ഹോളീക്രോസ് യു പി എസ് മറ്റത്തിപാറ

14:24, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopgnm (സംവാദം | സംഭാവനകൾ) (Anoopgnm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2086833 നീക്കം ചെയ്യുന്നു)


കോട്ടയം ജില്ലയിലയുടെ മറ്റത്തിപ്പാറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന് തിലകക്കുറിയായി നിലകൊള്ളുന്നു  

ഹോളീക്രോസ് യു പി എസ് മറ്റത്തിപാറ
HOLY CROSS U.P SCHOOL
വിലാസം
മറ്റത്തിപ്പാറ

മറ്റത്തിപ്പാറ പി.ഒ.
കോട്ടയം
,
686651
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04862243940
ഇമെയിൽhcupsmattathipara@gmail.com
കോഡുകൾ
സ്കൂൾ കോഡ്31265 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബെന്നി അഗസ്റ്റ്യൻ
അവസാനം തിരുത്തിയത്
10-02-2024Anoopgnm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1937 മെയ് 17 നാണു ഈ സ്കൂൾ സ്ഥാപിതമായത് .എൽ.പി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.റ്റി എം അബ്രാഹം തെൻപിള്ളിൽ വയല ആയിരുന്നു . അസ്സിസ്റ്റന്റ് ടീച്ചർ എൻ.എം .ഉലഹന്നാൻ നിരപ്പേൽ ആയിരുന്നു .ഒന്ന് ,രണ്ടു ക്ലാസ്സുകളോടെ ആയിരുന്നു ഈ വിദ്യാലയം തുടങ്ങിയത് . ഒരക്ഷരം പോലും എഴുതാനും വായിക്കാനും അറിയാത്തവരും കണക്കു കൂട്ടാനറിയാത്തവരുമായ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തു. ആശാൻ കളരിയിലും മറൂം പഠിച്ചു കുറെയൊക്കെ അക്ഷരം എഴുതാനും വായിക്കാനും അറിയാവുന്നവരെ രണ്ടാം ക്ലാസ്സിലും ചേർത്തു.

കാലക്രമേണ പ്രൈമറി സ്കൂൾ തുടങി 25വർഷം പൂർത്തിയായ 7/05/1962 ൽ തന്നെ സ്കൂളിന്റെ യു.പി വിഭാഗവും ആരംഭിച്ചു. 1962 ൽ  എൽ.പി സ്കൂളിന്റെ രജത ജൂബിലി വർഷത്തിൽ തൊടുപുഴ എം.എൽ.എ ശ്രീ. സി.എ മാത്യുവിന്റെ ശ്രമഫലമായാണ് ഈ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടത്.അദ്ദേഹത്തിൻറെ പിന്നിൽ ഈ മഹാ സ്വപ്നത്തിൻറെ സാക്ഷാത്കാരത്തിനായി പ്രയത്നിച്ചത് മാനേജർ റവ ഫാ. സെബാസ്റ്റ്യൻ പനക്കക്കുഴി, അദ്ധ്യാപകൻ ശ്രീ. വി. എം ദേവസ്യ ,ശ്രീ മാത്യു മറ്റത്തിനാനിക്കൽ,സ്കൂളിലെ മറ്റൊരു അധ്യാപകനായിരുന്ന ശ്രീ. വി. കെ ജോസഫ് വെള്ളരിങ്ങാട്ട് എന്നിവരാണ്. ശ്രീ. വി.എം ദേവസ്യ വെള്ളരിങ്ങാട്ട് ഹോളിക്രോസ് യുപി സ്കൂളിൻറെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാകുകയും ചെയ്തു.

1989-90 അദ്ധ്യയാന വർഷത്തിലെ കലാകായിക പഠനനിലവാരങ്ങളുടെയും സ്കൂളിൽ നിർവഹിച്ച മരാമത്ത് പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ രാമപുരം ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.1995-ൽ ബഹു. വടകര ജോസഫച്ചൻ മാനേജരായിരുന്നപ്പോൾ പഴയ എൽ.പി സ്കൂൾ കെട്ടിടം പൊളിച്ച് യു.പി സ്കൂളിനോട് ചേർന്നുള്ള പറപ്പൊട്ടിച്ച് അവിടെ വളെരെയേറെ സൗകര്യമുള്ള ഒരു കെട്ടിടം നിർമ്മിച്ചു.2002-ൽ ശ്രീ. പിസി തോമസ് എംപിയും 2007-ൽ പിസി ജോർജ് എം.എൽ.എയും ഐ.റ്റി പഠനത്തിനായി കംപ്യൂട്ടറുകൾ അവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നൽകുകയുണ്ടായി.2007-ൽ ഓഫീസ് റൂം നവീകരിച്ചു. ഇതിന് നേതൃത്വം നൽകിയത് ഫാ.ജോർജ് ചൊള്ളനാലായിരുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


കുട്ടികൾക്ക് വായിക്കാൻ ആവശ്യമുള്ള പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്

സയൻസ് ലാബ്

കുട്ടികൾക്ക് ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തുന്നതിന് സ്കൂളിൽ ചെറിയൊരു സയൻസ് ലാബ് പ്രവർത്തിക്കുന്നുണ്ട്

ഐടി ലാബ്

കുട്ടികൾക്ക് കംപ്യൂട്ടറുമായി ബന്ധപ്പെട്ട് പ്രാക്ടിക്കൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീ. ബെന്നി അഗസ്റ്റിന്റെയും ശ്രീമതി സൗമ്യ മൈക്കിളിന്റെയും നേതൃത്വത്തിൽ സ്കൂളിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

ഗണിതശാസ്ത്രക്ലബ്

അധ്യാപകനായ ശ്രീ. ബെന്നി അഗസ്റ്റിന്റെ മേൽനേട്ടത്തിൽ ഗണിതശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ ശ്രീമതി അലീന ജോസിന്റെ മേൽനോട്ടത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ പ്രകൃതിയോട് താല്പര്യം വളർത്തുന്നതിനായി അധ്യാപകരായ ശ്രീമതി ട്രീസാ സഖറിയാസിനെയും ശ്രീമതി ജിജിമോൾ ജോസഫിന്റെയും മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • 1989-90 അദ്ധ്യയാന വർഷത്തിൽ രാമപുരം ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു

ജീവനക്കാർ

അധ്യാപകർ

  1. ശ്രീ ബെന്നി അഗസ്റ്റിൻ
  2. ശ്രീമതി ജിജിമോൾ ജോസഫ്
  3. ശ്രീമതി ജെസ്സി മാത്യു
  4. ശ്രീമതി ബ്ലെസി കെ സൈമൺ
  5. ശ്രീമതി ട്രീസ സഖറിയാസ്
  6. ശ്രീമതി സൗമ്യ മൈക്കിൾ
  7. ശ്രീമതി അലീന ജോസ്

അനധ്യാപകർ

  1. ശ്രീ ജിജോ കെ.ജെ

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.ബെന്നി അഗസ്റ്റിൻ
  • 2011-13 ->ശ്രീ.ബെന്നി അഗസ്റ്റിൻ
  • 2009-11 ->ശ്രീ.മാനുവൽ ജെയിംസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. ജോസഫ് മാത്യു പാറയിൽ (സംസ്ഥാന അധ്യാപക അവാർഡ് നേടി 1996)
  2. ശ്രീ. ബിനോയ് സെബാസ്റ്റ്യൻ വലിയകുന്നേൽ (ബ്രൂണൈ ഗവണ്മെന്റിന്റെ അധ്യാപക അവാർഡ് നേടി )

വഴികാട്ടി