഫലമായി 1916 മെയ് 22 ന് എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1925 ൽ യൂ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1951 ൽ ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 2000 ൽ ഹൈസ്ക്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു. 2002 മുതൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് ഒരു അൺഎയിഡഡ് ഹയർ സെക്കന്ററി സ്ക്കൂളും പ്രവർത്തിച്ചുവരുന്നുകേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കാ‍‍ഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ചെങ്ങളം സെന്റ് ആന്റണീസ് ദൈവാലയം . കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, അകലക്കുന്നം, എലിക്കുളം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചെങ്ങളം ഗ്രാമം, അത്ഭുതപ്രവർത്തകനായ വി. അന്തോനീസിന്റെ മാദ്ധ്യസ്ഥതയിലുള്ള ദൈവാലയ സാന്നിദ്ധ്യം കൊണ്ട് "കേരളത്തിന്റെ പാദുവ"എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഒന്നര നൂറ്റാണ്ടു മുമ്പ് ചെങ്ങളം, വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു. രാജഭരണകാലത്ത് കോവിലകം വകയായിരുന്ന ഈ പ്രദേശത്ത് ആണ്ടിലൊരിക്കൽ ഹോമം നടത്തിയിരുന്നു. അതിനാവശ്യമായ ജലം സംഭരിക്കുവാനായി ചെങ്കല്ലിൽ വെട്ടിയ ഒരു കുളം ഉണ്ടാക്കി. അതിനാൽ ഈ സ്ഥലം "ചെങ്കൽക്കുളം" എന്നും കാലാന്തരത്തിൽ "ചെങ്കളം" എന്നും അറിയപ്പെട്ടു. പിന്നീടതു "ചെങ്ങളം" ആയി മാറിയെന്നാണു കരുതുന്നത്.

ഭൗതികസൗകര്യങ്ങൾ

20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം, മൾട്ടി മീഡിയ റൂം, വലിയ കളിസ്ഥലം എന്നിവയുള്ള ഒരു മൂന്ന് നില കെട്ടിടവും ഒന്ന് രണ്ട് നില കെട്ടിടവും.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ഗ്യാലറി

മാനേജ്മെന്റ്

സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ് ഡോ. ജോസ് പുളിക്കൽ രക്ഷാധികാരിയായും റവ.. ഫാ. ഡൊമിനിക് അയിലൂപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഫാ. എബ്രഹാം നെടുംതകടി, ശ്രീ കെ.ജെ.തോമസ്, ശ്രീ.ജെ.മത്തായി, ശ്രീ.കെ.ടി. ആന്റണി കാണിക്കത്തോട്, ശ്രീ സി.ഡി. മാത്യു ജീരകത്തിൽ, ശ്രീ. എം.ടി. തോമസ് മുറിഞ്ഞാലക്കൽ,ശ്രീ കെ.ജെ. ജോസഫ് കുഴുക്കൊമ്പിൽ, ശ്രീമതി. വി.ഇ. മേരി വയലുങ്കൽ,ശ്രീ സി.വി. ജോസഫ് ചീരംകുഴിയിൽ ശ്രീ.പി.ജെ.ജോസഫ് പുളിക്കൽ, ശ്രീ.സി.എസ്. വർഗീസ് ചേരിപ്പുറത്ത്, ശ്രീമതി. മേരിക്കുട്ടി കുര്യൻ പുളിക്കൽ, ശ്രീ കെ.വി. ജോസഫ് കുഴിപതാലിൽ , ശ്രീ ജോർജ് ജേക്കബ് , ശ്രീ മാത്യു സെബാസ്റ്റ്യൻ കരിപ്പാൽ , ശ്രീ വി.ജെ. ജോസഫ് , ശ്രീ ജോസഫ് സഖറിയാസ് , ശ്രീ സി എസ് ജോർജ് ചെറുകരകുന്നേൽ , ശ്രീ . ജോയ് ജോസഫ് കുഴിക്കൊമ്പിൽ, ശ്രീ തോമ്മാച്ചൻ വി ജെ വെള്ളാപ്പള്ളിൽ, ശ്രീ ടോം പ്രസാദ്, ശ്രീമതി. ജിൽസിക്കുട്ടി ജോൺ, ശ്രീമതി മേഴ്സി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാ. തോമസ് ഈട്ടോലിൽ (കോർപ്പറേറ്റ് മാനേജർ കാഞ്ഞിരപ്പള്ളി രൂപത) റവ. മാത്യു വയലുങ്കൽ (വികാരി ജനറൽ കാഞ്ഞിരപ്പള്ളി രൂപത) റവ. മാത്യു പൈക്കാട്ട് (വികാരി ജനറൽ കാഞ്ഞിരപ്പള്ളി രൂപത) റവ. ആന്റണി നിരപ്പേൽ (കാഞ്ഞിരപ്പള്ളി രൂപത) ശ്രീ ജോർജ്ജ് ജോസഫ് കണ്ണിമാൻകുന്നേൽ (ഐഎഎസ്, ഗുജറാത്ത് സ്റ്റേറ്റ് മുൻ ചീഫ് സെക്രട്ടറി)

വഴികാട്ടി

{{#multimaps:9.617832 ,76.709345| width=500px | zoom=16 }}