വി.എസ്.യു.പി.എസ് ചിറക്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെകാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് എന്ന സ്ഥാലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് വി. എസ് .യു പി സ്കൂൾ
വി.എസ്.യു.പി.എസ് ചിറക്കടവ് | |
---|---|
വിലാസം | |
ചിറക്കടവ് ചിറക്കടവ് ഈസ്റ്റ് പി.ഒ. , 686520 , കോട്ടയം ജില്ല | |
സ്ഥാപിതം | 15 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 9495010868 |
ഇമെയിൽ | chirakkadavuvsups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32348 (സമേതം) |
യുഡൈസ് കോഡ് | 32100400112 |
വിക്കിഡാറ്റ | Q87659551 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 54 |
ആകെ വിദ്യാർത്ഥികൾ | 123 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Siju P N |
പി.ടി.എ. പ്രസിഡണ്ട് | ജിൻസ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ ബിനോയി |
അവസാനം തിരുത്തിയത് | |
14-02-2024 | Vsups |
ചരിത്രം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭാസ ഓഫീസിൽ നിന്നും കേവലം 3 കിലോമീറ്റർ മാത്രം ദൂരത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പൊൻകുന്നം എരുമേലി റോഡ് അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചിട്ട് 89വർഷം പൂർത്തിയായി .ഇതിന്റെ ചരിത്രം ചിറക്കടവ് എന്ന നാടും അവിടുത്തെ സാധാരണ കുടുംബങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.സ്കൂൾ നിർമാണത്തിനും അതിന്റെ പുരോഗതിക്കുമായി മിക്ക കുടുംബങ്ങളും വിലപ്പെട്ട സംഭാവനകൾ നൽകി .2017 ജൂൺ 1 മുതൽ പ്രധാനാധ്യാപികയായി ചാർജ് എടുത്ത ശ്രീമതി . എം ജി സീന 2023 മാർച്ച് 31 ന് റിട്ടയർ ആകുകയും തൽസ്ഥാനത്തേക് ശ്രീമതി .സിജു പി എ ൻ ചാർജ്എടുക്കുകയും ചെയ്തു .ശ്രീ സുമേഷ് ശങ്കർ പുഴയനാലിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മന്റ് കമ്മീറ്റീ സ്കൂൾ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നു .
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയും ,ഷി ടോയ്‌ലെറ്റുകളും ,സ്മാർട്ട് ക്ലാസ്റൂമുകളും വിശാലമായ പ്ലേ ഗ്രൗണ്ടും സ്കൂളിനുണ്ട്
ലൈബ്രറി
2000 ത്തിലധികം പുസ്‌തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി ആണ് സ്കൂളിനുള്ളത്
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
വിശാലമായതും,വിവിധ കളികൾക്ക് അനുയോജ്യമായതുമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് .
സയൻസ് ലാബ്
വിവിധ പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ ഒരു വിവിധോദ്ദേശ്യ സയൻസ് ലാബ് ഉണ്ട് .കുട്ടികൾക്ക് പഠനവേളകളിൽ ഇത് ഏറെ പ്രയോജനപ്പെടുന്നു.വിവിധ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിനും മത്സരങ്ങളിൽ പങ്കെടുത്തു വിജയം കരസ്ഥമാക്കുന്നതിനും സയൻസ് ലാബ് ഉപകരിക്കുന്നു.
ഐടി ലാബ്
കുട്ടികൾക്ക് വിവരവിനിമയ സാങ്കേതിക വിദ്യകളെക്കുറിച്ചു അറിയുവാനും പാഠഭാഗങ്ങളുടെ ചിത്രീകരണത്തിനും ഐ ടി ലാബ് വളരെയേറെ പ്രയോജനപ്പെടുന്നു.
സ്കൂൾ ബസ്
വിവിധ ഭാഗങ്ങളിലുള്ള കുട്ടികളെ സ്കൂളിൽ എത്തിക്കുവാൻ രണ്ട് സ്കൂൾ ബസ്സുകൾ പ്രയോജനപ്പെടുന്നു . വാഹന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ഇത് ഏറെ ഉപകരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.അധ്യാപികയായ ഗോപിക ഗോപൻ വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീകല എസ് , പ്രിയങ്ക.ആർ ,ചിന്നു രവീന്ദ്രൻ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീരാജ്.ബി , ശ്രീകല എസ് ,എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2022 -2023 സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ പങ്കെടുക്കുകയും വിവിധ ഗ്രേഡുകൾ നേടുകയും ചെയ്തു .up ഗണിത മാഗസിൻ സെക്കന്റ് എ ഗ്രേഡ് നേടുകയും ചെയ്തു
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീകല.എസ്സ് ,സിജു പി എൻ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2022 -2023 സബ്ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിന് സെക്കന്റ് എ ഗ്രേഡ് നേടി
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ഹരികൃഷ്ണൻ .വി .എൻ ,ബിന്ദു മോൾ എസ് എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സംസ്കൃത ക്ലബ്ബ്
സംസ്കൃത അധ്യാപകനായ വി എൻ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ സംസ്കൃത ക്ലബ് പ്രവർത്തിക്കുന്നു .2022 -2023സബ്ജില്ലാ സംസ്കൃതോത്സവത്തിൽ
റണ്ണർ അപ്പ് നേടുകയും ,സ്കോളർഷിപ്പുകൾ നേടുകയും ചെയ്തുവരുന്നു
മറ്റ് പ്രവർത്തനങ്ങൾ
* അഡീഷണൽ ഇംഗ്ലീഷ് കോച്ചിങ്.
* പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പ്രവർത്തനങ്ങൾ.
* ജൈവവൈവിധ്യ പാർക്ക്.
* ക്ഷീര സംരക്ഷണ പദ്ധതി.
* സ്പോർട്സ് കോച്ചിങ്.
* പ്രീപ്രൈമറി ക്ലാസുകൾ.
* സ്കൂൾ വികസന സമിതി പ്രവർത്തനങ്ങൾ.
*മനോരമ നല്ല പാഠം
*മാതൃഭൂമി സീഡ്
*കരാട്ടെ ,ഡാൻസ് ,അബാക്കസ് പരീശീലനങ്ങൾ
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേട്ടങ്ങൾ
- സബ്ജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃത കലോത്സവ ചാമ്പ്യന്മാരാണ് .
- സ്കൂളിനോട് ചേർന്ന് തന്നെ മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിൽ ഒരു നഴ്സറി സ്‌കൂളും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
- 2018 - 19 അധ്യയന വർഷത്തിൽ സബ്ജില്ലാ തലത്തിൽ മികച്ച PTA ക്കുള്ള അവാർഡ് ലഭിച്ചു.
- 2018 - 19 അധ്യയനവർഷത്തിൽ സബ്ജില്ലാ തലത്തിൽ മികച്ച ജൈവവൈവിധ്യ പാർക്കിന് ഒന്നാംസ്ഥാനവും ജില്ലാതലത്തിൽ രണ്ടാംസ്ഥാനവും ലഭിച്ചു.
മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | ശ്രായിക്കാട്ട് കേശവപിള്ള | |
2 | കെ. കേശവപിള്ള | |
3 | പി .പി .നീലകണ്ഠപിള്ള | |
4 | എൻ.തങ്കമ്മ | |
5 | വി.എൻ.മാധവൻപിള്ള | |
6 | എൻ.പി.സുമതിക്കുട്ടിയമ്മ | |
7 | വി.എൻ.മാധവൻപിള്ള | |
8 | പി.എൻ.കേശവൻ നമ്പൂതിരി | |
9 | ടി.ആർ.ബാലകൃഷ്ണപിള്ള | 1999-2000 |
10 | എൻ.എസ്.നാരായണപിള്ള | 2000-2016 |
11 | എൻ.പി.ശ്രീകുമാർ | 2016-2017 |
12 | എം.ജി.സീന | 2017-2023 |
13 | Siju P N | 2023 -2028 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പൊൻകുന്നം രാമചന്ദ്രൻ
- കെ.പി.എ.സി.രവി
- ഗോവിന്ദ് ഗോപകുമാർ 4 .വിഷ്ണു മനോജ്
വഴികാട്ടി
വിദ്യാലയത്തിലേക്കു എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ :
1. പൊൻകുന്നം ഭാഗത്തു നിന്ന് വരുന്നവർ കെ.വി.എം.എസ്സ് ജംഗ്ഷനിൽ നിന്നും വിഴിക്കത്തോട് - എരുമേലി റൂട്ടിൽ 3 KM സഞ്ചരിച്ചു പൊന്നക്കൽ കുന്നിൽ എത്തും.അവിടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
2. കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിപ്പടി - മറ്റത്തിൽ പടി റോഡിൽ ഏകദേശം 2 km സഞ്ചരിക്കുമ്പോൾ പൊന്നക്കാൽ കുന്നിലെത്താം.
{{#multimaps:9.550071,76.77293|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|